Love Horoscope Dec 27 | സൗഹൃദം പ്രണയത്തിന് വഴിമാറും; ക്ഷമ കൈവിടരുത്: പ്രണയഫലം അറിയാം
- Published by:Sarika N
- news18-malayalam
Last Updated:
വിവിധ രാശികളില് ജനിച്ചവരുടെ 2024 ഡിസംബര് 27ലെ പ്രണയഫലം അറിയാം
ഏരീസ് (Aries മേടം രാശി) മാര്‍ച്ച് 21നും ഏപ്രില്‍ 19 നും ഇടയില്‍ ജനിച്ചവര്‍: പ്രണയിതാക്കള്‍ക്ക് മികച്ച സമയമായിരിക്കും ഇന്ന് എന്ന് രാശിഫലത്തില്‍ പറയുന്നു. പങ്കാളിയില്‍ നിന്ന് ശുഭവാര്‍ത്തകള്‍ നിങ്ങളെ തേടിയെത്തും. പുതിയ പ്രണയം ആരംഭിക്കാന്‍ അനുകൂല സമയം. പ്രണയിതാക്കള്‍ക്ക് മധുരമുള്ള ഓര്‍മ്മകളുണ്ടാകും.
advertisement
advertisement
ജെമിനി (Gemini മിഥുനം രാശി: മെയ് 21 നും ജൂണ്‍ 21 നും ഇടയില്‍ ജനിച്ചവര്‍: നിങ്ങള്‍ ആഗ്രഹിച്ച പോലൊരു പങ്കാളിയെ ഇന്ന് നിങ്ങള്‍ക്ക് ലഭിക്കുമെന്ന് രാശിഫലത്തില്‍ പറയുന്നു. പരസ്പരം നിങ്ങളുടെ മനസിലുള്ള കാര്യങ്ങള്‍ തുറന്ന് പറയും. അതിലൂടെ നിങ്ങളുടെ ബന്ധം ശക്തമാകും. ബന്ധങ്ങളില്‍ പക്വതയോടെ തീരുമാനമെടുക്കണം.
advertisement
കാന്‍സര്‍ (Cancer -കര്‍ക്കിടകം രാശി) ജൂണ്‍ 22നും ജൂലൈ 22നും ഇടയില്‍ ജനിച്ചവര്‍: നിങ്ങള്‍ക്ക് ചിലരോട് ആകര്‍ഷണം തോന്നും. അവരോട് നിങ്ങളുടെ വികാരങ്ങള്‍ തുറന്ന് പ്രകടിപ്പിക്കും. എല്ലാകാര്യവും ആലോചിച്ച ശേഷം അവരോട് പ്രണയം തുറന്ന് പറയണം. ആദ്യകാഴ്ചയിലെ ആകര്‍ഷണത്തില്‍ മാത്രം വിശ്വസിക്കരുത്.
advertisement
advertisement
വിര്‍ഗോ (Virgo) (കന്നി രാശി)ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ചവര്‍: നിങ്ങള്‍ക്ക് സന്തോഷം തരുന്ന ആളുകളുമായി കൂട്ടുകൂടും. അവരുടെ പെരുമാറ്റം നിങ്ങളെ ആകര്‍ഷിക്കും. അവരുമായി പ്രണയം സ്ഥാപിക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കും. നിങ്ങളുടെ സൗഹൃദം പ്രണയമായി മാറും.
advertisement
ലിബ്ര (Libra തുലാം രാശി): സെപ്റ്റംബര്‍ 23നും ഒക്ടോബര്‍ 23നും ഇടയില്‍ ജനിച്ചവര്‍: പ്രണയം ആരംഭിക്കാന്‍ അനുകൂലമായ ദിവസമാണിന്ന്. നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ട വ്യക്തികളുമായി ഡേറ്റിംഗിന് പോകും. പരസ്പരം ചിന്തകളും വികാരങ്ങളും പങ്കിടും. നിങ്ങളുടെ മനസിലുള്ള കാര്യങ്ങള്‍ പങ്കാളിയോട് തുറന്ന് പറയണം.
advertisement
സ്കോര്‍പിയോ (Scorpio വൃശ്ചിക രാശി) ഒക്ടോബര്‍ 24നും നവംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: ചില ഒത്തുച്ചേരലുകളില്‍ നിങ്ങള്‍ പങ്കെടുക്കും. അവിടെ വെച്ച് നിങ്ങള്‍ക്ക് അനിയോജ്യമായ വ്യക്തിയെ കണ്ടുമുട്ടും. അവരുടെ സൗഹൃദം നിങ്ങള്‍ ആസ്വദിക്കും. അതിലൂടെ നിങ്ങള്‍ക്ക് സന്തോഷവും സമാധാനവും ലഭിക്കും.
advertisement
സാജിറ്റെറിയസ് (Sagittarius ധനു രാശി) നവംബര്‍ 22നും ഡിസംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: പ്രണയനൈരാശ്യം ജീവിതത്തില്‍ പ്രധാന വഴിത്തിരിവാകാന്‍ സാധ്യതയുണ്ട്. നിങ്ങളുടെ പുതിയ പങ്കാളിയുടെ വാക്കുകള്‍ നിങ്ങള്‍ക്ക് പ്രചോദനമാകും. പങ്കാളിയോടൊപ്പം യാത്രകള്‍ പോകാന്‍ അവസരം ലഭിക്കും. പരസ്പരം മനസിലാക്കാന്‍ ഇതിലൂടെ സാധിക്കും.
advertisement
കാപ്രികോണ്‍ (Capricorn -മകരം രാശി) ഡിസംബര്‍ 22നും ജനുവരി 19നും ഇടയില്‍ ജനിച്ചവര്‍: നിങ്ങള്‍ക്ക് അനിയോജ്യമായ പങ്കാളിയെ ഇന്ന് കണ്ടുമുട്ടും. ശുഭവാര്‍ത്തകള്‍ നിങ്ങളെത്തേടിയെത്തും. നിങ്ങള്‍ ചെയ്യുന്ന പ്രവൃത്തികളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക. ക്ഷമ കൈവിടരുത്.
advertisement
അക്വാറിയസ് (Aquarius -കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് എകാന്തത നിങ്ങള്‍ ഇഷ്ടപ്പെടും. നിങ്ങള്‍ക്ക് ലഭിക്കുന്ന അവസരങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തണം. പങ്കാളിയുമായുള്ള ബന്ധം ആഴത്തിലാകും. ഓഫീസിലെ നിങ്ങളുടെ പ്രണയം രഹസ്യമാക്കി വെയ്ക്കണം. നിങ്ങളുടെ ബന്ധം മെച്ചപ്പെടുത്താന്‍ നോക്കണം.
advertisement
പിസെസ് (Pisces മീനം രാശി) ഫെബ്രുവരി 19 നും മാര്‍ച്ച് 20 നും ഇടയില്‍ ജനിച്ചവര്‍: നിങ്ങള്‍ക്ക് ചിലരോട് പ്രണയം തോന്നും. ഇതിലൂടെ പുതിയൊരു അനുഭൂതി നിങ്ങള്‍ക്ക് ലഭിക്കും. ജീവിതത്തില്‍ അദ്ഭുതങ്ങള്‍ സംഭവിക്കാന്‍ സാധ്യതയുണ്ട്. നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ട വ്യക്തിയുമായുള്ള ബന്ധം മുന്നോട്ട് കൊണ്ടുപോകുക.