Love Horoscope Jan 9 | പുതിയ സുഹൃത്തുക്കളെ ലഭിക്കും; പങ്കാളിക്ക് സമ്മാനം വാങ്ങി നല്കും: ഇന്നത്തെ പ്രണയഫലം
- Published by:Sarika N
- news18-malayalam
Last Updated:
വിവിധ രാശികളില് ജനിച്ചവരുടെ 2025 ജനുവരി 9ലെ പ്രണയഫലം അറിയാം
ഏരീസ് (Aries - മേടം രാശി) മാര്‍ച്ച് 21നും ഏപ്രില്‍ 19 നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ പ്രിയപ്പെട്ടവരോടുള്ള ബഹുമാനം വര്‍ധിക്കും. അവരുമായുള്ള ബന്ധം ശക്തമാകും. മറ്റുള്ളവരെ ആകര്‍ഷിക്കാന്‍ കഴിയും. പുതിയ സുഹൃത്തുക്കളെ സമ്പാദിക്കും. കുടുംബാംഗങ്ങളുമായുള്ളബന്ധം ശക്തിപ്പെടും. നിങ്ങളുടെ ചിന്തകള്‍ക്ക് അനുസരിച്ചുള്ള തീരുമാനം എടുക്കുക. നിങ്ങളുടെ സ്വകാര്യ ജീവിതത്തില്‍ സന്തോഷം അനുഭവപ്പെടും.
advertisement
ടോറസ് (Taurus - ഇടവം രാശി): ഏപ്രില്‍ 20നും മേയ്20നും ഇടയില്‍ ജനിച്ചവര്‍: പ്രണയജീവിതത്തില്‍ പുതിയതായി എന്തെങ്കിലും സംഭവിക്കും. പങ്കാളിയുടെ പെരുമാറ്റത്തില്‍ മാറ്റമുണ്ടാകും. അവര്‍ക്ക് സമ്മാനങ്ങള്‍ വാങ്ങി നല്‍കും. അവര്‍ നിങ്ങളോട് വിവാഹാഭ്യര്‍ത്ഥന നടത്തിയേക്കാം. നിങ്ങള്‍ അവിവാഹിതരാണെങ്കില്‍ ഇന്ന് നിങ്ങളുടെ പങ്കാളിയെ കണ്ടുമുട്ടും. ആദ്യ കാഴ്ചയില്‍ തന്നെ പ്രണയത്തിലാകാന്‍ സാധ്യതയുണ്ട്.
advertisement
ജെമിനി (Gemini - മിഥുനം രാശി: മെയ് 21 നും ജൂണ്‍ 21 നും ഇടയില്‍ ജനിച്ചവര്‍: സ്നേഹബന്ധം ദൃഢമാകും. ബന്ധത്തില്‍ സന്തോഷകരമായ നിമിഷങ്ങള്‍ ആസ്വദിക്കാന്‍ കഴിയും. പ്രിയപ്പെട്ടവരോടുള്ള നിങ്ങളുടെ ആത്മസമര്‍പ്പണം നിങ്ങളുടെ കുടുംബത്തില്‍ സന്തോഷം പകരും. ബന്ധങ്ങളില്‍ ഐക്യമുണ്ടാകും.
advertisement
കാന്‍സര്‍ (Cancer -കര്‍ക്കിടകം രാശി) ജൂണ്‍ 22നും ജൂലൈ 22നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ സ്നേഹബന്ധം മെച്ചപ്പെടും. ചുറ്റുമുള്ള ആളുകള്‍ നിങ്ങളുടെ വിശ്വാസം നേടും. നിങ്ങളുടെ പ്രണയജീവിതം കൂടുതല്‍ ശക്തമാകും. നിങ്ങളുടെ ചിന്തയ്ക്ക് അനുസൃതമായ തീരുമാനങ്ങള്‍ എടുക്കുക. പരസ്പര ഐക്യം നിലനില്‍ക്കും. ജോലിയില്‍ കാര്യക്ഷമത ഉണ്ടാകും. ഒപ്പം പങ്കാളിയോടൊപ്പം സന്തോഷകരമായ നിമിഷങ്ങള്‍ ആസ്വദിക്കാന്‍ കഴിയും.
advertisement
ലിയോ (Leo - ചിങ്ങം രാശി) ജൂലൈ 23നും ആഗസ്റ്റ് 22 നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ പങ്കാളിയുമായി സമയം ചെലവഴിക്കും. ബന്ധങ്ങള്‍ക്ക് മുന്‍ഗണന നല്‍കം. വ്യക്തിജീവിതത്തിലെ പ്രധാനപ്പെട്ട വിവരങ്ങള്‍ അറിഞ്ഞിരിക്കുക. ഉത്കണ്ഠയുണ്ടാക്കുന്ന തീരുമാനങ്ങള്‍ എടുക്കുകയോ വൈകാരികമായ സംഭാഷണങ്ങളില്‍ ഏര്‍പ്പെടുകയോ ചെയ്യരുത്.
advertisement
വിര്‍ഗോ (Virgo) (കന്നി രാശി)ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ വ്യക്തിജീവിതത്തില്‍ ഒരു കുതിച്ചുചാട്ടം ഉണ്ടാകും. അത് നിങ്ങളുടെ ബന്ധം ശക്തിപ്പെടുത്താന്‍ സഹായിക്കും. നിങ്ങള്‍ തമ്മിലുള്ള യോജിപ്പിന് ഊന്നല്‍ നല്‍കുകയും നിങ്ങളുടെ പ്രണയജീവിതത്തില്‍ സന്തുലിതാവസ്ഥ നിലനിര്‍ത്തുകയും ചെയ്യുക.
advertisement
ലിബ്ര (Libra - തുലാം രാശി): സെപ്റ്റംബര്‍ 23നും ഒക്ടോബര്‍ 23നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ പ്രണയജീവിതത്തില്‍ നല്ല ഫലങ്ങള്‍ ഉണ്ടാകും. മുതിര്‍ന്നവരെ ബഹുമാനിക്കുക. നിങ്ങളുടെ ബന്ധം ദൃഢമാകും. നിങ്ങളുടെ പ്രിയപ്പെട്ടവരുമായി അവിസ്മരണീയ നിമിഷങ്ങള്‍ പങ്കുവയ്ക്കാന്‍ കഴിയും. നിങ്ങളുടെ മനസ്സില്‍ സംതൃപ്തി നിറയും. അതേസമയം, വികാരങ്ങള്‍ ശക്തമായി നിലനില്‍ക്കും.
advertisement
സ്കോര്‍പിയോ (Scorpio - വൃശ്ചിക രാശി) ഒക്ടോബര്‍ 24നും നവംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: അനുഭവ സമ്പത്തുള്ള ആളുകളുടെ ഉപദേശം ശ്രവിക്കുക. നിങ്ങളുടെ വികാരങ്ങള്‍ നിയന്ത്രിക്കുക. ചര്‍ച്ചകളില്‍ വിജയിക്കും. നിങ്ങളുടെ പ്രിയപ്പെട്ടവരുമായി സന്തോഷകരമായ വിധത്തില്‍ സമയം ചെലവഴിക്കുകയും സുഹൃത്തുക്കളുടെ പിന്തുണ ലഭിക്കുകയും ചെയ്യും.
advertisement
advertisement
കാപ്രികോണ്‍ (Capricorn -മകരം രാശി) ഡിസംബര്‍ 22നും ജനുവരി 19നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് നിങ്ങള്‍ക്ക് അനുകൂലായ ഫലങ്ങള്‍ ലഭിക്കും. ഇന്ന് നിങ്ങള്‍ എല്ലാവരുടെയും പിന്തുണയും വിശ്വാസവും നിലനിര്‍ത്തും. പ്രിയപ്പെട്ടവരുമായുള്ള ആശയവിനിമയം വര്‍ധിപ്പിക്കും. പങ്കാളിയോടുള്ള ബഹുമാനം വര്‍ധിക്കും.
advertisement
അക്വാറിയസ് (Aquarius -കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് നിങ്ങള്‍ക്ക് അനുകൂലമായ ദിവസമല്ല. നിങ്ങളുടെ ബന്ധത്തില്‍ വിള്ളലുണ്ടാകാന്‍ സാധ്യതയുണ്ട്. എന്നാല്‍, ദിവസത്തിന്റെ അവസാനം സ്ഥിതി അല്‍പം മെച്ചപ്പെടും. ദമ്പതികള്‍ പരസ്പരം മനസ്സിലാക്കാന്‍ ശ്രമിക്കണം.
advertisement
പിസെസ് (Pisces- മീനം രാശി) ഫെബ്രുവരി 19 നും മാര്‍ച്ച് 20 നും ഇടയില്‍ ജനിച്ചവര്‍: പ്രണയ ജീവിതമായാലും വിവാഹ ജീവിതമായാലും ഇന്ന് നിങ്ങള്‍ക്ക് അനുകൂലമായിരിക്കും. പ്രതികൂല സാഹചര്യങ്ങളില്‍ പങ്കാളിയുടെ പിന്തുണ ലഭിക്കും. പരസ്പരം സമയം ചെലവഴിക്കും. നിങ്ങളുടെ പങ്കാളിയോടുള്ള സ്നേഹം കൂടുതല്‍ ആഴമേറിയതാകും. അവിവാഹിതര്‍ക്ക് മികച്ച വിവാഹാലോചനകള്‍ വരും.