Love Horoscope March 31 | പങ്കാളിയെ മനസിലാക്കണം ; അപ്രതീക്ഷിതമായി സമ്മാനങ്ങള് ലഭിക്കും : ഇന്നത്തെ പ്രണയഫലം
- Published by:Sarika N
- news18-malayalam
Last Updated:
വിവിധ രാശികളില് ജനിച്ചവരുടെ 2025 മാര്ച്ച് 31ലെ പ്രണയരാശിഫലം അറിയാം
ഏരീസ് (Aries മേടം രാശി) മാര്‍ച്ച് 21നും ഏപ്രില്‍ 19 നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് നിങ്ങളുടെ വികാരങ്ങള്‍ ശക്തമാകും. നിങ്ങളുടെ പ്രണയം തുറന്ന് പറയാന്‍ സാധിക്കും. പങ്കാളിയുടെ എല്ലാവിധ പിന്തുണയും നിങ്ങള്‍ക്ക് ലഭിക്കും. ബന്ധങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്താന്‍ കഴിയും.
advertisement
ടോറസ് (Taurus ഇടവം രാശി): ഏപ്രില്‍ 20നും മേയ്20നും ഇടയില്‍ ജനിച്ചവര്‍: നിങ്ങള്‍ക്ക് അനിയോജ്യമായ വ്യക്തിയെ കണ്ടെത്താന്‍ സാധിക്കും. അവരോട് നിങ്ങളുടെ പ്രണയം തുറന്ന് പറയും. വൈകാരികമായ വെല്ലുവിളികള്‍ മറികടക്കണം. നിങ്ങളുടെ പങ്കാളിയെ മനസിലാക്കാന്‍ ശ്രമിക്കണം.
advertisement
ജെമിനി (Gemini മിഥുനം രാശി: മെയ് 21 നും ജൂണ്‍ 21 നും ഇടയില്‍ ജനിച്ചവര്‍: പങ്കാളിയുമായി പോസിറ്റീവ് സംഭാഷണങ്ങള്‍ നടത്തും. പങ്കാളിയോട് കൃത്യമായി സംസാരിക്കാന്‍ ശ്രമിക്കണം. ബന്ധങ്ങളില്‍ സന്തോഷം നിലനില്‍ക്കും. അതില്‍ നിന്നും സന്തോഷം നിങ്ങള്‍ക്ക് ലഭിക്കും. അമിത ആവേശം ഒഴിവാക്കണം.
advertisement
കാന്‍സര്‍ (Cancer -കര്‍ക്കിടകം രാശി) ജൂണ്‍ 22നും ജൂലൈ 22നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് നിങ്ങള്‍ക്ക് മാനസിക സമ്മര്‍ദ്ദം വര്‍ധിക്കാന്‍ സാധ്യതയുണ്ട്. പങ്കാളിയെ പിന്തുണയ്ക്കാന്‍ ശ്രമിക്കണം. അവരുടെ ആശങ്കകള്‍ പരിഹരിക്കണം. നിങ്ങളുടെ വികാരങ്ങള്‍ നിയന്ത്രിക്കണം.
advertisement
ലിയോ (Leo ചിങ്ങം രാശി) ജൂലൈ 23നും ആഗസ്റ്റ് 22 നും ഇടയില്‍ ജനിച്ചവര്‍: നിങ്ങള്‍ക്ക് അനിയോജ്യമായ വ്യക്തിയെ കണ്ടുമുട്ടാന്‍ സാധ്യതയുണ്ട്. അവരുമായി നിങ്ങള്‍ക്ക് വൈകാരിക അടുപ്പം ഉണ്ടാകും. ബന്ധങ്ങളിലെ വെല്ലുവിളികള്‍ മറികടക്കാന്‍ സാധിക്കും. നിങ്ങളുടെ പങ്കാളിയെ തെറ്റിദ്ധരിക്കരുത്.
advertisement
വിര്‍ഗോ (Virgo) (കന്നി രാശി)ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ ബന്ധങ്ങളില്‍ നിരവധി ആശങ്കകളുണ്ടാകും. അവയെല്ലാം പരിഹരിക്കാന്‍ മുന്‍കൈയെടുക്കണം. പങ്കാളിയ്ക്ക് എല്ലാവിധ പിന്തുണയും നല്‍കണം. അവരുടെ നേട്ടങ്ങള്‍ നിങ്ങളെ സന്തോഷിപ്പിക്കും.
advertisement
ലിബ്ര (Libra തുലാം രാശി): സെപ്റ്റംബര്‍ 23നും ഒക്ടോബര്‍ 23നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ ആഗ്രഹങ്ങളും സ്വപ്നങ്ങളും പങ്കാളിയോട് പറയും. അവരുടെ പിന്തുണ നിങ്ങള്‍ക്ക് ലഭിക്കും. നിങ്ങള്‍ക്കിടയിലെ ആശയവിനിമയം സുതാര്യമാകും. അനാവശ്യമായ തര്‍ക്കങ്ങള്‍ ഒഴിവാക്കണം. നിങ്ങളുടെ ബന്ധങ്ങളില്‍ സുതാര്യത കൊണ്ടുവരണം.
advertisement
സ്കോര്‍പിയോ (Scorpio വൃശ്ചിക രാശി) ഒക്ടോബര്‍ 24നും നവംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ ബന്ധങ്ങള്‍ കൂടുതല്‍ ഗൗരവമായി കാണണം. നിങ്ങളുടെ പങ്കാളിയുടെ പ്രശ്നങ്ങള്‍ കണ്ടില്ലെന്ന് നടിക്കരുത്. അവര്‍ക്ക് വേണ്ടത്ര പ്രാധാന്യം നല്‍കണം. നിങ്ങളുടെ ബന്ധങ്ങളിലെ പ്രശ്നങ്ങള്‍ പഠിക്കാനും അവ പരിഹരിക്കാനും സമയം കണ്ടെത്തണം.
advertisement
സാജിറ്റെറിയസ് (Sagittarius ധനു രാശി) നവംബര്‍ 22നും ഡിസംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ ബന്ധങ്ങളില്‍ സുതാര്യത പാലിക്കണം. അനാവശ്യമായ തര്‍ക്കങ്ങളില്‍ നിന്ന് ഒഴിഞ്ഞുനില്‍ക്കണം. നിസാരകാര്യങ്ങള്‍ക്ക് പങ്കാളിയുമായി തര്‍ക്കിക്കാന്‍ സാധ്യതയുണ്ട്. പങ്കാളിയോടൊപ്പം യാത്ര പോകാന്‍ സമയം കണ്ടെത്തണം.
advertisement
advertisement
അക്വാറിയസ് (Aquarius -കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയില്‍ ജനിച്ചവര്‍: ദാമ്പത്യജീവിതം നയിക്കുന്നവര്‍ക്ക് അനുകൂലമായ ദിവസമാണിത്. പങ്കാളികള്‍ക്ക് യാത്ര പോകാനും ഒരുമിച്ച് സമയം ചെലവഴിക്കാനും സാധിക്കും. ബന്ധങ്ങള്‍ കൂടുതല്‍ ശക്തിപെടും. പങ്കാളിയെ മനസിലാക്കാന്‍ ശ്രമിക്കണം.
advertisement
പിസെസ് (Pisces മീനം രാശി) ഫെബ്രുവരി 19 നും മാര്‍ച്ച് 20 നും ഇടയില്‍ ജനിച്ചവര്‍: പങ്കാളിയോടൊപ്പം സമയം ചെലവഴിക്കാന്‍ സാധിക്കും. തിരക്കുകള്‍ മാറ്റിവെച്ച് ബന്ധങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കണം. പങ്കാളിയ്ക്ക് ചില സമ്മാനങ്ങള്‍ നല്‍കാനും സാധിക്കും.