Love Horoscope April 2 | അനുയോജ്യമായ പങ്കാളിയെ കണ്ടെത്തും; പ്രണയജീവിതത്തില്‍ സന്തോഷമുണ്ടാകും: ഇന്നത്തെ പ്രണയഫലം
- Published by:meera_57
- news18-malayalam
Last Updated:
വിവിധ രാശികളില്‍ ജനിച്ചവരുടെ 2025 ഏപ്രില്‍ 2ലെ പ്രണയഫലം അറിയാം. തയ്യാറാക്കിയത്: ചിരാഗ് ധാരുവാല
ഏരീസ് (Aries മേടം രാശി) മാര്‍ച്ച് 21നും ഏപ്രില്‍ 19 നും ഇടയില്‍ ജനിച്ചവര്‍: പ്രണയ ജീവിതത്തിന് ഗ്രഹങ്ങളുടെ സ്ഥാനം വളരെ ഗുണകരമാണെന്ന് രാശിഫലത്തില്‍ പറയുന്നു. നിങ്ങള്‍ ഒരു പ്രത്യേക വ്യക്തിയെക്കുറിച്ച് സ്വപ്നം കാണും. നിങ്ങള്‍ക്ക് അവരെ ആകര്‍ഷിക്കാന്‍ കഴിയും. നിങ്ങള്‍ക്ക് അനിയോജ്യയായ വ്യക്തിയെ കണ്ടുമുട്ടുകയും സംഭാഷണം നടത്തുകയും ചെയ്യും. നിങ്ങള്‍ രണ്ടുപേര്‍ക്കും നിരവധി സമാനതകള്‍ ഉണ്ടെന്ന് നിങ്ങള്‍ കണ്ടെത്തും. പ്രണയ ബന്ധങ്ങള്‍ മൂലം സാമ്പത്തിക നേട്ടങ്ങള്‍ ഉണ്ടാകാം. ഇന്ന് നിങ്ങളുടെ ഹൃദയത്തില്‍ സ്‌നേഹം അനുഭവപ്പെടും
advertisement
ടോറസ് (Taurus - ഇടവം രാശി): ഏപ്രില്‍ 20നും മേയ്20നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ പ്രണയബന്ധങ്ങളില്‍ നിങ്ങള്‍ക്ക് സമ്മര്‍ദ്ദം അനുഭവപ്പെടാമെന്നും നിങ്ങളുടെ സുഹൃത്തുക്കള്‍ ഇന്ന് നിങ്ങളുടെ രക്ഷകനാകുമെന്നും രാശിഫലത്തില്‍ പറയുന്നു. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് നിങ്ങള്‍ കണ്ടുമുട്ടിയ ആ പ്രത്യേക വ്യക്തിയുമായി ഒരു ഡേറ്റിന് പോകാന്‍ നിങ്ങള്‍ ശ്രമിക്കുന്നുണ്ടെങ്കിലും നിങ്ങളുടെ എല്ലാ ശ്രമങ്ങളും വെറുതെയാകും. നിങ്ങളുടെ സുഹൃത്തുക്കള്‍ക്ക് നിങ്ങളെ സഹായിക്കാന്‍ കഴിയും. ചില കാര്യങ്ങളില്‍ നിങ്ങളുടെ പ്രണയ പങ്കാളിയില്‍ നിന്ന് സഹായം ലഭിക്കാനുള്ള സാധ്യതയുണ്ട്. പ്രണയ ജീവിതം സന്തോഷകരമായിരിക്കും
advertisement
ജെമിനി (Gemini മിഥുനം രാശി: മെയ് 21 നും ജൂണ്‍ 21 നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ വളരെ അടുത്ത ബന്ധങ്ങളില്‍ ചില പ്രധാനപ്പെട്ട തീരുമാനങ്ങള്‍ എടുക്കേണ്ട ദിവസമാണിതെന്ന് രാശിഫലത്തില്‍ പറയുന്നു. ബന്ധത്തെക്കുറിച്ചുള്ള ഏതെങ്കിലും ആശയക്കുഴപ്പം നീക്കുന്നതിനും ബന്ധം ഏത് ദിശയിലേക്കാണ് പോകുന്നതെന്ന് വ്യക്തമാക്കുന്നതിനുമായി നിങ്ങളുടെ പങ്കാളി ചര്‍ച്ച ചെയ്യും. നിങ്ങളുടെ പെരുമാറ്റത്തിലൂടെ നിങ്ങളുടെ പ്രണയ പങ്കാളിയുടെ ഹൃദയത്തില്‍ ഒരു പ്രത്യേക സ്ഥാനം നേടുന്നതില്‍ വിജയിക്കാന്‍ കഴിയും
advertisement
കാന്‍സര്‍ (Cancer -കര്‍ക്കിടകം രാശി) ജൂണ്‍ 22നും ജൂലൈ 22നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ പങ്കാളിക്ക് ഇന്ന് നിങ്ങളുടെ സാഹസിക വശം കാണാന്‍ കഴിയുമെന്ന് രാശിഫലത്തില്‍ പറയുന്നു. നിങ്ങളുടെ പ്രിയപ്പെട്ടവരോടൊപ്പം ഒരു സാഹസിക യാത്രയോ ചെറിയ യാത്രയോ നടത്താന്‍ നിങ്ങള്‍ ആഗ്രഹിക്കും. ഇത് നിങ്ങളുടെ പങ്കാളിയെ ആകര്‍ഷിക്കും. പ്രണയത്തില്‍ നല്‍കിയ വാഗ്ദാനങ്ങള്‍ ലംഘിക്കാന്‍ ശ്രമിക്കരുത്. നിങ്ങളുടെ പങ്കാളിയുടെ പിന്തുണ നിങ്ങള്‍ക്ക് ലഭിക്കും
advertisement
ലിയോ (Leo ചിങ്ങം രാശി) ജൂലൈ 23നും ആഗസ്റ്റ് 22 നും ഇടയില്‍ ജനിച്ചവര്‍:നിങ്ങളുടെ പ്രിയപ്പെട്ടയാള്‍ക്ക് ഇന്ന് വളരെ ആകര്‍ഷകമായ ഒരു സമ്മാനം വാങ്ങാന്‍ കഴിയുമെന്ന് രാശിഫലത്തില്‍ പറയുന്നു. നിങ്ങളുടെ പങ്കാളി നിങ്ങളുടെ ചിന്താപൂര്‍വ്വമായ സമ്മാനത്തെ സ്‌നേഹിക്കും. അത് നിങ്ങളുടെ ബന്ധത്തെ ശക്തിപ്പെടുത്തും. നിങ്ങളുടെ പങ്കാളിയില്‍ നിന്ന് നിങ്ങള്‍ക്ക് സഹായം ലഭിക്കും. ഇന്ന് അവിവാഹിതര്‍ക്ക് അനിയോജ്യമായ വിവാഹാലോചനയും ലഭിക്കും
advertisement
വിര്‍ഗോ (Virgo) (കന്നി രാശി)ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ചവര്‍: അപരിചിതനായ ഒരാളുമായി നിങ്ങള്‍ക്ക് ഡേറ്റിംഗിന് പോകാന്‍ കഴിയുമെന്നും അത് നിങ്ങള്‍ രണ്ടുപേര്‍ക്കും ആകര്‍ഷകമാകുമെന്നും രാശിഫലത്തില്‍ പറയുന്നു. നിങ്ങളുടെ ബന്ധം തികച്ചും വ്യത്യസ്തമായ ഒരു പാതയിലേക്ക് നീങ്ങുകയും സാധാരണ ബന്ധങ്ങളില്‍ നിന്ന് അല്‍പം വ്യത്യസ്തമാവുകയും ചെയ്യും. നിങ്ങളുടെ പങ്കാളിയുമായി സംസാരിച്ച് പ്രണയ ജീവിതത്തിലെ പ്രശ്‌നം പരിഹരിക്കാന്‍ ശ്രമിക്കുക
advertisement
ലിബ്ര (Libra - തുലാം രാശി): സെപ്റ്റംബര്‍ 23നും ഒക്ടോബര്‍ 23നും ഇടയില്‍ ജനിച്ചവര്‍: ഒരു പഴയ സുഹൃത്ത് പെട്ടെന്ന് നിങ്ങളെ കാണാന്‍ വരും. ഇന്ന് നിങ്ങള്‍ക്ക് മറക്കാനാവാത്ത ദിവസമായിരിക്കുമെന്ന് രാശിഫലത്തില്‍ പറയുന്നു. വൈകുന്നേരം നിങ്ങള്‍ക്ക് ഒരു പെട്ടെന്നുള്ള മീറ്റിംഗ് ആസൂത്രണം ചെയ്യാന്‍ കഴിയും. അവിവാഹിതര്‍ക്ക് അനിയോജ്യമായ പങ്കാളിയെ കണ്ടെത്താന്‍ സാധിക്കും. ഇന്ന് നിങ്ങളുടെ പ്രണയബന്ധം ശക്തമാകും. നിങ്ങളുടെ പങ്കാളിയെ വേദനിപ്പിക്കാന്‍ ശ്രമിക്കരുത്
advertisement
സ്‌കോര്‍പിയോ (Scorpio വൃശ്ചിക രാശി) ഒക്ടോബര്‍ 24നും നവംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് നിങ്ങള്‍ക്ക് വൈകാരിക അസ്വസ്ഥതകളും മാനസികാവസ്ഥയിലെ മാറ്റങ്ങളും നേരിടേണ്ടിവരുമെന്ന് രാശിഫലത്തില്‍ പറയുന്നു. ഒരു നിമിഷം കൊണ്ട് നിങ്ങളുടെ പ്രിയപ്പെട്ടവരോട് നിങ്ങള്‍ക്ക് ധാരാളം സ്‌നേഹം ചൊരിയാന്‍ കഴിയും. നിങ്ങളുടെ പങ്കാളിയെ പൂര്‍ണ്ണമായും അവഗണിക്കും. നിങ്ങളുടെ പങ്കാളിയുടെ ദിവസം നശിപ്പിക്കാന്‍ ശ്രമിക്കരുത്. നിങ്ങളുടെ പങ്കാളിയോടുള്ള സത്യസന്ധത മാത്രമേ ഭാവിയില്‍ നിങ്ങള്‍ക്ക് ഗുണം ചെയ്യൂ
advertisement
സാജിറ്റെറിയസ് (Sagittarius - ധനു രാശി) നവംബര്‍ 22നും ഡിസംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: ഈ ദിവസം നിങ്ങള്‍ക്ക് അല്‍പ്പം അപ്രതീക്ഷിതമായി തോന്നിയേക്കാം എന്നാണ് രാശിഫലത്തില്‍ പറയുന്നത്. മുന്‍ ഓഫീസിലെ നിങ്ങളുടെ സഹപ്രവര്‍ത്തകയുമായി നിങ്ങള്‍ക്ക് പഴയൊരു ബന്ധമുണ്ടായിരിക്കും. താമസിയാതെ നിങ്ങള്‍ രണ്ടുപേരും വീണ്ടും ഒരുമിച്ച് ജീവിക്കാന്‍ തീരുമാനിക്കും
advertisement
കാപ്രികോണ്‍ (Capricorn -മകരം രാശി) ഡിസംബര്‍ 22നും ജനുവരി 19നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളോ നിങ്ങളുടെ പങ്കാളിയോ മുമ്പ് ചിന്തിച്ചിട്ടില്ലാത്ത തികച്ചും വ്യത്യസ്തമായ ഒരു സമീപനത്തെക്കുറിച്ച് ഇന്ന് നിങ്ങള്‍ ചിന്തിച്ചേക്കാം എന്ന് രാശിഫലത്തില്‍ പറയുന്നു. നിങ്ങളുടെ ബന്ധത്തെ പുതിയ ഉയരത്തിലേക്ക് കൊണ്ടുപോകാനും ഒരുമിച്ച് പുതിയതും ആവേശകരവുമായ എന്തെങ്കിലും ചെയ്യാനും നിങ്ങള്‍ രണ്ടുപേരും ആഗ്രഹിക്കും. അത് നിങ്ങളെ ആവേശഭരിതരാക്കും. ദാമ്പത്യ ജീവിതത്തില്‍ അല്‍പ്പം ശ്രദ്ധിക്കുക. ക്ഷമയോടെയിരിക്കുക
advertisement
അക്വാറിയസ് (Aquarius -കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയില്‍ ജനിച്ചവര്‍: വിരസമായ ദിനചര്യയില്‍ നിന്ന് ഒരു ഇടവേള എടുത്ത് നിങ്ങളും നിങ്ങളുടെ പങ്കാളിയും ഒരുമിച്ച് ചില ആവേശകരമായ പ്രവര്‍ത്തനങ്ങള്‍ ചെയ്യാന്‍ തയ്യാറാകും. ഇത് നിങ്ങളെ രണ്ടുപേരെയും വളരെ അടുപ്പിക്കും. നിങ്ങള്‍ ദിവസം അവസാനിപ്പിക്കുന്നത് എന്നും ഓര്‍മ്മിക്കപ്പെടുന്ന ഡിന്നറോടെയായിരിക്കും. പ്രണയ ജീവിതത്തിന്റെ കാര്യത്തില്‍ ഇന്ന് ഒരു നല്ല ദിവസമായിരിക്കും. ഭാര്യാഭര്‍ത്താക്കന്മാര്‍ക്ക് ഭാവിജീവിതത്തിനായുള്ള പ്രധാനപ്പെട്ട പദ്ധതികള്‍ ആസൂത്രണം ചെയ്യാന്‍ കഴിയും
advertisement
പിസെസ് (Pisces മീനം രാശി) ഫെബ്രുവരി 19 നും മാര്‍ച്ച് 20 നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ പങ്കാളിക്ക് സ്വന്തം ഇടം നല്‍കണമെന്ന് രാശിഫലത്തില്‍ പറയുന്നു. ഇന്ന് നിങ്ങളുടെ പങ്കാളി മോശം മാനസികാവസ്ഥയിലായിരിക്കാം. അതിനാല്‍ നിങ്ങള്‍ അവരോട് അധികം സംസാരിക്കുന്നത് ഒഴിവാക്കണം. അടുത്ത ദിവസം എല്ലാം സാധാരണമാകും. ഇന്ന് ഏതെങ്കിലും തരത്തിലുള്ള വാദപ്രതിവാദങ്ങള്‍ ഒഴിവാക്കുന്നതാണ് നല്ലത്