Weekly Love Horoscope Feb 24 to March 2 | സൗഹൃദം പ്രണയബന്ധമായി മാറും; പങ്കാളിയോടൊപ്പം സമയം ചെലവഴിക്കും: പ്രണയവാരഫലം അറിയാം
- Published by:Sarika N
- news18-malayalam
Last Updated:
വിവിധ രാശികളില്‍ ജനിച്ചവരുടെ 2025 ഫെബ്രുവരി 24 മുതല്‍ മാര്‍ച്ച് രണ്ടുവരെയുള്ള പ്രണയവാരഫലം അറിയാം
ഏരീസ് (Aries - മേടം രാശി) മാര്‍ച്ച് 21നും ഏപ്രില്‍ 19 നും ഇടയില്‍ ജനിച്ചവര്‍: ദീര്‍ഘകാല സൗഹൃദം പ്രണയമായി മാറുന്നതിന്റെ ശക്തമായ സൂചനകള്‍ ഈ ആഴ്ചയുണ്ടെന്ന് പ്രണയവാരഫലത്തില്‍ പറയുന്നു. നിങ്ങള്‍ക്ക് ഈയാഴ്ച ധാരാളം ഒഴിവ് സമയം ലഭിക്കും. പങ്കാളിയോടൊപ്പം വിലയേറിയ സമയം ചെലവഴിക്കും. വാരാന്ത്യത്തിന്റെ പങ്കാളിയോടൊപ്പം സമയം ചെലവഴിക്കാന്‍ പ്ലാന്‍ ചെയ്തിട്ടില്ലെങ്കില്‍ അതിനെക്കുറിച്ച് ചിന്തിക്കാവുന്നതാണ്.
advertisement
ടോറസ് (Taurus - ഇടവം രാശി): ഏപ്രില്‍ 20നും മേയ്20നും ഇടയില്‍ ജനിച്ചവര്‍: അവിവാഹിതര്‍ക്ക് വെല്ലുവിളി നിറഞ്ഞ ആഴ്ചയായിരിക്കും ഇത്. അതിനാല്‍ ജാഗ്രത പാലിക്കണമെന്ന് പ്രണയവാരഫലത്തില്‍ പറയുന്നു. നിങ്ങളുടെ പ്രണയജീവിതം അത്രസുഖകരമല്ലെന്ന് നിങ്ങള്‍ക്ക് അനുഭവപ്പെട്ടേക്കാം. നിങ്ങളുടെ പങ്കാളിയുടെ പെരുമാറ്റത്തില്‍ നിങ്ങള്‍ക്ക് സംതൃപ്തി തോന്നില്ല. തീരുമാനങ്ങള്‍ എടുക്കുന്നതിന് മുമ്പായി നന്നായി ആലോചിക്കുക. പ്രണയജീവിതത്തിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കും.
advertisement
ജെമിനി (Gemini - മിഥുനം രാശി: മെയ് 21 നും ജൂണ്‍ 21 നും ഇടയില്‍ ജനിച്ചവര്‍: ഈയാഴ്ച പ്രണയജീവിതത്തില്‍ ചില ഉയര്‍ച്ച താഴ്ചകള്‍ ഉണ്ടാകും. നിങ്ങളില്‍ ചിലര്‍ക്ക് നിങ്ങളുടെ പങ്കാളിയെ നഷ്ടമായേക്കാം. എന്നാല്‍ നിരാശപ്പെടരുത്. അത് നിങ്ങള്‍ക്ക് ഒരു അനുഗ്രഹമായി മാറിയേക്കാം. നിങ്ങള്‍ പരസ്പരം എത്രമാത്രം സ്‌നേഹിക്കുന്നുവെന്ന് നിങ്ങള്‍ മനസ്സിലാക്കും. പരസ്പരം ദേഷ്യപ്പെടുന്നത് നിങ്ങളുടെ ബന്ധം മോശമാക്കും.
advertisement
advertisement
ലിയോ (Leo - ചിങ്ങം രാശി) ജൂലൈ 23നും ആഗസ്റ്റ് 22 നും ഇടയില്‍ ജനിച്ചവര്‍: ചെറിയ പ്രശ്‌നങ്ങളുടെ പേരില്‍ നിങ്ങള്‍ തമ്മില്‍ തര്‍ക്കത്തിലേര്‍പ്പെടാന്‍ സാധ്യതയുണ്ട്. വിവാഹിതരായ ദമ്പതികള്‍ക്ക് ഈയാഴ്ച അല്‍പം നിരാശനിറഞ്ഞ അനുഭവങ്ങളായിരിക്കും ഉണ്ടാകുക. തെറ്റിദ്ധാരണയും വഴക്കും നിങ്ങളുടെ സന്തോഷം തകര്‍ക്കാന്‍ അനുവദിക്കരുത്. കോപിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക.
advertisement
വിര്‍ഗോ (Virgo) (കന്നി രാശി)ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ പഴയൊരു സുഹൃത്തിനെ നിങ്ങള്‍ കണ്ടുമുട്ടും. നിങ്ങളുടെ പുതിയ പങ്കാളിയുമായുള്ള നിങ്ങളുടെ പ്രണയജീവിതം ആവേശകരമായിരിക്കും. അത് നിങ്ങളെ ഈയാഴ്ച മുഴുവനും ആവേശഭരിതമാക്കും. നിങ്ങളുടെ പങ്കാളിയുടെ ആവശ്യങ്ങള്‍ നിറവേറ്റണം. പുതിയൊരു കാര്യം ആരംഭിക്കുന്നത് ഇത് അനുകൂലസമയമല്ല. അവിവാഹിതര്‍ മികച്ച പങ്കാളിയെ കണ്ടെത്താന്‍ കാത്തിരിക്കേണ്ടി വരും.
advertisement
ലിബ്ര (Libra - തുലാം രാശി): സെപ്റ്റംബര്‍ 23നും ഒക്ടോബര്‍ 23നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ പഴയൊരു സുഹൃത്തിനെ ഇന്ന് നിങ്ങള്‍ കണ്ടുമുട്ടും. അതിനാല്‍ ഈയാഴ്ച നിങ്ങള്‍ക്ക് വളരെ പ്രത്യേകതകള്‍ നിറഞ്ഞതായിരിക്കും. നിങ്ങളുടെ പ്രണയജീവിതം ആവേശകരമായിരിക്കും. ഈയാഴ്ച മുഴുവന്‍ സന്തോഷം നിറഞ്ഞതായിരിക്കും. നിങ്ങളുടെ പങ്കാളിയുടെ ആവശ്യങ്ങള്‍ക്ക് നിങ്ങള്‍ ശ്രദ്ധ നല്‍കും. എന്നാല്‍, പുതിയൊരു കാര്യം ആരംഭിക്കുന്നതിന് ഈയാഴ്ച അനുകൂലമല്ല. അവിവാഹിതര്‍ പങ്കാളിയ്ക്കായി കാത്തിരിക്കേണ്ടി വരും. പുതിയ ബന്ധങ്ങളിലേക്ക് എടുത്തുചാടാന്‍ ഇത് അനുകൂല സമയമല്ല.
advertisement
സ്‌കോര്‍പിയോ (Scorpio - വൃശ്ചിക രാശി) ഒക്ടോബര്‍ 24നും നവംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ സാമൂഹിക ശൃംഖല വികസിക്കും. നിങ്ങളുടെ പുതിയ സഹപ്രവര്‍ത്തകരില്‍ ഒരാള്‍ നിങ്ങളുടെ പങ്കാളിയാകാന്‍ പോകുന്നയാളെ നിങ്ങള്‍ക്ക് പരിചയപ്പെടുത്തും. അതിനാല്‍ അവിവാഹിതരായവര്‍ക്ക് ഈയാഴ്ച നല്ലതായിരിക്കും. വിവാഹമോചിതര്‍ വിവാഹ അഭ്യര്‍ത്ഥനകളില്‍ നിന്ന് വിട്ടു നില്‍ക്കണം. വിവാഹിതരായ ദമ്പതികള്‍ ഒന്നിച്ച് സമയം ചെലവഴിക്കും. നിങ്ങളുടെ ഒരു സുഹൃത്തിലേക്ക് നിങ്ങള്‍ ആകര്‍ഷിക്കപ്പെട്ടേക്കാം.
advertisement
സാജിറ്റെറിയസ് (Sagittarius - ധനു രാശി) നവംബര്‍ 22നും ഡിസംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: ഇത് നിങ്ങള്‍ക്ക് മികച്ചയാഴ്ചയായിരിക്കും. പങ്കാളിയുമായി കൂടുതല്‍ സമയം ചെലവഴിക്കും. ജീവിതത്തെക്കുറിച്ചുള്ള നിങ്ങളുടെ കാഴ്ചപ്പാട് വളരെ മികച്ചതായിരിക്കും. നിങ്ങള്‍ നിങ്ങളുടെ പ്രശ്‌നങ്ങള്‍ ശാന്തമായി കൈകാര്യം ചെയ്യണം. കോപിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. പരസ്പരം ആശയവിനിമയം നടത്താന്‍ ശ്രദ്ധിക്കുക. നല്ല മാനസികാവസ്ഥയില്‍ തുടരുന്നത് പരസ്പരമുള്ള സ്‌നേഹം വര്‍ധിപ്പിക്കും.
advertisement
കാപ്രികോണ്‍ (Capricorn -മകരം രാശി) ഡിസംബര്‍ 22നും ജനുവരി 19നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ മനസ്സിലുള്ളില്‍ നിങ്ങള്‍ സ്‌നേഹിക്കുന്ന വ്യക്തിയെക്കുറിച്ചുള്ളചിന്തകള്‍ നിറയും. നിങ്ങളുടെ ദിനചര്യയില്‍ നിങ്ങള്‍ സന്തുഷ്ടനായിരിക്കും. എല്ലാറ്റിനെക്കുറിച്ചും നിങ്ങള്‍ പുതിയ കാഴ്ചപ്പാട് പുലര്‍ത്തും. ഭാവിയെക്കുറിച്ച് നിങ്ങള്‍ ശരിക്കും ശുഭാപ്തി വിശ്വാസമുള്ളയാളായിരിക്കും. നിങ്ങളുടെ ജീവിതകാലം മുഴുവന്‍ നിങ്ങള്‍ ഒരു പ്രത്യേക വ്യക്തിയുമായി ചെലവഴിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ ഇപ്പോള്‍ വിവാഹ അഭ്യര്‍ത്ഥന നടത്തുക. നിങ്ങളുടെ അഭ്യര്‍ത്ഥന അംഗീകരിക്കപ്പെടും.
advertisement
അക്വാറിയസ് (Aquarius -കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയില്‍ ജനിച്ചവര്‍: ഈയാഴ്ച ദമ്പതികള്‍ പരസ്പരം സമാധാനവും സ്ഥിരതയും കണ്ടെത്തുകയും അവരുടെ ബന്ധത്തില്‍ നിലവിലെ അവസ്ഥയില്‍ സംതൃപ്തി കണ്ടെത്തുകയും ചെയ്യും. നിങ്ങളുടെ പങ്കാളിയുടെ ആവശ്യങ്ങളോടും വികാരങ്ങളോടും നിങ്ങള്‍ കൂടുതല്‍ സംവേദനക്ഷമത അനുഭവപ്പെടും. അവിവാഹിതര്‍ക്ക് പുതിയ പ്രണയബന്ധങ്ങള്‍ ഉണ്ടാകും. പ്രണയിനിയോട് വിവാഹഅഭ്യര്‍ത്ഥന നടത്താന്‍ തയ്യാറെടുപ്പുകള്‍ നടത്തുക. നിങ്ങളുമായി പ്രണയത്തിലാകാന്‍ ശ്രമിക്കുന്ന, എന്നാല്‍ നിങ്ങളെക്കുറിച്ച് ഗൗരവത്തോടെചിന്തിക്കാത്ത ആളുകളെക്കുറിച്ച് ജാഗ്രത പാലിക്കുക.
advertisement
പിസെസ് (Pisces- മീനം രാശി) ഫെബ്രുവരി 19 നും മാര്‍ച്ച് 20 നും ഇടയില്‍ ജനിച്ചവര്‍: ഈയാഴ്ച നിങ്ങള്‍ പ്രണയത്തിലാകാന്‍ സാധ്യതയുണ്ടെന്ന് പ്രണയവാരഫലത്തില്‍ പറയുന്നു. ഈ ബന്ധം മുന്നോട്ട് കൊണ്ടുപോകുന്നതിന് മുമ്പ് പങ്കാളിയുടെ വികാരങ്ങള്‍ ശക്തമാണെന്ന് ഉറപ്പാക്കണം.അത് അഭിനിവേശമല്ലെന്ന് ഉറപ്പുവരുത്തണം. അല്ലെങ്കില്‍ ഈ ബന്ധം മുന്നോട്ട് കൊണ്ടുപോകുമ്പോള്‍ നിങ്ങള്‍ അസംതൃപ്തമായി തുടരാനുള്ള സാധ്യത വളരെകൂടുതലാണ്.