18-ാം വയസിൽ മിസ് ഇന്ത്യ; 90 രാജ്യങ്ങളിൽ യാത്ര ചെയ്ത നടി; സിനിമ വിട്ട് വ്ലോഗറായി മാറിയ നടൻ ധർമേന്ദ്രയുടെ അനന്തരവൾ!
- Published by:Sarika N
- news18-malayalam
Last Updated:
നടിയാകാൻ താല്പര്യമില്ലെന്ന് പലതവണ തുറന്നു പറഞ്ഞ താരം
ബോളിവുഡിലെ ഇതിഹാസ താരം ധർമേന്ദ്രയുടെ (Dharmendra) കുടുംബത്തിൽ സണ്ണി ഡിയോൾ, ബോബി ഡിയോൾ, ഇഷാ ഡിയോൾ, അഭയ് ഡിയോൾ, പേരക്കുട്ടി കരൺ ഡിയോൾ എന്നിവരടക്കം നിരവധി പേർ സിനിമാ ലോകത്ത് സജീവമാണ്. എന്നാൽ, ഈ കൂട്ടത്തിൽ അഭിനയത്തിൽ നിന്ന് വ്യത്യസ്തമായ വഴി തിരഞ്ഞെടുത്ത് സ്വന്തമായി ഒരിടം നേടിയെടുത്ത ഒരു താരമുണ്ട്, ധർമേന്ദ്രയുടെ മരുമകളായ ദീപ്തി ഭട്നാഗർ (Deepti Bhatnagar).
advertisement
ഉത്തർപ്രദേശിലെ മീററ്റിൽ ജനിച്ച ദീപ്തി മുംബൈയിൽ ഒരു കൈത്തൊഴിൽ യൂണിറ്റിലൂടെയാണ് കരിയർ ആരംഭിച്ചത്. എന്നാൽ ഭാഗ്യം അവരെ മോഡലിംഗ് രംഗത്തേക്ക് എത്തിച്ചു. വെറും 18-ാം വയസ്സിൽ അവർ മിസ് ഇന്ത്യ പട്ടം കരസ്ഥമാക്കി. ഇതിനുശേഷം മോഡലിംഗ് ജീവിതം ആരംഭിച്ച ദീപ്തി, ഒരു വർഷത്തിനുള്ളിൽ തന്നെ ജുഹുവിലെ മാധുരി ദീക്ഷിത്തിൽ നിന്ന് സ്വന്തമായി ഒരു വീട് വാങ്ങി.
advertisement
advertisement
1995-ൽ സഞ്ജയ് ഗുപ്ത സംവിധാനം ചെയ്ത 'റാം ശാസ്ത്ര' എന്ന ചിത്രത്തിലൂടെയാണ് ദീപ്തി അഭിനയ രംഗത്തേക്ക് എത്തുന്നത്. തെലുങ്കിൽ 'പെല്ലി സൺടാഡി' (1996), തമിഴിൽ 'ധർമ്മ ചക്രം' (1997), ഹോളിവുഡ് ചിത്രം 'ഇൻഫെർണോ' (1997) എന്നിവയിൽ അവർ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു. ആമിർ ഖാനും മനീഷ കൊയ്‌രാളയും ഒന്നിച്ച 'മാൻ' (1999) എന്ന ചിത്രത്തിലും അവർ അഭിനയിച്ചിരുന്നു.
advertisement
സണ്ണി ഡിയോളിനൊപ്പമുള്ള പരസ്യചിത്രീകരണത്തിന് ശേഷം ധർമേന്ദ്രയെ കാണാൻ അവസരം ലഭിച്ചെങ്കിലും ദീപ്തി പോയിരുന്നില്ല. എന്നാൽ, പിന്നീട് അവർ അതേ കുടുംബത്തിൽ വിവാഹിതയായി. ധർമേന്ദ്രയുടെ കസിനും പ്രശസ്ത പഞ്ചാബി നടനുമായ വീരേന്ദ്രയുടെ മകൻ രൺദീപ് ആര്യയെയാണ് ദീപ്തി വിവാഹം ചെയ്തത്. ഇരുവരും ഒരു പരസ്യത്തിൽ ഭാര്യാഭർത്താക്കന്മാരായി അഭിനയിച്ച ശേഷമാണ് അവരുടെ ബന്ധം വളർന്നത്. ഈ ദമ്പതികൾക്ക് ശുഭ്, ശിവ് എന്നിങ്ങനെ രണ്ട് മക്കളുണ്ട്.
advertisement
advertisement







