വർഷങ്ങളുടെ അടുപ്പം ;7 വർഷത്തെ ദാമ്പത്യം അവസാനിപ്പിക്കാൻ കാരണങ്ങൾ പലത്; രാജ് നിദിമോരുവിന്റെ ആദ്യ ഭാര്യ ശ്യാമളി ഡേ ഇവിടെയുണ്ട്!
- Published by:Sarika N
- news18-malayalam
Last Updated:
സൈക്കോളജിയിൽ ബിരുദം നേടിയ ശേഷം സിനിമാ നിർമ്മാണ മേഖലയിലേക്ക് തിരിഞ്ഞ വ്യക്തിയാണ് ശ്യാമളി ഡേ
നടി സമാന്ത റൂത്ത് പ്രഭുവും സംവിധായകൻ രാജ് നിദിമോരുവും തമ്മിലുള്ള വിവാഹമാണ് സിനിമാമേഖലയിൽ പുതിയ ചർച്ചാ വിഷയം. ലളിതമായ സ്വകാര്യ ചടങ്ങിൽ ഇരുവരും വിവാഹിതരായ വിവരം സമാന്ത തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്. സമാന്തയുടെയും രാജിന്റെയും രണ്ടാം വിവാഹമാണിത്. സമാന്ത മുൻപ് നടൻ നാഗ ചൈതന്യയെ 2017-ൽ വിവാഹം കഴിച്ചിരുന്നുവെങ്കിലും ആ ബന്ധം നാല് വർഷത്തിന് ശേഷം 2021-ൽ വേർപിരിഞ്ഞു. രാജ് നിദിമോരുവും വിവാഹബന്ധം വേർപെടുത്തിയ വ്യക്തിയാണ്.
advertisement
advertisement
ശ്യാമളി ഡേ മുംബൈ യൂണിവേഴ്സിറ്റിയിൽ നിന്ന് സൈക്കോളജിയിൽ ബിരുദം നേടിയ ശേഷം സിനിമാ നിർമ്മാണ മേഖലയിലേക്ക് തിരിഞ്ഞ വ്യക്തിയാണ്. പഠനം പൂർത്തിയാക്കിയ ശേഷം പ്രശസ്ത സംവിധായകരായ രാകേഷ് ഓംപ്രകാശ് മെഹ്റ, വിശാൽ ഭരദ്വാജ് എന്നിവരോടൊപ്പം പ്രവർത്തിച്ച അവർ അസിസ്റ്റന്റ് ഡയറക്ടർ, ക്രിയേറ്റീവ് കൺസൾട്ടൻ്റ്, തിരക്കഥാകൃത്ത് എന്നീ നിലകളിൽ ശ്രദ്ധേയയായി.
advertisement
advertisement
ഇവർക്ക് ഒരു മകളുണ്ടെന്ന് ചില റിപ്പോർട്ടുകളുണ്ടെങ്കിലും, രാജിനൊപ്പം പലപ്പോഴും കാണുന്നത് അദ്ദേഹത്തിന്റെ കോ-ഡയറക്ടർ ഡി.കെ.യുടെ മകളാണെന്നും ശ്യാമളിയുമായി മക്കളില്ലെന്നും അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നു. രാജിൻ്റെ പല പ്രൊജക്റ്റുകളിലും ശ്യാമളി സഹായിച്ചിട്ടുണ്ട്. സിനിമ പശ്ചാത്തലമില്ലാത്ത ശ്യാമളിയുടെ സഹായങ്ങളെക്കുറിച്ച് രാജ് പല അഭിമുഖങ്ങളിലും തുറന്നുപറഞ്ഞിട്ടുണ്ട്.
advertisement
ആന്ധ്രാപ്രദേശിൽ നിന്നുള്ള രാജ് നിദിമോരു 1975 ഓഗസ്റ്റ് 4-നാണ് ജനിച്ചത്. എഞ്ചിനീയറിംഗ് പഠനം പൂർത്തിയാക്കിയ ശേഷം അമേരിക്കയിലേക്ക് പോയ രാജ്, അവിടെ വെച്ചാണ് തൻ്റെ കോ-ഡയറക്ടറായ ഡി.കെ.യെ (കൃഷ്ണ ഡി.കെ.) പരിചയപ്പെടുന്നത്.തുടർന്ന് ഇരുവരും ചേർന്ന് ഫിലിംമേക്കിംഗിൽ ഒരുമിച്ചു പ്രവർത്തിക്കാൻ തീരുമാനിച്ചു. '99' ആയിരിന്നു ഇവരുടെ ആദ്യ ഫീച്ചർ ഫിലിം.
advertisement


