കടും നിറങ്ങളിലുള്ള അടിവസ്ത്രം ധരിക്കുക, ശവപ്പറമ്പിൽ കിടുന്നുറങ്ങുക; പുതുവത്സരത്തിലെ രസകരമായ ആചാരങ്ങൾ
- Published by:Naseeba TC
- news18-malayalam
Last Updated:
പുതുവത്സരം വ്യത്യസ്ത രീതിയിൽ ആഘോഷിക്കുന്ന ചില രാജ്യങ്ങളേയും അവിടങ്ങളിലെ ആഘോഷങ്ങളേയും പരിചയപ്പെടാം.
2020 പൊലൊരു വർഷം ഇനിയുണ്ടാകരുതേ എന്ന പ്രാർത്ഥനയിലായിരിക്കും ഈ ദിവസം ഭൂരിഭാഗം പേരും കിടന്നുറങ്ങുക. പതിവിൽ നിന്ന് വ്യത്യസ്തമായി പുതുവത്സ ആഘോഷങ്ങൾക്കും കടുത്ത നിയന്ത്രണങ്ങളാണ് കോവിഡിനെ തുടർന്ന് ലോക രാജ്യങ്ങളിലുള്ളത്. പുതുവത്സരം വ്യത്യസ്ത രീതിയിൽ ആഘോഷിക്കുന്ന ചില രാജ്യങ്ങളേയും അവിടങ്ങളിലെ ആഘോഷങ്ങളേയും പരിചയപ്പെടാം.
advertisement
advertisement
advertisement
advertisement
advertisement
വരാനിരിക്കുന്ന വർഷം കളർഫുൾ ആകാനായി കടും നിറങ്ങളിലുള്ള അടിവസ്ത്രങ്ങൾ ധരിച്ചാണ് ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളായ ബ്രസീലിലേയും മെക്സിക്കോയിലെയും ജനങ്ങൾ പുതുവർഷത്തെ വരവേൽക്കുന്നത്. ഓരോ നിറത്തിലുള്ള അടിവസ്ത്രത്തിനും ഓരോ അർത്ഥങ്ങളുമുണ്ട്. മഞ്ഞ നിറത്തിലുള്ള അടിവസ്ത്രമാണെങ്കിൽ സമൃദ്ധിയും വിജയവുമാണ് ആഗ്രഹിക്കുന്നത്. ചുവപ്പ് അടിവസ്ത്രം പ്രണയത്തെയാണ് സൂചിപ്പിക്കുന്നത്. വെള്ളയാണെങ്കിൽ സമാധാനവും സ്നേഹവും നിറഞ്ഞ വർഷത്തെയാണ് നിങ്ങൾ പ്രതീക്ഷിക്കുന്നത് എന്നർത്ഥം. ആരോഗ്യമുള്ള വർഷമാണ് വേണ്ടതെങ്കിൽ പച്ച നിറത്തിലുള്ള അടിവസ്ത്രം ധരിച്ചാൽ മതി.
advertisement
advertisement
advertisement
advertisement
സ്പെയിനിലെ ജനങ്ങൾ ആരോഗ്യപരമായിട്ടാണ് ന്യൂ ഇയർ ആഘോഷിക്കുന്നത്. 31ന് രാത്രി 12 മണിക്ക് പന്ത്രണ്ട് മുന്തിരകൾ അകത്താക്കും. ക്ലോക്കിൽ പന്ത്രണ്ട് മണികൾ മുഴങ്ങുമ്പോൾ ഓരോ മണിയിലും ഓരോ മുന്തിരി. അതാണ് രീതി. ഓരോ മുന്തിരിയും ഓരോ മാസത്തെയാണ് പ്രതിനിധീകരിക്കുന്നത്. അങ്ങനെ മന്ത്രണ്ട് മാസവും നല്ലതും മാത്രം സംഭവിക്കാനാണത്രേ ഇങ്ങനെ ചെയ്യുന്നത്.