Horoscope May 8 | ചെറു സമ്പാദ്യ പദ്ധതികളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക; ഇത് ഭാവിയില്‍ ഗുണം ചെയ്യും: ഇന്നത്തെ രാശിഫലം അറിയാം
- Published by:Sneha Reghu
- news18-malayalam
Last Updated:
വിവിധ രാശികളില്‍ ജനിച്ചവരുടെ 2025 മേയ് 8-ലെ രാശിഫലം അറിയാം. തയ്യാറാക്കിയത് ചിരാഗ് ധാരുവാല.
വ്യക്തി ജീവിതത്തില്‍ രാശിഫലം വളരെ പ്രധാനപ്പെട്ടതാണ്. ഇത് ഒരു വ്യക്തിയുടെ തൊഴില്‍, ബിസിനസ്സ്, പ്രണയം, വിവാഹം, വിദ്യാഭ്യാസം, ആരോഗ്യം എന്നിവയെക്കുറിച്ചുള്ള പൂര്‍ണ്ണ വിവരങ്ങള്‍ അറിയാന്‍ സഹായിക്കുന്നു. വിവിധ രാശികളില്‍ ജനിച്ചവർക്ക് കരിയര്‍, ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ പ്രധാനപ്പെട്ട മേഖലകളില്‍ ഇന്നത്തെ ദിവസം എങ്ങനെയായിരിക്കുമെന്ന് ജ്യോതിഷിയായ ചിരാഗ് ധാരുവാലയില്‍ നിന്ന് മനസ്സിലാക്കാം.
advertisement
advertisement
കര്‍ക്കിടകം രാശിയില്‍ ജനിച്ചവര്‍ക്ക് ഇന്നത്തെ ദിവസം അവരുടെ ബന്ധങ്ങളില്‍ സന്തോഷം കണ്ടെത്താനാകും. ചിങ്ങം രാശിക്കാര്‍ക്ക് അവരുടെ കഠിനാധ്വാനത്തിന്റെ ഫലം ലഭിക്കുന്നതിന്റെ സൂചനകളുണ്ട്. കന്നി രാശിക്കാര്‍ക്ക് ജോലി ജീവിതത്തില്‍ ചില പുതിയ അവസരങ്ങള്‍ ലഭിക്കും. തുലാം രാശിക്കാര്‍ സ്വയം വിലയിരുത്തേണ്ട ദിവസമാണ് ഇന്ന്. വൃശ്ചികം രാശിയില്‍ ജനിച്ചവരുടെ ബന്ധങ്ങള്‍ കൂടുതല്‍ ശക്തമാകും. ധനു രാശിക്കാര്‍ വ്യായാമത്തിലും സമീകൃതാഹാരത്തിലും ശ്രദ്ധ കേന്ദ്രീകരിക്കണം. മകരം രാശിക്കാരുടെ കഠിനാധ്വാനവും സമര്‍പ്പണവും ഒടുവില്‍ ഫലം നല്‍കും. കുംഭം രാശിക്കാര്‍ക്ക് അവരുടെ കരിയറില്‍ അവസരങ്ങള്‍ ലഭിച്ചേക്കാം. മീനം രാശിക്കാര്‍ക്ക് ആത്മപരിശോധന നടത്താനും അവരുടെ സ്വപ്നങ്ങളിലേക്ക് നീങ്ങാനുമുള്ള ദിവസമാണിന്ന്.
advertisement
ഏരീസ് (Arise മേടം രാശി) മാര്‍ച്ച് 21നും ഏപ്രില്‍ 19 നും ഇടയില്‍ ജനിച്ചവര്‍: മേടം രാശിയില്‍ ജനിച്ചവരെ സംബന്ധിച്ച് ഇന്നത്തെ ദിവസം പുതിയ സാധ്യതകള്‍ നിറഞ്ഞതായിരിക്കും. നിങ്ങള്‍ക്ക് പുതിയ ഊര്‍ജവും അനുഭവപ്പെടും. നിങ്ങളുടെ ആഗ്രഹങ്ങള്‍ നിറവേറ്റാന്‍ നിങ്ങള്‍ക്ക് ഇന്നത്തെ ദിവസം പ്രചോദനം ലഭിക്കും. നിങ്ങളുടെ ലക്ഷ്യത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക. വെല്ലുവിളികള്‍ നേരിടാന്‍ ഭയപ്പെടരുത്. ഭയപ്പെടാതെ മുന്നോട്ടു പോയാല്‍ നിങ്ങളുടെ ബന്ധങ്ങളും മെച്ചപ്പെടും. പ്രിയപ്പെട്ടവരുമായി സമയം ചെലവഴിക്കുന്നത് മനസ്സിന് സന്തോഷം നല്‍കും. യോഗ അല്ലെങ്കില്‍ ധ്യാനം പോലുള്ളവയിലൂടെ സ്വന്തം ക്ഷേമത്തിനായി കുറച്ച് സമയം ചെലവഴിക്കുക. ഇത് നിങ്ങളുടെ മനസ്സിലും ശരീരത്തിലും പോസിറ്റീവ് പ്രഭാവം ചെലുത്തും. ഇന്നത്തെ ദിവസം നിങ്ങള്‍ക്ക് പോസിറ്റിവിറ്റി നിറഞ്ഞതായിരിക്കും. പുതിയ തുടക്കങ്ങള്‍ക്കുള്ള സാധ്യതയും നിങ്ങളുടെ ഇന്നത്തെ രാശിഫലത്തില്‍ കാണുന്നുണ്ട്. നിങ്ങളുടെ ലക്ഷ്യത്തിലേക്ക് സഞ്ചരിക്കുക. നിങ്ങള്‍ക്ക് മുന്നിലുള്ള അവസരങ്ങള്‍ നഷ്ടപ്പെടുത്തരുത്. ഭാഗ്യ നിറം: ഓറഞ്ച് ഭാഗ്യ സംഖ്യ: 4
advertisement
ടോറസ് (Taurus ഇടവം രാശി): ഏപ്രില്‍ 20നും മേയ്20നും ഇടയില്‍ ജനിച്ചവര്‍: ഇടവം രാശിയില്‍ ജനിച്ചവര്‍ക്ക് ഇന്നത്തെ ദിവസം പോസിറ്റീവ് എനര്‍ജി നിറഞ്ഞ ദിവസമായിരിക്കും. ജോലിസ്ഥലത്ത് നിങ്ങള്‍ക്ക് വിജയം നേടാന്‍ സാധിക്കും. നിങ്ങളുടെ സഹപ്രവര്‍ത്തകരില്‍ നിന്നുള്ള പിന്തുണയും നിങ്ങള്‍ക്ക് ഇന്നത്തെ ദിവസം ലഭിക്കാനിടയുണ്ട്. ഇന്ന് നിങ്ങളുടെ ചിന്തകളില്‍ വ്യക്തത ഉണ്ടാകും. അത് തീരുമാനങ്ങള്‍ എടുക്കുന്നതില്‍ നിങ്ങളെ സഹായിക്കും. നിങ്ങളുടെ സാമ്പത്തിക സ്ഥിതിയും മെച്ചപ്പെടാന്‍ സാധ്യതയുണ്ട. എന്നാല്‍ ചെലവുകളില്‍ സന്തുലിതാവസ്ഥ നിലനിര്‍ത്താന്‍ ശ്രമിക്കുക. ആരോഗ്യത്തിന്റെ കാര്യത്തില്‍ ദിവസം സാധാരണമായിരിക്കും. എന്നിരുന്നാലും യോഗയും വ്യായാമവും ഉപയോഗിച്ച് നിങ്ങളെ സജീവമായി നിലനിര്‍ത്താന്‍ ശ്രമിക്കുക. സമയം നന്നായി വിനിയോഗിക്കുകയും നിങ്ങളുടെ ലക്ഷ്യത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്യുക. വിജയം നിങ്ങളുടെ അടുത്തെത്തി കഴിഞ്ഞു. ഭാഗ്യ നിറം: വെള്ള ഭാഗ്യ സംഖ്യ: 8
advertisement
ജെമിനി (Gemini മിഥുനം രാശി: മെയ് 21 നും ജൂണ്‍ 21 നും ഇടയില്‍ ജനിച്ചവര്‍: മിഥുനം രാശിക്കാര്‍ക്കും ഇന്നത്തെ ദിവസം ശുഭകരമായിരിക്കും. നിങ്ങളുടെ ഉള്ളില്‍ ഇന്നത്തെ ദിവസം പുതിയ ചിന്തകള്‍ നിറയും. നന്നായി ആശയവിനിമയം നടത്താനും കഴിയും. നിങ്ങളുടെ ചിന്തകളില്‍ വ്യക്തത ഉണ്ടാകും. നിങ്ങളുടെ ആശയങ്ങള്‍ മറ്റുള്ളവരുമായി പ്രകടിപ്പിക്കുന്നതില്‍ നിങ്ങള്‍ വിജയിക്കും. നിങ്ങളുടെ സാമൂഹിക ബന്ധങ്ങള്‍ മെച്ചപ്പെടും. നിങ്ങളുടെ സുഹൃത്തുക്കളോടൊപ്പം സമയം ചെലവഴിക്കുന്നത് നിങ്ങള്‍ ആസ്വദിക്കും. ആരോഗ്യത്തിന്റെ കാര്യത്തില്‍ മാനസിക സമാധാനത്തിനായി ധ്യാനത്തിലോ യോഗയിലോ കുറച്ച് സമയം ചെലവഴിക്കുക. ഇത് നിങ്ങളുടെ മനോവീര്യം വര്‍ദ്ധിപ്പിക്കും. ഇന്നത്തെ ദിവസം പോസിറ്റീവിറ്റിയോടും ഉത്സാഹത്തോടും കൂടി ചെലവഴിക്കുക. നിങ്ങളുടെ അതുല്യമായ ഗുണങ്ങള്‍ പുറത്തുകൊണ്ടുവരിക. വിജയം നിങ്ങളുടെ പാദങ്ങളില്‍ ചുംബിക്കും. ഭാഗ്യ നിറം: നേവി ബ്ലൂ ഭാഗ്യ സംഖ്യ: 10
advertisement
കാന്‍സര്‍ (Cancer കര്‍ക്കിടകം രാശി) ജൂണ്‍ 22നും ജൂലൈ 22നും ഇടയില്‍ ജനിച്ചവര്‍: കര്‍ക്കിടകം രാശിയില്‍ ജനിച്ചവര്‍ക്ക് ഇന്നത്തെ ദിവസം സംതൃപ്തിയുടെയും ഐക്യത്തിന്റെയും ദിവസമായിരിക്കും. നിങ്ങളുടെ ഉള്ളില്‍ ഒരു പുതിയ ഊര്‍ജ്ജം അനുഭവപ്പെടും, അത് നിങ്ങളുടെ ലക്ഷ്യങ്ങളിലേക്ക് മുന്നേറാന്‍ നിങ്ങളെ സഹായിക്കും. കുടുംബവുമായും അടുത്ത സുഹൃത്തുക്കളുമായും സമയം ചെലവഴിക്കാന്‍ ഇത് ഏറ്റവും നല്ല അവസരമാണ്. അത് പരമാവധി ഉപയോഗപ്പെടുത്തുക. നിങ്ങളുടെ ആശയവിനിമയ ശേഷിയും കാര്യങ്ങള്‍ ഗ്രഹിക്കാനുള്ള കഴിവും വര്‍ദ്ധിക്കും. ഇന്നത്തെ ദിവസം നിങ്ങളുടെ ഉള്ളില്‍ ഒരു പുതിയ ഊര്‍ജ്ജവും ഉത്സാഹവും അനുഭവപ്പെടും. നിങ്ങളുടെ ആഗ്രഹങ്ങള്‍ തിരിച്ചറിയുകയും അവ നിറവേറ്റുന്നതിനുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്യാന്‍ തുടങ്ങുകയും ചെയ്യുക. എല്ലാറ്റിനോടും ഒരു പോസിറ്റീവ് മനോഭാവം നിലനിര്‍ത്തുകയും ദിവസം മനോഹരമാക്കാന്‍ ശ്രമിക്കുകയും ചെയ്യുക. ഭാഗ്യ നിറം: മജന്ത ഭാഗ്യ സംഖ്യ: 3
advertisement
ലിയോ (Leo ചിങ്ങം രാശി) ജൂലൈ 23നും ആഗസ്റ്റ് 22 നും ഇടയില്‍ ജനിച്ചവര്‍: ചിങ്ങം രാശിയില്‍ ജനിച്ചവരെ സംബന്ധിച്ച് ഇന്നത്തെ ദിവസം നിങ്ങള്‍ക്ക് ആത്മവിശ്വാസവും ഊര്‍ജ്ജവും നിറഞ്ഞതായിരിക്കും. നിങ്ങളുടെ ചുറ്റുമുള്ള ആളുകള്‍ നിങ്ങളുടെ പോസിറ്റീവിറ്റിയില്‍ നിങ്ങളിലേക്ക് ആകര്‍ഷിക്കപ്പെടും. നിങ്ങളുടെ ചിന്തകള്‍ തുറന്നു പ്രകടിപ്പിക്കാനുള്ള സമയമാണിത്. ഇത് നിങ്ങളുടെ അടുത്ത ബന്ധങ്ങള്‍ ശക്തിപ്പെടുത്താന്‍ സഹായിക്കും. കുറച്ചുനേരം വിശ്രമിക്കുന്നതും ധ്യാനിക്കുന്നതും നിങ്ങളുടെ മാനസികാവസ്ഥ മെച്ചപ്പെടുത്തും. എല്ലാത്തിനുമുപരി ഇന്ന് പുതിയ തുടക്കങ്ങള്‍ക്ക് നിങ്ങളെ സംബന്ധിച്ച് നല്ല ദിവസമാണ്. നിങ്ങളുടെ ലക്ഷ്യങ്ങളിലേക്ക് നീങ്ങാനുള്ള സമയമാണിത്. നിങ്ങളുടെ കഠിനാധ്വാനത്തിന്റെ ഫലം ലഭിക്കുന്നതിന്റെ സൂചനകളുണ്ട്. നിങ്ങളില്‍ വിശ്വാസമുണ്ടായിരിക്കുകയും പോസിറ്റീവിറ്റിയോടെ മുന്നോട്ട് പോകുകയും ചെയ്യുക. ഭാഗ്യ നിറം: നീല ഭാഗ്യ സംഖ്യ: 6
advertisement
വിര്‍ഗോ (Virgo കന്നി രാശി)ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ചവര്‍: കന്നി രാശിക്കാര്‍ക്കായി പ്രത്യേകമായി സമര്‍പ്പിച്ചിരിക്കുന്ന ദിവസമാണ് ഇന്ന്. നിങ്ങളുടെ ചിന്തകളിലെ വ്യക്തതയും ദൃഢനിശ്ചയവും നിങ്ങളെ പോസിറ്റീവ് ദിശയില്‍ മുന്നോട്ട് പോകാന്‍ സഹായിക്കും. നിങ്ങളുടെ ജോലി ജീവിതത്തില്‍ ചില പുതിയ അവസരങ്ങള്‍ ഉയര്‍ന്നുവരും. അത് നിങ്ങളുടെ കഠിനാധ്വാനത്തിന്റെ ഫലമായിരിക്കാം. നിങ്ങള്‍ ഏതെങ്കിലും പ്രശ്‌നവുമായി മല്ലിടുകയാണെങ്കില്‍ ക്ഷമയോടെ അതിനെ നേരിടാന്‍ ശ്രമിക്കുക. കാരണം സാഹചര്യങ്ങള്‍ നിങ്ങള്‍ക്ക് അനുകൂലമായി മാറിയേക്കാം. സാമ്പത്തിക കാഴ്ചപ്പാടില്‍ നിന്നും ഇത് നിങ്ങളെ സംബന്ധിച്ച് നല്ല സമയമാണ്. എന്നാല്‍ പണം ചെലവഴിക്കുമ്പോള്‍ ബുദ്ധിപൂര്‍വ്വം പെരുമാറുക. മറ്റുള്ളവരെ സഹായിക്കുന്നത് നിങ്ങള്‍ക്ക് ഗുണം ചെയ്യും. അതിനാല്‍ നിങ്ങളുടെ കഴിവിനനുസരിച്ച് ദാനം ചെയ്യുന്നത് പരിഗണിക്കുക. ഭാഗ്യ നിറം: പിങ്ക് ഭാഗ്യ സംഖ്യ: 11
advertisement
ലിബ്ര (Libra തുലാം രാശി): സെപ്റ്റംബര്‍ 23നും ഒക്ടോബര്‍ 23നും ഇടയില്‍ ജനിച്ചവര്‍: തുലാം രാശിയില്‍ ജനിച്ചവര്‍ക്ക് ഇന്നത്തെ ദിവസം വൈവിധ്യം നിറഞ്ഞതായിരിക്കുമെന്നാണ് ഇന്നത്തെ നിങ്ങളുടെ രാശിഫലം പറയുന്നത്. നിങ്ങളുടെ ചിന്തകളും വികാരങ്ങളും പ്രകടിപ്പിക്കാന്‍ ഇതാണ് ശരിയായ സമയം. നിങ്ങളുടെ സുഹൃത്തുക്കളുമായും കുടുംബാംഗങ്ങളുമായും ചെലവഴിക്കുന്ന നിമിഷങ്ങള്‍ നിങ്ങളെ സന്തോഷിപ്പിക്കും. നിങ്ങള്‍ക്ക് അല്‍പ്പം ക്ഷീണം തോന്നിയേക്കാം. അതിനാല്‍ വിശ്രമിക്കാന്‍ സമയമെടുക്കുക. ധ്യാനവും യോഗയും നിങ്ങളുടെ മാനസികാരോഗ്യം നിലനിര്‍ത്താന്‍ സഹായിക്കും. സന്തുലിതാവസ്ഥ സൃഷ്ടിക്കുന്നതിനുള്ള ഏറ്റവും നല്ല ദിവസമാണ് ഇന്ന്. നിങ്ങളുടെ വ്യക്തിപരവും തൊഴില്‍പരവുമായ ജീവിതത്തില്‍ തുല്യത നിലനിര്‍ത്താന്‍ ശ്രമിക്കുക. നിങ്ങളുടെ സന്തോഷം പങ്കിടാന്‍ കുടുംബാംഗങ്ങളുമായും സുഹൃത്തുക്കളുമായും സമയം ചെലവഴിക്കാന്‍ മറക്കരുത്. ഇന്ന് നിങ്ങള്‍ക്ക് സ്വയം വിലയിരുത്താനുള്ള ദിവസമാണ്. അതിലൂടെ നിങ്ങളുടെ വ്യക്തിത്വവും കഴിവുകളും നിങ്ങള്‍ക്ക് മനസ്സിലാക്കാനാകും. ഈ അറിവ് നിങ്ങളുടെ ഭാവിയുടെ ദിശ തീരുമാനിക്കാന്‍ നിങ്ങളെ സഹായിക്കും. ഭാഗ്യ നിറം: തവിട്ട് ഭാഗ്യ സംഖ്യ: 2
advertisement
സ്‌കോര്‍പിയോ (Scorpio വൃശ്ചിക രാശി) ഒക്ടോബര്‍ 24നും നവംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: വൃശ്ചികം രാശിയില്‍ ജനിച്ചവര്‍ക്കും ഇന്നത്തെ ദിവസം മാറ്റങ്ങളും സാധ്യതകളും നിറഞ്ഞതായിരിക്കുമെന്നാണ് നിങ്ങളുടെ ഇന്നത്തെ രാശിഫലം പറയുന്നത്. പുതിയ ചില വഴികള്‍ നിങ്ങള്‍ക്ക് മുന്നില്‍ തുറക്കപ്പെടുന്നതായി അനുഭവപ്പെട്ടേക്കും. നിങ്ങളുടെ ശബ്ദം വളരെയധികം ശക്തമാണ്. അതുകൊണ്ടുതന്നെ നിങ്ങളുടെ ചിന്തകള്‍ മറ്റുള്ളവരുമായി പങ്കുവെക്കാന്‍ മടിക്കരുത്. നിങ്ങളുടെ വ്യക്തിപരമായ ബന്ധങ്ങള്‍ ശക്തമാകും. നിങ്ങള്‍ക്ക് പ്രിയപ്പെട്ട ഒരാളുമായി ഇന്നത്തെ ദിവസം നിങ്ങള്‍ സമയം ചെലവഴിക്കുകയാണെങ്കില്‍ ആ ബന്ധം ശക്തമാകും. ഇന്ന് ചെറുകിട സമ്പാദ്യ പദ്ധതികളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് ഭാവിയില്‍ ഗുണം ചെയ്യും. ആരോഗ്യത്തിന്റെ കാര്യത്തില്‍ നിങ്ങളുടെ ദിനചര്യയില്‍ ചില മാറ്റങ്ങള്‍ വരുത്തേണ്ടി വന്നേക്കാം. വ്യായാമത്തിനും സമീകൃതാഹാരത്തിനും മുന്‍ഗണന നല്‍കുക. ധ്യാനം നിങ്ങള്‍ക്ക് മാനസിക സമാധാനം നല്‍കും. എല്ലാ മേഖലകളിലും സന്തുലിതാവസ്ഥ നിലനിര്‍ത്തുകയും ആത്മവിശ്വാസത്തോടെ മുന്നോട്ട് പോകുകയും ചെയ്യുക. നിങ്ങളുടെ ജീവിതത്തില്‍ ഇന്നത്തെ ദിവസം പോസിറ്റീവ് മാറ്റങ്ങളും പുതിയ സാധ്യതകളും കൊണ്ടുവരും. ഭാഗ്യ നിറം: ആകാശനീല ഭാഗ്യ സംഖ്യ: 11
advertisement
സാജിറ്റെറിയസ് (Sagittarius ധനു രാശി) നവംബര്‍ 22നും ഡിസംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: ധനു രാശിയില്‍ ജനിച്ചവരെ സംബന്ധിച്ച് ഇന്നത്തെ ദിവസം ഊര്‍ജ്ജവും ഉത്സാഹവും നിറഞ്ഞതായിരിക്കും. നിങ്ങളുടെ ചിന്തകളിലും പദ്ധതികളിലും നിങ്ങള്‍ക്ക് കൂടുതല്‍ വ്യക്തത ലഭിക്കും. ഇത് നിങ്ങളുടെ ലക്ഷ്യങ്ങളിലേക്ക് വേഗത്തില്‍ എത്താന്‍ നിങ്ങളെ സഹായിക്കും. ഇന്ന് നിങ്ങളുടെ സുഹൃത്തുക്കളുമായും കുടുംബാംഗങ്ങളുമായും സമയം ചെലവഴിക്കാന്‍ നിങ്ങള്‍ക്ക് അവസരം ലഭിക്കും. ഇത് നിങ്ങളുടെ മാനസികാവസ്ഥ കൂടുതല്‍ മികച്ചതാക്കും. നിങ്ങളുടെ ചിന്തകളില്‍ പുതുമയും ഉണര്‍വും കൊണ്ടുവരേണ്ട സമയമാണിത്. പതിവ് വ്യായാമത്തിലും സമീകൃതാഹാരത്തിലും നിങ്ങള്‍ ശ്രദ്ധ കേന്ദ്രീകരിക്കുക. ധ്യാനവും യോഗയും നിങ്ങളുടെ മാനസികാരോഗ്യത്തിന് വളരെയധികം ഗുണം ചെയ്യും. മൊത്തത്തില്‍, ഇന്ന് നിങ്ങള്‍ക്ക് പോസിറ്റീവിറ്റിയും പുതിയ സാധ്യതകളും നിറഞ്ഞ ദിവസമായിരിക്കും. നിങ്ങളുടെ ലക്ഷ്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് മുന്നോട്ട് പോകുക. ഭാഗ്യ നിറം: പച്ച ഭാഗ്യ സംഖ്യ: 5
advertisement
കാപ്രികോണ്‍ (Capricorn മകരം രാശി) ഡിസംബര്‍ 22നും ജനുവരി 19നും ഇടയില്‍ ജനിച്ചവര്‍: മകരം രാശിയില്‍ ജനിച്ചവരെ സംബന്ധിച്ച് ഇന്നത്തെ ദിവസം വളരെ പ്രധാനപ്പെട്ടതാണ്. നിങ്ങളുടെ കഠിനാധ്വാനത്തിന്റെയും സമര്‍പ്പണത്തിന്റെയും ഫലം ഒടുവില്‍ നിങ്ങള്‍ക്ക് ലഭിക്കാന്‍ പോകുകയാണ്. കരിയര്‍ മേഖലയില്‍ നിങ്ങള്‍ക്ക് മുന്നില്‍ ചില പുതിയ സാധ്യതകള്‍ ഉയര്‍ന്നുവന്നേക്കാം. നിങ്ങള്‍ ഒരു ജോലിക്കായി അന്വേഷിച്ച് നടക്കുകയാണെങ്കില്‍ അക്കാര്യത്തില്‍ ഒരു ശുഭ വാര്‍ത്ത നിങ്ങളെ ഇന്നത്തെ ദിവസം തേടിവരും. നിങ്ങളുടെ സാമൂഹിക ജീവിതവും തിരക്കേറിയതായിരിക്കും. നിങ്ങളുടെ കഴിവില്‍ വിശ്വസിച്ച് പുതിയ പാതകളിലേക്ക് നീങ്ങേണ്ട സമയമാണിത്. പോസിറ്റീവ് ചിന്തകള്‍ മാത്രം മനസ്സില്‍ നിറയ്ക്കുക. മുന്നോട്ട് പോകുന്നതില്‍ നിന്ന് നിങ്ങളെ തടയുന്ന കാര്യങ്ങളില്‍ നിന്ന് അകന്നു നില്‍ക്കാന്‍ ശ്രമിക്കുക. കഴിയുന്നത്ര നിങ്ങളുടെ ലക്ഷ്യത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും നിഷേധാത്മകത ഒഴിവാക്കുകയും ചെയ്യുക. ഭാഗ്യ നിറം: മഞ്ഞ ഭാഗ്യ സംഖ്യ: 7
advertisement
അക്വാറിയസ് (Aquarius കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയില്‍ ജനിച്ചവര്‍: കുംഭം രാശിയില്‍ ജനിച്ചവര്‍ക്ക് ഇന്നത്തെ ദിവസം പുതിയ സാധ്യതകള്‍ നിറഞ്ഞതായിരിക്കും. ഇന്ന് നിങ്ങള്‍ക്ക് പുതിയ സാധ്യതകള്‍ തുറന്നു കിട്ടും. നിങ്ങളുടെ ചിന്തകള്‍ വ്യക്തമായി പ്രകടിപ്പിക്കാന്‍ നിങ്ങള്‍ക്ക് കഴിയും. ഇത് നിങ്ങളുടെ സാമൂഹികവും വ്യക്തിപരവുമായ ജീവിതത്തില്‍ വളരെ നല്ല സ്വാധീനം ചെലുത്തും. ഇന്ന് നിങ്ങളുടെ സുഹൃത്തുക്കളുമായും കുടുംബവുമായും സമയം ചെലവഴിക്കാന്‍ ശ്രമിക്കുക. ഇത് നിങ്ങളെ സന്തോഷിപ്പിക്കുക മാത്രമല്ല നിങ്ങളെ മാനസികമായി ശക്തരാക്കുകയും ചെയ്യും. ഭാവിയില്‍ നിങ്ങളുടെ കരിയറില്‍ അവസരങ്ങള്‍ നല്‍കുന്ന പുതിയ ബന്ധങ്ങള്‍ ഉണ്ടാക്കാന്‍ ഇത് ശരിയായ സമയമാണ്. നിങ്ങള്‍ ചെറിയ ജോലികളില്‍ ശ്രദ്ധകേന്ദ്രീകരിക്കുക. എന്നാല്‍, പ്രധാനപ്പെട്ട തീരുമാനങ്ങള്‍ എടുക്കുന്നത് അല്പം ജാഗ്രതയോടെ വേണം. മൊത്തത്തില്‍, ഇന്ന് നിങ്ങള്‍ക്ക് നല്ല ദിവസമാണ്. മുന്നോട്ടുപോകാനും നിങ്ങളുടെ സ്വപ്‌നങ്ങള്‍ സാക്ഷാത്കരിക്കാനും ഇന്ന് നിങ്ങള്‍ക്ക് സാധിക്കും. നിങ്ങളുടെ അവസരങ്ങള്‍ നന്നായി ഉപയോഗപ്പെടുത്തി സന്തോഷവാനായിരിക്കുക. ഭാഗ്യ നിറം: മെറൂണ്‍ ഭാഗ്യ സംഖ്യ: 1
advertisement
പിസെസ് (Pisces മീനം രാശി) ഫെബ്രുവരി 19 നും മാര്‍ച്ച് 20 നും ഇടയില്‍ ജനിച്ചവര്‍: മീനം രാശിയില്‍ ജനിച്ചവര്‍ക്ക് ഇന്നത്തെ ദിവസം വളരെ നല്ല ദിവസമായിരിക്കും എന്നാണ് നിങ്ങളുടെ രാശിഫലം പറയുന്നത്. കാര്യങ്ങള്‍ മനസ്സിലാക്കാനുള്ള നിങ്ങളുടെ കഴിവും കാര്യങ്ങള്‍ ഗ്രഹിക്കാനുള്ള ശേഷിയും വ്യക്തിപരമായ ജീവിതത്തിലും പ്രൊഫഷണല്‍ ജീവിതത്തിലും നിങ്ങളെ മുന്നോട്ട് നയിക്കാന്‍ സഹായിക്കും. ഇന്നത്തെ ദിവസം നിങ്ങളുടെ ചിന്തകള്‍ വ്യക്തമായി പ്രകടിപ്പിക്കാന്‍ നിങ്ങള്‍ക്ക് കഴിയും. ഇത് വഴി നിങ്ങളുടെ പങ്കാളിയും സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും നിങ്ങളുടെ ചിന്തകളെ വിലമതിക്കും. ഇന്നത്തെ ദിവസം നിങ്ങളുടെ ആരോഗ്യം അല്പം ശ്രദ്ധിക്കേണ്ടതുണ്ട്. ധ്യാനം, യോഗ പോലുള്ള കാര്യങ്ങളില്‍ ഏര്‍പ്പെടുന്നത് നിങ്ങളുടെ മാനസികാരോഗ്യം മെച്ചപ്പെടുത്തും. സ്വയം സന്തുലിതാവസ്ഥ നിലനിര്‍ത്താന്‍ നിങ്ങള്‍ക്കായി കുറച്ച് സമയം ചെലവഴിക്കുക. ഇന്ന് നിങ്ങള്‍ക്ക് ആത്മപരിശോധന നടത്താനും നിങ്ങളുടെ സ്വപ്നങ്ങളിലേക്ക് സഞ്ചരിക്കാനുമുള്ള ദിവസമാണ്. പോസിറ്റീവിറ്റി നിങ്ങളോടൊപ്പം നിലനിര്‍ത്തുകയും ആത്മവിശ്വാസത്തോടെ മുന്നോട്ട് പോകുകയും ചെയ്യുക. ഭാഗ്യ നിറം: ചുവപ്പ് ഭാഗ്യ നമ്പര്‍: 12