ചീത്ത കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്ന 4 തരം ഭക്ഷണങ്ങൾ
- Published by:Anuraj GR
- news18-malayalam
Last Updated:
ഇവിടെയിതാ, ശരീരത്തിലെ ചീത്ത കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്ന നാലു തരം ഭക്ഷണങ്ങൾ ഏതൊക്കെയെന്ന് നോക്കാം
ലോകം നേരിടുന്ന ഏറ്റവും വലിയ ആരോഗ്യ വെല്ലുവിളികളിൽ ഒന്നാണ് ഹൃദ്രോഗം. ഒരുപക്ഷേ ലോകത്ത് ഏറ്റവുമധികം ആളുകൾ മരണപ്പെടുന്നത് ഹൃദ്രോഗം മൂലമായിരിക്കും. ഹൃദ്രോഹത്തിലേക്ക് നയിക്കുന്നതിൽ പ്രധാനപ്പെട്ട ഘടകമാണ് ശരീരത്തിൽ കൊളസ്ട്രോൾ അളവ് കൂടുന്നത്. പ്രത്യേകിച്ചും സാന്ദ്രത കുറഞ്ഞ എൽഡിഎൽ എന്ന് അറിയപ്പെടുന്ന ചീത്ത കൊളസ്ട്രോളാണ് കൂടുതൽ അപകടകാരി. ചീത്ത കൊളസ്ട്രോൾ അളവ് കൂടുന്നത് ധമനികളിൽ പ്ലാക്ക് അടിഞ്ഞുകൂടുന്നതിന് ഇടയാക്കും.
advertisement
ചീത്ത കൊളസ്ട്രോൾ കുറയ്ക്കുന്നതിന് ശരീരത്തിൽ നല്ല കൊളസ്ട്രോൾ വർദ്ധിപ്പിക്കുകയാണ് ചെയ്യേണ്ടത്. ചില ആരോഗ്യകരമായ ഭക്ഷണശീലം പിന്തുടരുന്നതിലൂടെ ശരീരത്തിലെ നല്ല കൊളസ്ട്രോൾ വർദ്ധിപ്പിച്ചുകൊണ്ട് ചീത്ത കൊളസ്ട്രോൾ കുറയ്ക്കാൻ കഴിയും. ഹോർമോണുകൾ ഉത്പാദിപ്പിക്കുന്നതിനും വിറ്റാമിൻ ഡി ആഗിരണം ചെയ്യുന്നതിനും കൊഴുപ്പ് വിഘടിപ്പിക്കുന്നതിന് പിത്തരസം ഉത്പാദിപ്പിക്കുന്നതിനും ശരീരത്തിൽ നല്ല കൊളസ്ട്രോൾ അത്യാവശ്യമാണ്. ഇവിടെയിതാ, ശരീരത്തിലെ ചീത്ത കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്ന നാലു തരം ഭക്ഷണങ്ങൾ ഏതൊക്കെയെന്ന് നോക്കാം.
advertisement
advertisement
advertisement
advertisement