Asia Cup 2025 India vs Pakistan: 'ടീം പഹൽഗാമിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്കൊപ്പം'; ജയം സൈനികർക്ക് സമർപ്പിക്കുന്നുവെന്ന് സൂര്യകുമാർ യാദവ്
- Published by:Rajesh V
- news18-malayalam
Last Updated:
മത്സരശേഷം പാകിസ്ഥാൻ താരങ്ങളുമായി ഹസ്തദാനത്തിനു നിൽക്കാതെയാണ് സൂര്യകുമാർ യാദവും ശിവം ദുബെയും മൈതാനത്ത് നിന്ന് മടങ്ങിയത്
ദുബായ്: ഏഷ്യാകപ്പിലെ പാകിസ്ഥാനെതിരായ ജയം സൈനികർക്ക് സമർപ്പിക്കുന്നുവെന്ന് ഇന്ത്യൻ നായകൻ സൂര്യകുമാർ യാദവ്. പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നു. രാജ്യത്തിനായി ധീരതയോടെ പോരാടിയവർക്കുള്ളതാണ് ഈ ജയം. ഇത്തരത്തിൽ അവസരം ലഭിക്കുമ്പോൾ എല്ലാം അവരുടെ പുഞ്ചിരിക്കായി കളിക്കുമെന്നും സൂര്യകുമാർ യാദവ് പറഞ്ഞു.
ഇതും വായിക്കുക: Asia Cup 2025 India vs Pakistan: പാകിസ്ഥാനെ നിഷ്പ്രഭമാക്കി ഇന്ത്യൻ വിജയം; സിക്സടിച്ച് മിഷൻ പൂർത്തിയാക്കി ഇന്ത്യൻ നായകൻ
മത്സരശേഷം പാകിസ്ഥാൻ താരങ്ങളുമായി ഹസ്തദാനത്തിനു നിൽക്കാതെയാണ് സൂര്യകുമാർ യാദവും ശിവം ദുബെയും മൈതാനത്ത് നിന്ന് മടങ്ങിയത്. ഇന്ത്യയെ ജയത്തിലേക്കെത്തിച്ച ശേഷം ഇരുവരും ഡ്രസിങ് റൂമിലേക്കാണ് കയറിപോയത്. പിന്നാലെ ഡ്രസിങ് റൂം അടയ്ക്കുകയും ചെയ്തു. ഇന്ത്യൻ താരങ്ങൾക്ക് ഹസ്തദാനം ചെയ്യുന്നതിനായി പാക് താരങ്ങൾ ഗ്രൗണ്ടിൽ കാത്ത് നിൽക്കുന്നതിനിടെയായിരുന്നു ഇന്ത്യൻ താരങ്ങൾ ഹസ്തദാനത്തിന് വിസമ്മതിച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
advertisement
This victory is for you, India 🇮🇳
Watch #DPWorldAsiaCup2025, Sept 9-28, LIVE on the Sony Sports Network TV channels & Sony LIV.#SonySportsNetwork #INDvPAK pic.twitter.com/KXXzoF9fIR
— Sony Sports Network (@SonySportsNetwk) September 14, 2025
advertisement
തോൽവിക്കു പിന്നാലെ ഗ്രൗണ്ട് വിട്ട പാകിസ്ഥാൻ ക്യാപ്റ്റൻ ആഗ സൽമാൻ മാധ്യമങ്ങളുമായി സംസാരിക്കാൻ തയാറായില്ല. 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ പാകിസ്ഥാൻ 127 റൺസ് നേടി. മറുപടിയിൽ 3 വിക്കറ്റ് നഷ്ടത്തി 15.5 ഓവറിൽ 131 റൺസെടുത്ത് ഇന്ത്യ മത്സരം കൈപ്പിടിയിലൊതുക്കുകയും ചെയ്തു. മൂന്നു വിക്കറ്റുകൾ വീഴ്ത്തിയ കുൽദീപ് യാദവാണ് കളിയിലെ താരം.
Summary: Indian captain Suryakumar Yadav dedicated his team’s seven-wicket win over Pakistan in the 2025 Asia Cup to the armed forces, while expressing solidarity with the victims of the Pahalgam terror attack.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
September 15, 2025 7:22 AM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
Asia Cup 2025 India vs Pakistan: 'ടീം പഹൽഗാമിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്കൊപ്പം'; ജയം സൈനികർക്ക് സമർപ്പിക്കുന്നുവെന്ന് സൂര്യകുമാർ യാദവ്