'പാവപ്പെട്ടവന്റെ ഓറഞ്ച്'; പോർച്ചുഗീസുകാർ ഇന്ത്യയിലേക്ക് കൊണ്ടുവന്ന തക്കാളി

Last Updated:
പച്ചക്കറിയായി കണക്കാക്കുന്ന അത്ഭുത പഴങ്ങളാണ് തക്കാളി
1/9
tomato
മലയാളികളുടെ നിത്യജീവിതത്തിൽ ഒഴിച്ചുകൂടാനാകാത്ത പച്ചക്കറിയാണ് തക്കാളി. തക്കാളിയില്ലാത്ത ആഹാരം നമുക്ക് സങ്കൽപ്പിക്കാനാകുമോ? മലയാളക്കരയിൽ പ്രിയപ്പെട്ടതും ജനകീയവുമാണെങ്കിൽ തക്കാളി യഥാർത്ഥത്തിൽ വിദേശിയാണ്.
advertisement
2/9
burger king india, tomato, price hike , വിലക്കയറ്റം, തക്കാളി, ബര്‍ഗര്‍ കിംഗ്, ഇന്ത്യ
അമേരിക്കൻ വൻ‌കരകളിലായി മെക്സിക്കോ മുതൽ പെറു വരെയുള്ള പ്രദേശങ്ങളാണ് തക്കാളിയുടെ ജന്മദേശം. 16ാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ സ്പെയിനിൽ നിന്നാണ് തക്കാളി യൂറോപ്പിലെത്തുന്നത്. ഇന്ത്യയിൽ കൊണ്ടുവന്നത് പോർച്ചുഗീസുകാരും.
advertisement
3/9
 പാവപ്പെട്ടവന്റെ ഓറഞ്ച് എന്ന് അറിയപ്പെടുന്ന തക്കാളിയുടെ ആരോഗ്യ ഗുണങ്ങൾ നിരവധിയാണ്. ആരോഗ്യത്തിനും ചർമ സംരക്ഷണത്തിനും മുടിയുടെ ആരോഗ്യത്തിനും എല്ലാം തക്കാളി നൽകുന്ന സംഭാവന വലുതാണ്.

4/9
 ആരോഗ്യത്തിന് ആവശ്യമായ വിറ്റാമിന്‍ എ,സി,കെ, ഫോലേറ്റ്‌, പൊട്ടാസ്യം, തയാമിന്‍, നിയാസിന്‍, വിറ്റാമിന്‍ ബി6, മഗ്നീഷ്യം, ഫോസ്‌ഫറസ്‌, ചെമ്പ്‌ എന്നിവയെല്ലാം തക്കാളിയിൽ അടങ്ങിയിട്ടുണ്ട്.

5/9
 മനുഷ്യ ശരീരത്തിന് ഒരു ദിവസം ആവശ്യമായ ഫൈബറിന്റെ ഏഴ് ശതമാനം ഒരു കപ്പ്‌ തക്കാളിയിൽ നിന്നും ലഭിക്കും. തക്കാളിയിൽ അടങ്ങിയിട്ടുള്ള വിറ്റാമിന്‍ കെയും കാത്സ്യവും എല്ലുകളുടെ ബലത്തിനും നല്ലതാണ്.

6/9
 പോഷകാഹാര വിദഗ്ധർ പച്ചക്കറിയായി കണക്കാക്കുന്ന പഴങ്ങളാണ് തക്കാളി. തക്കാളിയിലടങ്ങിയിട്ടുള്ള ക്രോമിയം രക്തത്തിലെ പഞ്ചാരയുടെ അളവിനെ നിയന്ത്രിക്കാന്‍ സഹായിക്കും. വിറ്റാമിൻ‍ എ മുടി ബലമുള്ളതും തിളക്കുമുള്ളതുമാക്കാൻ സഹായിക്കും.

7/9
 95 ശതമാനം ജലവും 5 ശതമാനം കാർബോയും ഫൈബറുമാണ് ഈ അത്ഭുത പഴത്തിലടങ്ങിയിരിക്കുന്നത്. തക്കാളി കൊണ്ടുണ്ടാക്കുന്ന ഫേസ് പായ്ക്കുകൾ‍ ചർമത്തിലെ വരകളും ചുളിവുകളും നീക്കം ചെയ്യാനും മുഖക്കുരു തടയുന്നതിനും നല്ലതാണ്.

8/9
 ചർമത്തിന് തിളക്കം വർധിപ്പിക്കാൻ ആഴ്ച്ചയിലൊരിക്കൽ തക്കാളി നീര് മുഖത്ത് തേച്ച്പിടിപ്പിച്ച് 15 മിനുട്ടിനു ശേഷം കഴുകിക്കളയാം. തക്കാളി കുഴമ്പുരൂപത്തിലാക്കി തലയോട്ടിയിൽ‍ തേച്ച് പിടിപിച്ച് അരമണിക്കൂറിന് ശേഷം കഴുകി കളയണം. ഇത് താരനെ അകറ്റാനും തലമുടിക്ക് തിളക്കവും മൃദുത്വവും നൽകും.

9/9
 ശ്രദ്ധിക്കുക: അമിതമായി എന്ത് കഴിച്ചാലും ദോഷമാണ്. ആദ്യം ആരോഗ്യവിദഗ്ധനെ കണ്ട് നിർദേശങ്ങൾ സ്വീകരിച്ച ശേഷം മാത്രം പ്രയോഗത്തിൽ വരുത്തുക.

ആശ്രമത്തിലെ ലൈംഗികാതിക്രമം: ബാബ ചൈതന്യാനന്ദയുടെ ഫോണില്‍  സ്ത്രീകളുമൊത്തുള്ള ചിത്രങ്ങളും ചാറ്റുകളും

  • ഡല്‍ഹിയിലെ ആശ്രമത്തില്‍ 17 വിദ്യാര്‍ഥികളെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ബാബ ചൈതന്യാനന്ദ അറസ്റ്റില്‍.

  • ചൈതന്യാനന്ദയുടെ ഫോണില്‍ സ്ത്രീകളുമൊത്തുള്ള ചിത്രങ്ങളും ചാറ്റുകളും കണ്ടെത്തിയതായി പോലീസ് പറഞ്ഞു.

  • ബിരുദ സര്‍ട്ടിഫിക്കറ്റുകൾ തടഞ്ഞുവെക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായി പരാതിയില്‍ പറയുന്നു.

View All
advertisement