Covid19 Lockdown| കോവിഡ് ലോക്ക്ഡൗണിൽ വിഷാദവും ഉത്കണ്ഠയും അനുഭവിക്കുന്നവരുടെ എണ്ണം മൂന്നിരട്ടിയായെന്ന് പഠനങ്ങൾ
ഏപ്രിലിൽ കൊറോണ വൈറസ് ലോക്ക്ഡൗൺ സമയത്ത്, വിഷാദവും ഉത്കണ്ഠയും റിപ്പോർട്ട് ചെയ്യുന്ന ആളുകളുടെ അനുപാതം 52 ശതമാനത്തിലെത്തിയെന്നാണ്.
News18 Malayalam | October 6, 2020, 9:28 PM IST
1/ 7
ലോക്ക്ഡൗൺ സമയത്ത് വിഷാദവും ഉത്കണ്ഠയും റിപ്പോർട്ട് ചെയ്യുന്ന ആളുകളുടെ എണ്ണത്തിൽ മൂന്നിരട്ടി വർധനയുണ്ടായതായി പഠനം. ബ്രിട്ടൻ, ഓസ്ട്രേലിയ, ബെൽജിയം എന്നീ രാജ്യങ്ങളിലെ യൂണിവേഴ്സിറ്റികളിലെ വിദഗ്ധരാണ് പഠനം നടത്തിയത്.
2/ 7
യുകെ ആസ്ഥാനമായുള്ള ഷെഫീൽഡ് സർവകലാശാലയിലെ ശാസ്ത്രജ്ഞർ ഉൾപ്പെട്ട ഗവേഷണ സംഘം വ്യക്തമാക്കുന്നത്, ഏപ്രിലിൽ കൊറോണ വൈറസ് ലോക്ക്ഡൗൺ സമയത്ത്, വിഷാദവും ഉത്കണ്ഠയും റിപ്പോർട്ട് ചെയ്യുന്ന ആളുകളുടെ അനുപാതം 52 ശതമാനത്തിലെത്തിയെന്നാണ്.
3/ 7
ഇത് കോവിഡി ന് മുമ്പുള്ള ശരാശരിയായ 17 ശതമാനത്തെക്കാൾ മൂന്നിരട്ടിയാണെന്നും വ്യക്തമാക്കുന്നു.
4/ 7
കോവിഡിന്റെ മാനസികാരോഗ്യ പ്രത്യാഘാതങ്ങൾ ചെറുപ്പക്കാർ, സ്ത്രീകൾ, തൊഴിലില്ലാത്തവർ അല്ലെങ്കിൽ കുറഞ്ഞ വരുമാനമുള്ളവർ എന്നിവരിലാണ് പ്രത്യേകിച്ച് പ്രകടമായതെന്ന് സൈക്കോസോമാറ്റിക് മെഡിസിൻ ജേണലിൽ പ്രസിദ്ധീകരിച്ച ലേഖനത്തിൽ വ്യക്തമാക്കുന്നു.
5/ 7
കോവിഡ് ഒരു മാനസികാരോഗ്യ പ്രതിസന്ധിയുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നതിന്റെ തെളിവാണ് പഠനം എന്ന് ഷെഫീൽഡ് സർവകലാശാലയിലെ ക്ലിനിക്കൽ സൈക്കോളജി പ്രൊഫസർ മൈക്കൽ ബാർഖാം അഭിപ്രായപ്പെട്ടു.
6/ 7
ഈ വെല്ലുവിളി സമയത്ത് ജനങ്ങളുടെ മാനസികാരോഗ്യം കൂടി പരിപാലിക്കാൻ ഭരണകർത്താക്കളോടും ആരോഗ്യ സേവനങ്ങളോടും ഈ തെളിവുകൾ ആവശ്യപ്പെടുന്നുവെന്ന് ഷെഫീൽഡ് സർവകലാശാലയിലെ സൈക്കോളജി വിഭാഗത്തിൽ നിന്നുള്ള ഡോ. ജെയിം ഡെൽഗഡില്ലോ പറഞ്ഞു.
7/ 7
ഓസ്ട്രിയ, ബെൽജിയൻ, ബ്രിട്ടീഷ് ശാസ്ത്രജ്ഞരുടെ സഹകരണത്തോടെയാണ് പഠനം നടത്തിയത്. ഓസ്ട്രിയയിലെ ഡോനൗ- യൂണിവേഴ്സിറ്റിയിലെ പ്രൊഫസർ ക്രിസ്റ്റോഫ് പൈഹ്, പ്രൊഫസർ തോമസ് പ്രോബ്സ്റ്റ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പഠനം.