നമ്മളിൽ പലരും വർഷം മുഴുവനും ലഭിക്കണമെന്ന് കൊതിക്കുന്ന ഒരു പഴമാണ് മാമ്പഴം. വേനൽ സീസണിൽ എത്തിയാൽ പ്രായഭേദമന്യേ എല്ലാവരും ഇഷ്ടപ്പെടുന്ന ഒന്നാണ് മാമ്പഴം. ഈ രുചികരമായ പഴുത്ത പഴം തീർച്ചയായും വേനൽക്കാലത്തെ മികച്ച സമ്മാനമാണ്. ധാരാളം പോഷകങ്ങളും വിറ്റാമിനുകളും ധാതുക്കളും നിറഞ്ഞതാണ് മാമ്പഴം. വൈറ്റമിൻ എ, ബി, സി, ഇ, കെ, പൊട്ടാസ്യം, മഗ്നീഷ്യം എന്നിവയുടെ മികച്ച ഉറവിടമാണ് മാമ്പഴം.
കണ്ണിന്‍റെ ആരോഗ്യം: അൽഫോൻസാ മാമ്പഴത്തിൽ വിറ്റാമിൻ എയും ബീറ്റാ കരോട്ടിൻ, ആൽഫ കരോട്ടിൻ, ബീറ്റാ ക്രിപ്‌റ്റോക്‌സാന്തിൻ തുടങ്ങിയ ഫ്ലേവനോയ്ഡുകളും ധാരാളമായി അടങ്ങിയിരിക്കുന്നതിനാൽ കണ്ണുകൾക്ക് അത്യുത്തമമാണ്. 100 ഗ്രാം മാമ്പഴം 765 മില്ലിഗ്രാം അല്ലെങ്കിൽ ദൈനംദിന വിറ്റാമിൻ എയുടെ 25 ശതമാനം നൽകുന്നു, ഇത് നമ്മുടെ ശരീരത്തിന് നിർണായകവും ശുപാർശ ചെയ്യുന്നതുമാണ്. മുകളിൽ പറഞ്ഞിരിക്കുന്ന സംയുക്തങ്ങൾ കാഴ്ചയ്ക്ക് അത്യന്താപേക്ഷിതമാണ്.