കൊറോണ പോരാട്ടത്തിൽ BCG വാക്സിൻ നിർണായകമെന്ന് US ശാസ്ത്രജ്ഞർ; ഇന്ത്യയ്ക്ക് പ്രതീക്ഷ നൽകുന്ന കണ്ടെത്തൽ
- Published by:Aneesh Anirudhan
- news18-malayalam
Last Updated:
ഇറ്റലി, അമേരിക്ക, നെതര്‍ലന്‍ഡ്സ് തുടങ്ങിയ രാജ്യങ്ങളിൽ ബിസിജി വാക്സിനേഷന്‍ നിര്‍ബന്ധമല്ല. എന്നാൽ വാക്സിനേഷൻ നിർബന്ധമാക്കിയിട്ടുള്ള രാജ്യങ്ങളിൽ കോവിഡ് 19 ഗുരുതരമായി ബാധിച്ചിട്ടില്ലെന്നാണ് ഗവേഷകര്‍ വ്യക്തമാക്കുന്നത്.
ന്യൂഡല്‍ഹി: ക്ഷയരോഗപ്രതിരോധത്തിനു നല്‍കുന്ന ബാസിലസ് കാല്‍മെറ്റെ ഗുവെരിന്‍ (ബിസിജി) വാക്സിന്‍ കൊറോണ വൈറസിനെതിരായ ചികിത്സയിൽ നിര്‍ണായകമാകുമെന്ന് അമേരിക്കന്‍ ശാസ്ത്രജ്ഞര്‍. കൊറോണ വൈറസ് വ്യാപനത്തിന്റെ തീവ്രതയും ചെറുപ്പകാലത്തെ ബിസിജി വാക്സിനേഷനും തമ്മില്‍ ബന്ധമുണ്ടെന്നാണ് ന്യൂയോര്‍ക്ക് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (എന്‍വൈഐടി)യിലെ ശ്സ്ത്രജ്ഞരാണ് വിശദീകരിക്കുന്നത്.
advertisement
advertisement
ഇറ്റലി, അമേരിക്ക, നെതര്‍ലന്‍ഡ്സ് തുടങ്ങിയ രാജ്യങ്ങളിൽ ബിസിജി വാക്സിനേഷന്‍ നിര്‍ബന്ധമല്ല. എന്നാൽ വാക്സിനേഷൻ നിർബന്ധമാക്കിയിട്ടുള്ള രാജ്യങ്ങളിൽ കോവിഡ് 19 ഗുരുതരമായി ബാധിച്ചിട്ടില്ലെന്നാണ് എന്‍വൈഐടി ബയോമെഡിക്കല്‍ സയന്‍സസ് അസി. പ്രഫ. ഗൊണ്‍സാലോ ഒട്ടാസുവിന്റെ നേതൃത്വത്തിലുള്ള ഗവേഷകര്‍ വ്യക്തമാക്കുന്നു.
advertisement
advertisement
advertisement
advertisement
ക്ഷയരോഗ നിരക്ക് കുറഞ്ഞതോടെ 1963-നും 2010-നും ഇടയില്‍ പല യൂറോപ്യന്‍ രാജ്യങ്ങളും ബിസിജി വാക്സിനേഷന്‍ നിര്‍ത്തലാക്കിയിരുന്നു. വാക്സിനേഷന്‍ നല്‍കിയിരുന്ന 180 രാജ്യങ്ങളില്‍ 157 രാജ്യങ്ങളും ഇപ്പോഴും അതു തുടരുന്നുണ്ട്. ഈ സാഹചര്യത്തില്‍ കോവിഡിനെതിരായ പോരാട്ടത്തില്‍ ബിസിജി വാക്സിന്‍ നിര്‍ണായകമാകുമെന്നും ഗവേഷകര്‍ വിശ്വസിക്കുന്നു.
advertisement
advertisement
advertisement
advertisement