advertisement

19 കാരനുമായുള്ള ബന്ധം എതിർത്തതിന് ഭർതൃമാതാവിനെ കൊലപ്പെടുത്തിയ 25 കാരിയും കാമുകനും അറസ്റ്റിൽ

Last Updated:

പലതവണ യുവാവുമായുള്ള ബന്ധത്തെ ഭർതൃമാതാവ് ചോദ്യം ചെയ്തിരുന്നു. എന്നാൽ ഇരുവരും ബന്ധം തുടരുകയായിരുന്നു. ഇതിനിടെ യുവാവിനെ സ്ത്രീ കയ്യേറ്റം ചെയ്തു. തുടർന്നുണ്ടായ തർക്കത്തിൽ 55 കാരിയെ തലയിണ ഉപയോ​ഗിച്ച് ശ്വാസംമുട്ടിപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നു.

News18
News18
ആ​ഗ്ര: അയൽവാസിയായ യുവാവുമായുള്ള വഴിവിട്ട ബന്ധം ചോദ്യം ചെയ്തതിന് ഭർതൃമാതാവിനെ കൊലപ്പെടുത്തി യുവതി. മഥുരയിലെ ഭങ്കർപൂർ‍ ​ഗ്രാമത്തിലാണ് സംഭവം. 19 കാരനായ കാമുകന്റെ സഹായത്തോടെയാണ് കൊലപാതകം നടത്തിയത്.
മാർച്ച് മൂന്നിന് പുലർച്ചെയാണ് കൊലപാതകം നടന്നത്. യുവതിയും ഭർതൃമാതാവും മാത്രമാണ് വീട്ടിലുള്ളത്. പലതവണ യുവാവുമായുള്ള ബന്ധത്തെ ഭർതൃമാതാവ് ചോദ്യം ചെയ്തിരുന്നു. എന്നാൽ ഇരുവരും ബന്ധം തുടരുകയായിരുന്നു. ഇതിനിടെ യുവാവിനെ സ്ത്രീ കയ്യേറ്റം ചെയ്തു. തുടർന്നുണ്ടായ തർക്കത്തിൽ 55 കാരിയെ തലയിണ ഉപയോ​ഗിച്ച് ശ്വാസംമുട്ടിപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നു.
കൃത്യത്തിന് ശേഷം ഇരുവരും ചേർന്ന് മൃതദേഹം കുഴിച്ചിട്ടു. ഹൃദയാഘാതം മൂലം മരിച്ചെന്നാണ് യുവതി എല്ലാവരോടും പറഞ്ഞത്. എന്നാൽ യുവതിയുടെ ഭർത്താവിന് തോന്നിയ സംശയങ്ങളാണ് കൃത്യം പുറത്തുവരാൻ വഴിവച്ചത്. ഇതോടെ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തിൽ മൃതദേഹം കുഴിച്ചിട്ട സ്ഥലം കണ്ടെത്തുകയും മൃത​ദേ​ഹം പുറത്തെടുക്കുകയും ചെയ്തു.
advertisement
പോസ്റ്റ്‌മോർട്ടത്തിൽ ശ്വാസംമുട്ടിയും കഴുത്തിലെ എല്ല് ഒടിഞ്ഞുമാണ് മരണം സംഭവിച്ചതെന്ന് വ്യക്തമായി. തുടർന്ന് യുവതിയെയും കാമുകനെയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു.
view comments
മലയാളം വാർത്തകൾ/ വാർത്ത/Crime/
19 കാരനുമായുള്ള ബന്ധം എതിർത്തതിന് ഭർതൃമാതാവിനെ കൊലപ്പെടുത്തിയ 25 കാരിയും കാമുകനും അറസ്റ്റിൽ
Next Article
advertisement
തിരഞ്ഞെടുപ്പ് ഫലം സിപിഎം സംസ്ഥാന സെക്രട്ടറിക്ക് കരുതിവെച്ചിരിക്കുന്നത്; എംവി ഗോവിന്ദന് മുന്നിലെ സാധ്യതകൾ
തിരഞ്ഞെടുപ്പ് ഫലം സിപിഎം സംസ്ഥാന സെക്രട്ടറിക്ക് കരുതിവെച്ചിരിക്കുന്നത്; എംവി ഗോവിന്ദന് മുന്നിലെ സാധ്യതകൾ
  • നിയമസഭ തിരഞ്ഞെടുപ്പ് ഫലത്തിൽ ഇടതു മുന്നണിക്ക് വിജയം ഗോവിന്ദന്റെ പാർട്ടി ശക്തി വർദ്ധിപ്പിക്കും

  • ഇടതു മുന്നണി പരാജയപ്പെട്ടാൽ എം വി ഗോവിന്ദൻക്ക് പാർട്ടി സെക്രട്ടറി സ്ഥാനം നിലനിർത്താൻ ബുദ്ധിമുട്ടും

  • കണ്ണൂരിൽ ഇടതുപക്ഷത്തിന് തിരിച്ചടി വന്നാൽ എം വി ഗോവിന്ദന്റെ രാഷ്ട്രീയ ഭാവി കൂടുതൽ അനിശ്ചിതമാകും

View All
advertisement