ഉന്മേഷത്തിന് കാപ്പി നല്ലതാണ്; പക്ഷേ എപ്പോഴും കുടിക്കാൻ പറ്റുമോ? നല്ല സമയം ഏതാണ്?
കാപ്പി കുടിക്കണമെന്ന് നിർബന്ധമുള്ളവർ ഇടക്കിടെ കുറഞ്ഞ അളവിൽ കാപ്പി കുടിക്കുക എന്ന ശീലത്തിലേക്ക് മാറുന്നത് നല്ലതാണ്. മണിക്കൂറുകളോളം ഉന്മേഷം പകരാൻ 2 ഔൺസ് കാപ്പി തന്നെ ധാരാളമാണ്.
News18 Malayalam | February 17, 2021, 11:02 AM IST
1/ 10
കാപ്പി കുടിക്കേണ്ടത് രാവിലെയാണോ? കോഫി കുടിക്കാനുള്ള ഏറ്റവും നല്ല സമയം ഏതാണെന്നാണ് ചിന്തിച്ചിട്ടുണ്ടോ? ഇക്കാര്യങ്ങളെ കുറിച്ച് പലരും അജ്ഞരാണ്. പലരും കാപ്പി ഭ്രാന്തുള്ളവരായിരിക്കും, ഊർജസ്വലരായിരിക്കാൻ കാപ്പി സഹായിക്കും എന്നതാണ് ഇവർ പറയുന്ന കാരണം.
2/ 10
എന്നാൽ കാപ്പിക്ക് അടിമപ്പെട്ട് പോകാതെ ശ്രദ്ധിക്കണം. കഫീൻ അടങ്ങുന്ന കാപ്പിയുടെ നിത്യേനയുള്ള ഉപയോഗം നമ്മുടെ ആരോഗ്യത്തെ ദോഷകരമായി ബാധിച്ചേക്കാം. കഫീന് അളവിലധികം ശരീരത്തിലെത്തുന്നത് വിവിധ തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾക്ക് വഴിവെക്കും.
3/ 10
കാപ്പികുടിക്കേണ്ടത് എപ്പോൾ?- രാവിലെ എഴുന്നേറ്റാൽ ഒരു കപ്പ് കാപ്പി പലരുടേയും ദിനചര്യയുടെ ഭാഗമായിക്കഴിഞ്ഞിട്ടുണ്ടാകും. ശരീരത്തെ ഉണർത്താനും ഊർജ്ജസ്വലമാക്കാനും സഹായിക്കുന്ന കോർട്ടിസോളിന്റെ ഉൽപാദനത്തെ രാവിലത്തെ കാപ്പികുടി ബാധിച്ചേക്കാം. കാരണം രാവിലെ ശരീരത്തിലെ കോർട്ടിസോളിന്റെ അളവ് കൂടുതലാണ് എന്നതുതന്നെ.
4/ 10
രാവിലെ കാപ്പി കൂടിക്കുന്നതിലൂടെ കോർട്ടിസോളിന്റെ ഉൽപാദനം കുറയുകയും ഊർജ്ജത്തിനായി നമ്മൾ കൂടുതലായി കാപ്പിയെ ആശ്രയിക്കേണ്ടി വരികയും ചെയ്യും. രാവിലെ എഴുന്നേറ്റയുടനെ കാപ്പികുടിക്കുന്നതിനേക്കാൾ 10 മണിക്ക് ശേഷമോ ഉച്ചകഴിഞ്ഞോ കാപ്പി കുടിക്കുന്നതാണ് ഉത്തമം.
5/ 10
കാപ്പി കുടിക്കണമെന്ന് നിർബന്ധമുള്ളവർ ഇടക്കിടെ കുറഞ്ഞ അളവിൽ കാപ്പി കുടിക്കുക എന്ന ശീലത്തിലേക്ക് മാറുന്നത് നല്ലതാണ്. മണിക്കൂറുകളോളം ഉന്മേഷം പകരാൻ 2 ഔൺസ് കാപ്പി തന്നെ ധാരാളമാണ്.
6/ 10
ഉറങ്ങാൻ പോകുന്നതിന് തൊട്ടു മുൻപ് കാപ്പി കുടിക്കരുത്. അഥവാ രാത്രി കാപ്പി കുടിക്കണമെന്ന് നിർബന്ധമുള്ളവർ കിടക്കുന്നതിന് 6 മണിക്കൂർ മുൻപ് ആ ദിവസത്തിലെ അവസാന കപ്പ് കാപ്പി കുടിക്കുന്നതാണ് ഉത്തമം.
7/ 10
കാരണം കഫീൻ നിങ്ങളുടെ ഉറക്കത്തെ തടസ്സപ്പെടുത്തും. കാഫീൻ ഉറക്കത്തെ സ്വാധീനിക്കുന്നത് എങ്ങനെയെന്ന് നമുക്ക് സ്വയം പരീക്ഷിച്ച് നോക്കാവുന്നതാണ്.
8/ 10
കാപ്പിയുടെ രുചി വിപ്ലവത്തില്‍ വീണുപോയവർക്ക് സന്തോഷമുണ്ടാക്കുന്ന ഒരുപാട് കാര്യങ്ങളുമുണ്ട്. കഫീന്റെ ദോഷത്തിനൊപ്പം ചില സന്ദർഭങ്ങളിൽ കോഫി നമുക്ക് മികച്ച അനുഭവങ്ങളും നൽകും. കാപ്പി കുടിക്കുന്ന ആളുകളിൽ കൂടുതൽ ജാഗ്രതയും, മികച്ച ടീം പ്രകടനവും കാഴ്ചവെക്കാനാകുമെന്ന് അനവധി പഠനങ്ങൾ പറയുന്നു.
9/ 10
അത് പോലെ വിട്ടുമാറാത്ത വൃക്കരോഗമുള്ളവർക്ക് കാപ്പി കുടിക്കുന്നത് മരണ സാധ്യത കുറയ്ക്കാൻ സഹായിക്കുമെന്ന് ചില പഠനങ്ങൾ പറയുന്നു. കഫീൻ കഴിക്കുന്ന രോഗികൾക്ക് മരണ സാധ്യത 25% കുറയ്ക്കുന്നുവെന്ന് നെഫ്രോളജി ഡയാലിസിസ് ട്രാൻസ്പ്ലാന്റേഷൻ ജേണലിൽ വിവരിച്ച പഠനത്തിലാണ് ഇക്കാര്യം പറയുന്നത്. 4,863 ആളുകളെയാണ് പഠനവിധേയമാക്കിയത്.
10/ 10
അമേരിക്കൻ കെമിക്കൽ സൊസൈറ്റി ജേണൽ ഓഫ് നാച്ചുറൽ പ്രൊഡക്ട്സ് റിപ്പോർട്ട് അനുസരിച്ച് കാപ്പി കുടിക്കുന്നത് പ്രമേഹ സാധ്യത കുറയ്ക്കുമെന്ന് പറയുന്നു. അതുകൊണ്ട് തന്നെ മോശം ശീലമാണെന്ന് പറഞ്ഞ് മാറ്റിനിർത്തേണ്ട സന്ദർഭങ്ങളിൽ ഇക്കാര്യങ്ങൾ കാപ്പി പ്രിയർക്ക് സന്തോഷം നൽകുന്നതാണ്.