ഒരാഴ്ച മുൻപ് ദിലീപ് വിവാഹമാലോചിച്ചു; കാവ്യയുമായുള്ള കല്യാണം എടുപിടിയിൽ നടന്നത്

Last Updated:
മകൾക്ക് അനുയോജ്യനായ വരനെ കണ്ടെത്താൻ കാവ്യാ മാധവന്റെ അച്ഛനമ്മമാർ ശ്രമം തുടങ്ങിയിരുന്നു
1/6
ഒരു സുപ്രഭാതത്തിൽ മലയാളി സിനിമാ പ്രേക്ഷകരെ ഒന്നടങ്കം ഞെട്ടിച്ച വിവാഹമായിരുന്നു നടൻ ദിലീപിന്റെയും (Dileep) നടി കാവ്യാ മാധവന്റെയും (Kavya Madhavan). വിവാഹം ചെയ്യും മുൻപേ നാട്ടുകാർ ചേർന്ന് 'വിവാഹമുറപ്പിക്കുന്ന' ഗോസിപ് കോളത്തിലെ സ്ഥിരം സാന്നിധ്യമായിരുന്നു ഈ താരദമ്പതികൾ. അതിനു പ്രധാന കാരണം 'ചന്ദ്രനുദിക്കുന്ന ദിക്കിൽ' മുതൽ എല്ലാ സിനിമകളിലും അവർക്ക് നിലനിർത്തിപ്പോരാൻ കഴിഞ്ഞ വിജയ ഫോർമുലയും. അന്നെല്ലാം, ജീവിതഗന്ധിയായ നാട്ടിന്പുറത്തിന്റെയും സാധാരണക്കാരുടെയും കഥകൾ പറഞ്ഞ ചിത്രങ്ങളിൽ നായികാ നായകന്മാരായിരുന്നു അവർ. ഒന്നിച്ചഭിനയിച്ചാൽ, ഇന്നത്തെ പോലെ പ്രൊമോഷനുകൾ യാതൊന്നും വേണ്ട. ചുമരിലെ പോസ്റ്റർ കണ്ട് പൊതുജനം കൂട്ടത്തോടെ തിയേറ്ററുകളിൽ കയറും
ഒരു സുപ്രഭാതത്തിൽ മലയാളി സിനിമാ പ്രേക്ഷകരെ ഒന്നടങ്കം ഞെട്ടിച്ച വിവാഹമായിരുന്നു നടൻ ദിലീപിന്റെയും (Dileep) നടി കാവ്യാ മാധവന്റെയും (Kavya Madhavan). വിവാഹം ചെയ്യും മുൻപേ നാട്ടുകാർ ചേർന്ന് 'വിവാഹമുറപ്പിക്കുന്ന' ഗോസിപ് കോളത്തിലെ സ്ഥിരം സാന്നിധ്യമായിരുന്നു ഈ താരദമ്പതികൾ. അതിനു പ്രധാന കാരണം 'ചന്ദ്രനുദിക്കുന്ന ദിക്കിൽ' മുതൽ എല്ലാ സിനിമകളിലും അവർക്ക് നിലനിർത്തിപ്പോരാൻ കഴിഞ്ഞ വിജയ ഫോർമുലയും. അന്നെല്ലാം, ജീവിതഗന്ധിയായ നാട്ടിൻപുറത്തിന്റെയും സാധാരണക്കാരുടെയും കഥകൾ പറഞ്ഞ ചിത്രങ്ങളിൽ നായികാ നായകന്മാരായിരുന്നു അവർ. ഒന്നിച്ചഭിനയിച്ചാൽ, ഇന്നത്തെ പോലെ പ്രൊമോഷനുകൾ യാതൊന്നും വേണ്ട. ചുമരിലെ പോസ്റ്റർ കണ്ട് പൊതുജനം കൂട്ടത്തോടെ തിയേറ്ററുകളിൽ കയറും
advertisement
2/6
ഈ സിനിമകളിലഭിനയിക്കുമ്പോൾ കാവ്യക്ക് കൗമാരം മുതൽ യൗവനം വരെയുള്ള വളർച്ചയുടെ കാലഘട്ടം കൂടിയായിരുന്നു. ദിലീപാകട്ടെ, വിവാഹിതനും ഒരു മകളുടെ പിതാവും. എന്നിട്ടും അവർ സ്ഥിരീകരണമില്ലാത്ത വാർത്തകളെ അതിജീവിക്കാൻ പെടാപ്പാടു പെട്ടു. 2016ലായിരുന്നു ദിലീപ് കാവ്യ മാധവൻ വിവാഹം. ഈ വിവാഹം നടന്നത് കൊച്ചി നഗരത്തിലെ കലൂരുള്ള പ്രമുഖ നക്ഷത്ര ഹോട്ടലിലും. ആദ്യ വിവാഹബന്ധം പിരിഞ്ഞ ശേഷം കൊടുമ്പിരി കൊണ്ട ഗോസിപ്പുകൾക്ക് ശേഷം 'വീണ്ടും വിവാഹം ചെയ്യുമെങ്കിലും, ഇനി വധു കാവ്യാ മാധവനാണെങ്കിൽ പോലും എല്ലാവരെയും അറിയിക്കും' എന്ന് ദിലീപ് പണ്ടേ പറഞ്ഞിട്ടുണ്ട് (തുടർന്ന് വായിക്കുക)
ഈ സിനിമകളിലഭിനയിക്കുമ്പോൾ കാവ്യക്ക് കൗമാരം മുതൽ യൗവനം വരെയുള്ള വളർച്ചയുടെ കാലഘട്ടം കൂടിയായിരുന്നു. ദിലീപാകട്ടെ, വിവാഹിതനും ഒരു മകളുടെ പിതാവും. എന്നിട്ടും അവർ സ്ഥിരീകരണമില്ലാത്ത വാർത്തകളെ അതിജീവിക്കാൻ പെടാപ്പാടു പെട്ടു. 2016ലായിരുന്നു ദിലീപ്, കാവ്യ മാധവൻ വിവാഹം. ഈ വിവാഹം നടന്നത് കൊച്ചി നഗരത്തിലെ കലൂരുള്ള പ്രമുഖ നക്ഷത്ര ഹോട്ടലിലും. ആദ്യ വിവാഹബന്ധം പിരിഞ്ഞ ശേഷം കൊടുമ്പിരി കൊണ്ട ഗോസിപ്പുകൾക്ക് ശേഷം 'വീണ്ടും വിവാഹം ചെയ്യുമെങ്കിലും, ഇനി വധു കാവ്യാ മാധവനാണെങ്കിൽ പോലും എല്ലാവരെയും അറിയിക്കും' എന്ന് ദിലീപ് പണ്ടേ പറഞ്ഞിട്ടുണ്ട് (തുടർന്ന് വായിക്കുക)
advertisement
3/6
വിവാഹദിവസം രാവിലെ ഫേസ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്ത ഒരു ലൈവ് വീഡിയോയിൽ ദിലീപ് വന്നു. താൻ വിവാഹിതനാവാൻ പോകുന്നു. വധു കാവ്യാ മാധവൻ എന്ന വിവരം പ്രഖ്യാപിച്ചു. കൊച്ചിയിലെ മാധ്യമപ്രവർത്തകർ കാര്യമറിഞ്ഞ് കവറേജിനായി ഹോട്ടലിൽ എത്തിച്ചേർന്നു. അവിടെ വച്ച് വളരെ കുറച്ചുപേരെ മാത്രം സാക്ഷിയാക്കി ദിലീപ് കാവ്യാ മാധവന് താലിചാർത്തി. വിവാഹശേഷം ഒരു ചെറിയ വിവാഹസത്ക്കാരവും ഉണ്ടായിരുന്നു. ദിലീപ് ഒരുവട്ടം കൂടി വിവാഹിതനാവുന്ന സമയം സാക്ഷിയാവാൻ അമ്മയും മകൾ മീനാക്ഷിയും കൂടെയുണ്ടായിരുന്നു

4/6
സിനിമയിൽ വളരെ വേണ്ടപ്പെട്ട ചിലർ മാത്രമാണ് വിവാഹത്തിന് പങ്കെടുത്ത അതിഥികൾ. അവരിൽ പലർക്കും ഗോസിപ്പുകൾക്ക് അവസാനമിട്ടുകൊണ്ടു വിവാഹം നടന്നതിൽ ആശ്വാസം. വിവാഹത്തിനായി ഹോട്ടൽ ബുക്ക് ചെയ്തത് പോലും ഷൂട്ടിംഗ് എന്ന പേരിലായിരുന്നു. ദിലീപും കാവ്യ മാധവനും മാധ്യമങ്ങളെയും അഭിസംബോധന ചെയ്തു. വിവാഹശേഷം കാവ്യാ മാധവൻ പൂർണസമയം വീട്ടമ്മയായി. അന്ന് മാധ്യമങ്ങളോട് സംസാരിച്ച അമ്മ ശ്യാമളയുടെ വാക്കുകളിലും ആശ്വാസം കാണാമായിരുന്നു. രണ്ടു വർഷം നീണ്ട ഗോസിപ്പുകൾക്ക് വിരാമമായി മകൾ ഒരു കുടുംബ ജീവിതത്തിലേക്ക് പ്രവേശിച്ചതിന്റെ സന്തോഷം അവരുടെ വാക്കുകളിൽ കാണാമായിരുന്നു

5/6
എന്നാൽ കാവ്യയെ വിവാഹം ചെയ്തേ മതിയാവൂ എന്ന് ദിലീപ് തീരുമാനിച്ചു എന്ന നിലയിലും ചില കിംവദന്തികൾ പടർന്നുവെങ്കിലും, സത്യാവസ്ഥ എന്തെന്ന് കാവ്യാ മാധവൻ വിവാഹം കഴിഞ്ഞയുടൻ 'സ്റ്റാർ ആൻഡ് സ്റ്റൈൽ' മാസികയ്ക്ക് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി. വിവാഹത്തിന് കേവലം ഒരാഴ്ച മുൻപ് മാത്രമാണ് ദിലീപ് തന്റെ മാതാപിതാക്കളെ ആലോചനയുമായി സമീപിച്ചത് എന്ന് കാവ്യ മാധവൻ. ദിലീപിന്റെ ബന്ധുക്കൾ ആലോചനയുമായി കാവ്യയുടെ വീട്ടുകാരെ കണ്ടു. ജാതക ചേർച്ച കണ്ടതും വിവാഹത്തിലേക്ക് കടക്കാം എന്നായി തീരുമാനം

6/6
മകൾക്ക് അനുയോജ്യനായ വരനെ കണ്ടെത്താൻ അച്ഛനമ്മമാർ ശ്രമം തുടങ്ങിയിരുന്നു എന്ന് കാവ്യാ മാധവൻ. ഒടുവിൽ അവർ ദിലീപിലേക്ക് എത്തിച്ചേർന്നു.
മകൾക്ക് അനുയോജ്യനായ വരനെ കണ്ടെത്താൻ അച്ഛനമ്മമാർ ശ്രമം തുടങ്ങിയിരുന്നു എന്ന് കാവ്യാ മാധവൻ. ഒടുവിൽ അവർ ദിലീപിലേക്ക് എത്തിച്ചേർന്നു. "എല്ലാ അച്ഛനമ്മാരേയും പോലെ എനിക്കും ഒരു പങ്കാളിവേണമെന്ന് എന്റെ മാതാപിതാക്കളും ആഗ്രഹിച്ചു. ഞങ്ങൾ ഒരിക്കലും വിവാഹം ചെയ്യാൻ ആഗ്രഹിച്ചില്ല. അദ്ദേഹം സിനിമയിലെ എന്റെ ബെസ്റ്റ് ഫ്രണ്ട് ആയിരുന്നു. ഒരു നടൻ എന്നതിനേക്കാൾ വ്യക്തിയെന്ന നിലയിൽ ഞാനദ്ദേഹത്തെ ബഹുമാനിക്കുന്നു. വ്യക്തിബന്ധങ്ങൾക്ക് ഏറെ പ്രാധാന്യം നൽകുന്നയാളാണ് അദ്ദേഹം," എന്ന് കാവ്യ
advertisement
കേരളാ പോലീസ് ഉദ്യോഗസ്ഥയ്‌ക്കെതിരെ ലൈംഗികാതിക്രമം നടത്തിയ CPOക്ക് സസ്‌പെന്‍ഷന്‍
കേരളാ പോലീസ് ഉദ്യോഗസ്ഥയ്‌ക്കെതിരെ ലൈംഗികാതിക്രമം നടത്തിയ CPOക്ക് സസ്‌പെന്‍ഷന്‍
  • കൊല്ലത്ത് വനിതാ പോലീസ് ഉദ്യോഗസ്ഥയ്‌ക്കെതിരെ ലൈംഗികാതിക്രമം നടത്തിയ സിപിഒ നവാസ് സസ്‌പെന്‍ഡ് ചെയ്തു

  • സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ നടത്തിയ അന്വേഷണത്തില്‍ പരാതിയില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തി

  • ചവറ പോലീസ് കേസ് എടുത്തതോടെ കമ്മീഷണര്‍ ഉത്തരവിട്ടു, നവാസിനെതിരെ കൂടുതല്‍ അന്വേഷണം നടക്കുന്നു

View All
advertisement