Water | കാറിനുള്ളിലെ കുപ്പിവെള്ളം വീണ്ടും കുടിക്കുന്ന ശീലമുണ്ടെങ്കിൽ പിന്നീട് ദുഃഖിക്കാതിരിക്കാൻ വേണം പ്രത്യേക ശ്രദ്ധ
- Published by:meera_57
- news18-malayalam
Last Updated:
നിങ്ങളുടെ വീട്ടിലെ കാർ പോർച്ചിൽ പാർക്ക് ചെയ്ത കാറിന്റെ ഉള്ളിൽ പ്ലാസ്റ്റിക് കുപ്പിവെള്ളം ഉണ്ടോ? എങ്കിൽ ശ്രദ്ധിക്കൂ
നിങ്ങളുടെ വീട്ടിലെ കാർ പോർച്ചിൽ പാർക്ക് ചെയ്തിട്ടുള്ള കാറിന്റെ ഉള്ളിൽ പ്ലാസ്റ്റിക് കുപ്പിവെള്ളം ഉണ്ടോ? ഒന്നോ രണ്ടോ ദിവസങ്ങൾക്ക് മുൻപ് ഒരു യാത്ര പോയി തിരിച്ചു വന്നതു മുതൽ കുപ്പിവെള്ളം അവിടെ നിന്നും എടുത്തു മാറ്റാൻ മറന്നതാകും, അല്ലേ. ഇനി അടുത്ത യാത്രയിലും തൊണ്ട നനയ്ക്കാൻ ഇതേ വെള്ളം നിങ്ങൾ കുടിക്കുമോ? അല്ലെങ്കിൽ, മുൻപ് എപ്പോഴെങ്കിലും അത്തരത്തിൽ കാറിലെ വെള്ളം ദിവസങ്ങൾക്ക് ശേഷം കുടിച്ചിട്ടുണ്ടോ? എങ്കിൽ, പണി പാളി. വെള്ളം കുടിക്കരുത് എന്നല്ല പറഞ്ഞ് വരുന്നത്. കാറിന്റെ ഉള്ളിൽ സൂക്ഷിച്ച വെള്ളം വീണ്ടും കുടിക്കാൻ എടുക്കുമ്പോൾ ശ്രദ്ധിച്ചില്ലെങ്കിൽ, പണി പാളി
advertisement
ശരീരത്തിന്റെ നിരവധി പ്രവർത്തനങ്ങൾക്ക് ആവശ്യത്തിന് വെള്ളം കുടിക്കേണ്ടതിന്റെ ആവശ്യകതയുണ്ട്. ഇന്നത്തെ ജീവിതചര്യകളുടെ ഭാഗമായി പ്ലാസ്റ്റിക് കുപ്പികളിൽ വരുന്ന പാക്കേജ്ഡ് കുടിവെള്ളം കുടിക്കുന്നത് പലർക്കും ശീലമായിക്കഴിഞ്ഞു. കാർ യാത്രകളിൽ വെള്ളം സൂക്ഷിച്ചു വെക്കുന്നത് ഒരു സ്ഥിരം ഏർപ്പാടായി മാറിക്കഴിഞ്ഞു. എന്നാൽ എ.സി. ഓൺ ആക്കിയില്ലെങ്കിൽ, കാറിന്റെ ഉള്ളിലെ അവസ്ഥ ഊഹിക്കാവുന്നതേയുള്ളൂ. എങ്കിൽ, ആ കുപ്പിവെള്ളത്തെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടോ? (തുടർന്ന് വായിക്കുക)
advertisement
കാറിനുള്ളിൽ പ്ലാസ്റ്റിക് കുപ്പിവെള്ളം 24 മണിക്കൂറിൽ കൂടുതൽ സൂക്ഷിക്കുന്നത് ആരോഗ്യത്തിന്റെ കാര്യത്തിൽ അപകടമാണ്. കാറിന്റെ ഉള്ളിലെ കനത്ത ചൂടിൽ പ്ലാസ്റ്റിക് കുപ്പിയിലെ കെമിക്കലുകൾ വെള്ളത്തിലേക്ക് ഒലിച്ചിറങ്ങാനുള്ള സാധ്യത കൂടുതലാണ്. പുതുതായി നിർമിച്ച പ്ലാസ്റ്റിക് ബോട്ടിലുകളിൽ സൂക്ഷിച്ച വെള്ളം പോലും അപകടകരമായി മാറിയേക്കും എന്ന് റിപോർട്ടുകൾ സൂചിപ്പിക്കുന്നു. ഇതേപ്പറ്റി വിശദമായി അറിയാം
advertisement
കടുത്ത ചൂടിൽ താലേറ്റ്സ്, ബൈസ്ഫീനോൾ എ (BPA) തുടങ്ങിയ കെമിക്കലുകൾ പ്ലാസ്റ്റിക് ബോട്ടിലുകൾ പുറപ്പെടുവിക്കും. ഈ കെമിക്കലുകൾ ശരീരത്തിന്റെ ഹോർമോൺ സന്തുലിതാവസ്ഥയുടെ താളം തെറ്റിക്കാൻ പോന്നതാണ്. ഫ്ലോറിഡ സർവകലാശാലയുടെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫുഡ് ആൻഡ് അഗ്രികൾച്ചറൽ സ്റ്റഡീസ് നടത്തിയ പഠനത്തിൽ, ചൂട് കൂടിയ സാഹചര്യങ്ങളിൽ പ്ലാസ്റ്റിക് വെള്ളക്കുപ്പികൾ ആന്റിമണി ബൈസ്ഫീനോൾ എ (BPA) തുടങ്ങിയ കെമിക്കലുകൾ വെള്ളത്തിലേക്ക് പടരാൻ ഇടവയ്ക്കും
advertisement
നാലാഴ്ച കാലത്തേക്ക് 158°ഫാരൻഹീറ്റിൽ (70°C) സൂക്ഷിച്ച 16 കുപ്പിവെള്ള ബ്രാൻഡുകളിൽ നടത്തിയ പരീക്ഷണത്തിലാണ് കണ്ടെത്തൽ. ഒരു കുപ്പിവെള്ള ബ്രാൻഡിൽ അനുവദനീയമായതിലും കൂടുതൽ ആന്റിമണി, ബി.പി.എ. അളവുകൾ അടങ്ങിയിരിക്കുന്നതായി ഈ പഠനം കണ്ടെത്തി. ചൂട് കൂടുന്നതിനനുസരിച്ച് ഈ കെമിക്കലുകളും ഉയർന്നിരുന്നതായി കണ്ടെത്തൽ. ടെക്സസ് സർവകലാശാലയുടെ പഠനത്തിൽ കാറിനുള്ളിൽ ഒന്നോ രണ്ടോ ദിവസങ്ങളിൽ കുപ്പിവെള്ളം സൂക്ഷിക്കുന്നത് മിനിമൽ റിസ്ക് എന്നാണ് കണ്ടെത്തൽ. എന്നാൽ ആഴ്ചകളോളം സൂക്ഷിച്ചാൽ, ബി.പി.എ. പോലുള്ള കെമിക്കലുകൾ ജലത്തിൽ പ്രവേശിക്കാനുള്ള സാധ്യത ഏറെയാണ്
advertisement
ഈ പഠനങ്ങൾ എല്ലാം വിരൽചൂണ്ടുന്നത് കുപ്പിവെള്ളം ദീർഘനേരത്തേക്ക് ചൂട് കൂടിയ സാഹചര്യങ്ങളിൽ സൂക്ഷിക്കാൻ പാടില്ല എന്നതിലേക്കാണ്. ആരോഗ്യ കാര്യങ്ങളിൽ ശ്രദ്ധിക്കുന്നവർ പ്രത്യേകിച്ചും. പ്ലാസ്റ്റിക് കുപ്പികളിൽ നിന്നും പുറന്തള്ളുന്ന വിഷമയമായ വസ്തുക്കൾ ദഹനപ്രശ്നം, ശ്വാസകോശ സംബന്ധിയായ വിഷയങ്ങൾ, വൈകല്യങ്ങൾ, കാൻസർ സാധ്യത എന്നിവ ഉയർത്തുന്നു. ഇനി കാറിനുള്ളിൽ കുപ്പിവെള്ളം വേണമെന്ന് നിർബന്ധമുള്ളവർ ഒരു കാര്യം ചെയ്യുക. ഒരിക്കൽ കൊണ്ടുപോയ വെള്ളം എത്രയും വേഗം പുറത്തു കളയുക, ബോട്ടിൽ വൃത്തിയാക്കുക, ശുദ്ധമായ വെള്ളം കുപ്പിയിൽ നിറയ്ക്കുക, കുടിവെള്ളം വൃത്തിയുള്ളതായി സൂക്ഷിക്കുക തുടങ്ങിയ കാര്യങ്ങളിൽ ശ്രദ്ധ നൽകുക