Home » photogallery » life » RAMAYANAM SARASWATI MANDAPAM AND SHARIKA SCULPTURE STRUCTURES MARKING THUNCHANPARAMBU1 RV TV

Ramayana Masam 2020 | സരസ്വതി മണ്ഡപവും ശാരികാ ശിൽപവും; തുഞ്ചൻപറമ്പിനെ അടയാളപ്പെടുത്തുന്ന നിർമിതികൾ

രാമായണ മാസത്തിന് തുടക്കമായി. മലയാള ഭാഷയുടെ പിതാവ് എഴുത്തച്ഛന്റെ ജന്മസ്ഥലമായ തുഞ്ചൻ പറമ്പിനെ അടയാളപ്പെടുത്തുന്ന നിർമിതികൾ ആണ് അവിടത്തെ സരസ്വതി മണ്ഡപവും അതിനോട് ചേർന്നുള്ള ശാരികാ ശില്പവും. എഴുത്തച്ഛൻ കിളി പറയുന്ന ശൈലിയിൽ ആണല്ലോ രാമായണം രചിച്ചത്. ഇതും അക്കാലത്തെ ജാതി വ്യവസ്ഥകൾക്ക് എതിരായ കൗശലത്തോടെ ഉള്ള പ്രതിരോധം ആയിരുന്നു. ശാരിക ശിൽപം ഓർമിപ്പിക്കുന്നത് ഇക്കാര്യങ്ങൾ കൂടി ആണ്. വേദം കേട്ടാൽ കീഴ് ജാതിക്കാരന്റെ ചെവിയിൽ ഈയം മേൽജാതിക്കാർ എന്ന് അവകാശപ്പെടുന്നവർ ഉരുക്കി ഒഴിച്ചിരുന്ന കാലത്ത് ആണ് എഴുത്തച്ഛന്റെ അക്ഷര വിപ്ലവം. (റിപ്പോർട്ട്- സി വി അനുമോദ്)