മമ്മൂട്ടിയുടെ നായിക മതം മാറി പേരും മാറ്റി; വലിയ സിനിമയിൽ നിന്ന് ഒഴിവാക്കപ്പെട്ടതോടെ വിഷാദത്തിൽ; യുഎസിൽ അക്കൗണ്ടന്റ്

Last Updated:
'പെരുന്തച്ചനിൽ' മോനിഷയ്ക്ക് വേണ്ടി ഒഴിവാക്കപ്പെട്ടശേഷമാണ് ഈ താരത്തിന് മലയാളത്തിലെ എക്കാലത്തെയും മികച്ച ക്ലാസിക് ചിത്രങ്ങളിൽ ഒന്നായ അമരത്തിൽ അഭിനയിക്കാൻ അവസരം ലഭിച്ചത്
1/8
Amaram Malayalam cinema
‌തൊണ്ണൂറുകളിൽ അന്നത്തെ മുൻനിര താരങ്ങൾക്കൊപ്പം നിരവധി മലയാളം, തമിഴ്, കന്നഡ സിനിമകളിൽ അഭിനയിച്ച മാതു, അമരം (1991) എന്ന ഭരതൻ്റെ ക്ലാസിക് മെലോഡ്രാമയിൽ മമ്മൂട്ടി അവതരിപ്പിച്ച അച്ചൂട്ടിയുടെ മകളായ മുത്തു (രാധ) ആയിട്ടുള്ള തൻ്റെ പ്രകടനത്തിലൂടെയാണ് ഏറ്റവും കൂടുതൽ ഓർമിക്കപ്പെടുന്നത്.
advertisement
2/8
Maathu malayalam Actress
മറ്റൊരു മലയാളം ക്ലാസിക്കായ 'പെരുന്തച്ചനിൽ' മോനിഷയ്ക്ക് വേണ്ടി ഒഴിവാക്കപ്പെട്ടശേഷമാണ് മാതുവിന് അമരത്തിലെ റോൾ ലഭിക്കുന്നത്. 'പെരുന്തച്ചൻ' നഷ്ടപ്പെട്ട ശേഷം 'അമരത്തിൽ' എങ്ങനെ അഭിനയിച്ചു എന്ന് 'വനിത'യ്ക്ക് നൽകിയ അഭിമുഖത്തിൽ മാതു പറയുന്നു. (Image: Maathu / Instagram)
advertisement
3/8
Maathu malayalam Actress
'കുട്ടേട്ടന്' ശേഷം ഉടൻ തന്നെ എനിക്ക് 'പെരുന്തച്ചനിലെ' നായിക വേഷം വാഗ്ദാനം ചെയ്തു. അതൊരു അഭിമാനകരമായ പ്രോജക്റ്റായിരുന്നു, അതിൻ്റെ ഭാഗമാകാൻ ഞാൻ ആകാംക്ഷയോടെ കാത്തിരുന്നു. അണിയറപ്രവർത്തകരുമായി ചേരാൻ ഞാൻ കാത്തിരിക്കുമ്പോൾ, എൻ്റെ റോൾ മോനിഷയ്ക്ക് നൽകിയെന്ന വാർത്ത വന്നു. അത് എന്നെ വിഷാദത്തിലേക്ക് തള്ളിവിട്ടു'. - മാതു പറയുന്നു. (Image: Maathu / Instagram)
advertisement
4/8
Maathu malayalam Actress
വൈകാരികമായി തളർന്നുപോയ സമയത്താണ് ക്രിസ്തുമതം സ്വീകരിക്കുകയും പേര് മാറ്റുകയും ചെയ്തത്. "എൻ്റെ അമ്മ എന്നെ സഹായമാതാ പള്ളിയിലേക്ക് കൊണ്ടുപോയി, അവിടെ ഞാൻ കർത്താവിന് മുന്നിൽ തകർന്നു കരഞ്ഞു. ഞാൻ വീട്ടിൽ തിരിച്ചെത്തിയപ്പോൾ 'അമരത്തിലെ'റോളിനായുള്ള വിളി വന്നു. (Image: Maathu / Instagram)
advertisement
5/8
Maathu malayalam Actress
'പെരുന്തച്ചൻ' സംഭവം അറിഞ്ഞ ആരെങ്കിലും ചെയ്ത തമാശയാണെന്ന് ഞാൻ കരുതി, പക്ഷേ അമ്മ അവരുമായി സംസാരിച്ച് ഇക്കാര്യം സ്ഥിരീകരിച്ചു. ആ സംഭവം യേശുവിലുള്ള എൻ്റെ വിശ്വാസം ഉറപ്പിച്ചു. (Image: Maathu / Instagram)
advertisement
6/8
Maathu malayalam Actress
ഈ സംഭവത്തിന് പിന്നാലെ എൻ്റെ മാതാപിതാക്കളുടെ പിന്തുണയോടെ ഞാൻ ക്രിസ്തുമതം സ്വീകരിച്ചു. എൻ്റെ പേരും മാറ്റി. മാധവി എന്നായിരുന്നു മാതുവിൻ്റെ യഥാർത്ഥ പേര്, മതം മാറിയ ശേഷം അവർ മീന എന്ന പേര് സ്വീകരിച്ചു.  (Image: Maathu / Instagram)
advertisement
7/8
Maathu malayalam Actress
നവംബർ 7-ന് വീണ്ടും തിയേറ്ററുകളിൽ റീ-റിലീസ് ചെയ്യുന്ന അമരത്തിൽ അഭിനയിച്ചതിന് ശേഷം സന്ദേശം, സദയം, ഏകലവ്യൻ, ഉപ്പുകണ്ടം ബ്രദേഴ്സ് തുടങ്ങിയ ചിത്രങ്ങളിൽ മാതു അഭിനയിച്ചു. (Image: Maathu / Instagram)
advertisement
8/8
Maathu malayalam Actress
2000ൽ അവർ സിനിമാരംഗം ഉപേക്ഷിച്ചു. ഇന്ന്, അവർ യുഎസിലെ ലോംഗ് ഐലൻഡിൽ ഒരു അക്കൗണ്ടൻ്റായി ജോലി ചെയ്യുകയും, തൻ്റെ രണ്ടാമത്തെ ഭർത്താവിനും രണ്ട് മക്കൾക്കുമൊപ്പം ശാന്തമായ ജീവിതം ആസ്വദിക്കുകയുമാണ്. (Image: Maathu / Instagram)
advertisement
മമ്മൂട്ടിയുടെ നായിക മതം മാറി പേരും മാറ്റി; വലിയ സിനിമയിൽ നിന്ന് ഒഴിവാക്കപ്പെട്ടതോടെ വിഷാദത്തിൽ; യുഎസിൽ അക്കൗണ്ടന്റ്
മമ്മൂട്ടിയുടെ നായിക മതം മാറി പേരും മാറ്റി; വലിയ സിനിമയിൽ നിന്ന് ഒഴിവാക്കപ്പെട്ടതോടെ വിഷാദത്തിൽ; യുഎസിൽ അക്കൗണ്ടന്റ്
  • മാതു 'പെരുന്തച്ചനിൽ' മോനിഷയ്ക്ക് വേണ്ടി ഒഴിവാക്കപ്പെട്ടശേഷം 'അമരത്തിൽ' അഭിനയിക്കാൻ അവസരം ലഭിച്ചു.

  • മാതു ക്രിസ്തുമതം സ്വീകരിച്ച് മാധവി എന്ന പേര് മീനയാക്കി, ഇപ്പോൾ യുഎസിൽ അക്കൗണ്ടന്റായി ജോലി ചെയ്യുന്നു.

  • മാതു 2000ൽ സിനിമാരംഗം ഉപേക്ഷിച്ചു, ഇപ്പോൾ യുഎസിൽ ഭർത്താവിനും മക്കൾക്കുമൊപ്പം ശാന്തമായ ജീവിതം നയിക്കുന്നു.

View All
advertisement