മലപ്പുറം: ക്ഷേത്ര പുനഃപ്രതിഷ്ഠയ്ക്ക് സഹായവുമായി കൂടെ നിന്ന മുസ്ലിം സഹോദരങ്ങള്‍ക്കായി നോമ്പുതുറ സംഘടിപ്പിച്ച് ക്ഷേത്ര കമ്മിറ്റി. മലപ്പുറം വെട്ടിച്ചിറ പുന്നത്തല ശ്രീലക്ഷ്മി നരസിംഹമൂര്‍ത്തി വിഷ്ണു ക്ഷേത്രം പുനഃപ്രതിഷ്ഠാ വാര്‍ഷിക ദിനത്തിലാണ് ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചത്.