advertisement

പാചകം കഴിഞ്ഞ് വീട്ടമ്മ പുറത്തുനിൽക്കുന്ന സമയത്ത് തീപിടിത്തം; തിരുവനന്തപുരത്ത് വീട് ഭാഗികമായി കത്തി

Last Updated:

വീട് സ്ഥിതിചെയ്യുന്ന ഭാഗത്തേക്ക് വാഹനങ്ങൾ എത്താൻ വഴിയില്ലാത്തതിനാൽ തീ അണയ്ക്കുന്നതിൽ ബുദ്ധിമുട്ട് നേരിട്ടു

(വീഡിയോ ദൃശ്യം)
(വീഡിയോ ദൃശ്യം)
തിരുവനന്തപുരം: കാട്ടാക്കട പൂവച്ചലിൽ തീപിടിത്തമുണ്ടായതിനെ തുടർന്ന് വീട് ഭാഗികമായി കത്തിനശിച്ചു. പുന്നംകരിക്കകം വി.എസ്. ഭവനിൽ ശ്രീദേവിയുടെ വീട്ടിലാണ് തീപിടിത്തമുണ്ടായത്. രാവിലെയാണ് സംഭവം. പാചകം ചെയ്ത ശേഷം ശ്രീദേവി വീടിന് പുറത്തുനിൽക്കുന്നതിനിടെയാണ് അകത്ത് നിന്ന് പുക ഉയരുന്നത് നാട്ടുകാർ ശ്രദ്ധിച്ചത്. പിന്നീട് തീ പടർന്ന് വീട് മുഴുവനായി കത്തി പടരുകയായിരുന്നു.
സംഭവം അറിഞ്ഞതോടെ കാട്ടാക്കടയിൽ നിന്ന് രണ്ട് ഫയർഫോഴ്‌സ് യൂണിറ്റുകൾ സ്ഥലത്തെത്തി. എന്നാൽ വീട് സ്ഥിതിചെയ്യുന്ന ഭാഗത്തേക്ക് വാഹനങ്ങൾ എത്താൻ വഴിയില്ലാത്തതിനാൽ തീ അണയ്ക്കുന്നതിൽ ബുദ്ധിമുട്ട് നേരിട്ടു. തുടർന്ന് സമീപത്തെ തോട്ടിൽ നിന്ന് നാട്ടുകാർ വെള്ളം കോരി ഒഴിച്ചാണ് തീ നിയന്ത്രണത്തിലാക്കാൻ ശ്രമിച്ചത്.
ശ്രീദേവി പഞ്ചായത്തിലെ ഹരിതകർമസേനാ അംഗമാണ്. ഇവരുടെ മകൾ കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ പൂവച്ചൽ പഞ്ചായത്തിലെ ചാമവിള വാർഡിൽ ബി.ജെ.പി. സ്ഥാനാർത്ഥിയായി മത്സരിച്ചിരുന്നുവെങ്കിലും വിജയിച്ചിരുന്നില്ല. തീപിടിത്തത്തിൽ വീടിനുള്ളിലെ വസ്തുക്കൾ സർവ്വതും കത്തി നശിച്ചതായി നാട്ടുകാർ പറഞ്ഞു. തീപിടിത്തത്തിന്റെ കാരണം സംബന്ധിച്ച് കൂടുതൽ അന്വേഷണം നടക്കുകയാണ്.
advertisement
Summary: The house was partially gutted after a fire broke out in Kattakada Poovachal. The fire broke out in Sridevi's house in Punnamkarikakkam V.S. Bhavan. The incident took place in the morning. Sridevi was standing outside the house after cooking when locals noticed smoke coming from inside. Later, the fire spread and the entire house was engulfed in flames.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
പാചകം കഴിഞ്ഞ് വീട്ടമ്മ പുറത്തുനിൽക്കുന്ന സമയത്ത് തീപിടിത്തം; തിരുവനന്തപുരത്ത് വീട് ഭാഗികമായി കത്തി
Next Article
advertisement
ഇറാൻ-ഇസ്രായേൽ സംഘർഷങ്ങൾക്കിടെ ജ്യോതിഷിയുടെ പ്രവചനം: അടുത്തത് പാകിസ്ഥാന് മേൽ ഇന്ത്യയുടെ ആക്രമണം; തീയതിയും പ്രഖ്യാപിച്ചു!
ജ്യോതിഷിയുടെ പ്രവചനം: അടുത്തത് പാകിസ്ഥാന് മേൽ ഇന്ത്യയുടെ ആക്രമണം; തീയതിയും പ്രഖ്യാപിച്ചു!
  • 2026 മാർച്ച് 21ന് ഇന്ത്യ പാകിസ്ഥാനെ ആക്രമിക്കുമെന്ന ജ്യോതിഷിയുടെ പ്രവചനം സോഷ്യൽ മീഡിയയിൽ വൈറലാണ്

  • ഗ്രഹനിലയിൽ 'അംഗാരക് യോഗം' രൂപപ്പെടും, പാക് അധിനിവേശ കശ്മീർ ഇന്ത്യയിലേക്ക് തിരികെ വരുമെന്ന് അവകാശവാദം

  • വൈറൽ വീഡിയോ വലിയ വിമർശനങ്ങളും പരിഭ്രാന്തിയും പരത്തി, 'കണ്ടന്റ്' മാത്രമാണെന്ന അഭിപ്രായങ്ങൾ ഉയർന്നു.

View All
advertisement