കന്യാകുമാരി ജില്ലയിലെ ചരിത്രപ്രധാനമായ 12 ശിവക്ഷേത്രങ്ങളിലേക്കുള്ള ശിവാലയ ഓട്ടത്തിന് ഭക്തി നിര്‍ഭരമായി തുടക്കം. കാവി വസ്ത്രവും കഴുത്തില്‍ രുദ്രാക്ഷമാലയും, കൈയില്‍ ഭസ്മ സഞ്ചിയും വീശരറിയുമായി ശിവ ഭഗവാനെ ഭക്തര്‍ കാല്‍ നടയായി 110 കിലോമീറ്റര്‍ ദൂരത്തിനകത്തെ 12 ക്ഷേത്രങ്ങളെ ബന്ധിപ്പിച്ച് രണ്ടു രാപകലുകളിലായി ദര്‍ശനം നടത്തുന്നതിനാണ് ശിവാലയ ഓട്ടം എന്ന് പറയുന്നത്.
താമ്രഭരണി നദി തീരത്താണ് രണ്ടാമത്തെ ക്ഷേത്രമായ തിക്കുറിശ്ശി ക്ഷേത്രം. മുഞ്ചിറയില്‍ നിന്ന് 12 കിലോമീറ്ററാണ് ഇവിടേയ്ക്ക്. തിക്കുറിശിയില്‍ നിന്ന് തൃപ്പരപ്പ് ക്ഷേത്രത്തിലേക്ക് എത്താന്‍ 14 കിലോമീറ്റര്‍. നാലാമത്തെ ക്ഷേത്രമായ തിരുനന്ദിക്കരയില്‍ എത്താന്‍ എട്ട് കിലോമീറ്റര്‍ സഞ്ചരിക്കണം. രാത്രി ഇവിടെ ഉത്സവത്തിന് കൊടിയേറും.
ശിവരാത്രി ദിവസം 12 വര്‍ഷത്തിലൊരിക്കല്‍ ഓരോ ക്ഷേത്രങ്ങളില്‍ നടത്താറുള്ള ഘൃതധാരാ ഇത്തവണ തിരുവിടയ്‌ക്കോട് ശിവക്ഷേത്രത്തിലാണ്. ശിവാലയ ഓട്ടതോടനുബന്ധിച്ച് കന്യാകുമാരി ജില്ലയ്ക്ക് മാര്‍ച്ച് ഒന്നിന് ജില്ലാ കളക്ടര്‍ അരവിന്ദ് പ്രാദേശിക അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്. ഉച്ച മുതല്‍ തന്നെ ക്ഷേത്രങ്ങളില്‍ പോകുന്ന വഴികളില്‍ ഭക്തര്‍ക്കായി അന്നദാനവും ജനങ്ങള്‍ നല്‍കുന്നുണ്ട്.