തെക്കൻ തായമ്പകയിലൂടെ അത്ഭുതം സൃഷ്ടിച്ച് എട്ടാം ക്ലാസുകാരൻ; രണ്ടു മാസത്തെ പരിശീലനത്തിലൂടെ റെക്കോർഡ് ബുക്കിലേക്ക്
- Published by:Rajesh V
- news18-malayalam
Last Updated:
വലതുകാൽ വീക്ക് ചെണ്ടയിലും, ഇടതു കാൽ ഇലതാളത്തിലും, ഇടതുകൈ ഇടൻ തല ചെണ്ടയിലും, വലതുകൈ ചെണ്ടയിലുമായാണ് ശ്രീരാഗ് തായമ്പക അവതരിപ്പിക്കുന്നത്. വലിയ ശാരീരിക അധ്വാനം വേണ്ടിവരുന്ന തെക്കൻ തായമ്പകയുടെ പരിശീലനം ശ്രീരാഗ് രണ്ടുമാസം മുമ്പാണ് ആരംഭിച്ചത്. (റിപ്പോർട്ട്- എസ് എസ് ശരണ്‍)
തിരുവനന്തപുരം: തെക്കൻ തായമ്പക എന്ന ശാസ്ത്രീയ ചെണ്ടമേളത്തിലൂടെ അത്ഭുതം സൃഷ്ടിച്ച് തിരുവനന്തപുരത്തെ ഒരു എട്ടാം ക്ലാസുകാരൻ. വെറും രണ്ടു മാസത്തെ പരിശീലനം കൊണ്ടാണ് വട്ടപ്പാറ സ്വദേശിയായ ശ്രീരാഗ് ഏഷ്യൻ ബുക്ക് ഓഫ് റെക്കോർഡ്സും ഇന്ത്യൻ ബുക്ക് ഓഫ് റെക്കോർഡ്സ് നേട്ടവും കൈവരിച്ചത്. നിലവിൽ ഗിന്നസ് നേട്ടത്തിലേക്കുള്ള പ്രയാണത്തിലാണ് ശ്രീരാഗ്.
advertisement
advertisement
advertisement
advertisement


