'കാണാൻ കുരങ്ങനെ പോലെയെന്ന് കേട്ടു'; ബോഡിഷെയ്മിങ്ങിനെ കുറിച്ച് സീരിയിൽ നടി

Last Updated:
നിറം കൂടിയത് കാരണം 'വെള്ളപ്പാറ്റ', 'പല്ലി' എന്നിങ്ങനെയായിരുന്നു പലരും കളിയാക്കി വിളിച്ചിരുന്നതെന്നും നടി
1/10
 ഹിന്ദി സീരിയൽ രംഗത്തെ പ്രശസ്ത താരമാണ് സനയ ഇറാനി. മലയാളമടക്കമുള്ള മൊഴിമാറ്റങ്ങളിലൂടെ കേരളത്തിലും നിരവധി ആരാധകരുള്ള താരമാണിത്. സൗന്ദര്യവും അഭിനയവും കൊണ്ട് നിരവധി ആരാധകരെ സ്വന്തമാക്കിയ സനയ കുട്ടിക്കാലത്ത് നേരിടേണ്ടി വന്ന ബോഡിഷെയ്മിങ്ങിനെ കുറിച്ച് മുമ്പ് തുറന്നു പറഞ്ഞിരുന്നു.

advertisement
2/10
 തന്റെ നിറവും രൂപവും കാരണം സ്കൂൾ കാലത്ത് പരിഹസിക്കപ്പെട്ടിട്ടുണ്ടെന്നാണ് മുമ്പ് ഒരു അഭിമുഖത്തിൽ താരം പറഞ്ഞത്.

3/10
 ഊട്ടിയിലെ ബോർഡിങ് സ്കൂളിലാണ് താരം പഠിച്ചത്. മറ്റ് കുട്ടികളിൽ നിന്ന് വ്യത്യസ്തമായി കൂടുതൽ വെളുത്ത നിറമായിരുന്നു തനിക്ക്. അതിനാൽ തന്നെ എല്ലാവരുടേയും ശ്രദ്ധ പെട്ടെന്ന് തന്നിലേക്കാകും.

4/10
 സ്കൂളിൽ തന്നെ ഏറ്റവും വ്യത്യസ്ത താനായിരുന്നു. 'വെള്ളപ്പാറ്റ', 'പല്ലി' എന്നിങ്ങനെയായിരുന്നു പലരും തന്നെ കളിയാക്കി വിളിച്ചിരുന്നത്. ഒരിക്കൽ ഒരു കുടുംബം കുരങ്ങൻ എന്നു പോലും വിളിച്ചുവെന്നും സനയ ഇറാനി പറയുന്നു.

5/10
 ഒരു ഗുജറാത്തി കുടുംബമാണ് തന്നെ നോക്കി കുരങ്ങനെ പോലെയുണ്ടെന്ന് പറഞ്ഞത്. ഗുജറാത്തി ഭാഷയിലായിരുന്നു പറ‍ഞ്ഞത്. പക്ഷേ, തനിക്ക് ഗുജറാത്തി അറിയാം. അവർക്ക് പറഞ്ഞത് മനസ്സിലാകുകയും ചെയ്തു.

6/10
 തനിക്ക് ഗുജറാത്തി അറിയാമെന്ന് അവർക്ക് അറിയില്ലായിരുന്നു. സ്കൂളിൽ ഐസ്ക്രീം കഴിച്ചു കൊണ്ടിരിക്കുന്നതിനിടയിലായിരുന്നു ഇത്. തന്നെ നോക്കി നിന്ന ആ കുടുംബം എന്നെ കാണാൻ കുരങ്ങനെ പോലെയുണ്ടെന്ന് പരസ്പരം പറഞ്ഞു.

7/10
 ചുവന്ന കവിളും, ചുവന്ന മൂക്കുമൊക്കെയായിരുന്നു എനിക്കന്ന്. കുറേ നേരം എന്നെ നോക്കി നിന്ന ശേഷം ഈ പെൺകുട്ടിയെ കുരങ്ങനെ പോലെയുണ്ടെന്ന് അവർ പരസ്പരം പറഞ്ഞു- സനയ പറയുന്നു.

8/10
 ആളുകൾ തന്നെ കുറച്ചു നേരം നോക്കിയാൽ താൻ അസ്വസ്ഥയാകുമെന്നും സനയ പറയുന്നു. തന്നെ പറ്റി എന്തെങ്കിലും മോശമായി അവർ പറയുമെന്ന് ഭയപ്പെട്ടിരുന്നുവെന്നും ബോഡി ഷെയ്മിങ്ങിനെ കുറിച്ച് സനയ പറഞ്ഞു.

9/10
 തന്റെ രൂപം കാരണം കുട്ടിക്കാലത്ത് എപ്പോഴും മാറ്റി നിർത്തപ്പെട്ടിരുന്നു. ഒരിക്കൽ പോലും അത് ആഗ്രഹിച്ചിരുന്നില്ല. മറ്റ് കുട്ടികൾക്കൊപ്പം കൂടിച്ചേരാനായിരുന്നു തനിക്ക് താത്പര്യമെന്നും അതൊരിക്കലും നടന്നിട്ടില്ലെന്നും അവർ പറഞ്ഞു.

10/10
 2007 ലാണ് സനയ ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് എന്ന സീരിയലിലൂടെ അഭിനയ രംഗത്തേക്ക് എത്തുന്നത്.

ആന്ധ്രാ തീരം തൊട്ട് മോൻതാ ചുഴലിക്കാറ്റ്; മണിക്കൂറിൽ 110 കിലോമീറ്റർ വരെ വേഗത കൈവരിക്കും

  • മോൻതാ ചുഴലിക്കാറ്റ് ആന്ധ്രാ തീരത്തേക്ക് കടന്നു, 110 കിലോമീറ്റർ വരെ വേഗത കൈവരിക്കും.

  • കിഴക്കൻ ഗോദാവരി, കൊണസീമ, കാക്കിനട തീരദേശ ജില്ലകളിൽ ശക്തമായ കാറ്റും കനത്ത മഴയും.

  • തീരദേശ മേഖലയിൽ NDRF, SDRF സംഘങ്ങൾ വിന്യസിച്ചു, താൽക്കാലിക ഷെൽട്ടറുകൾ ഒരുക്കി.

View All
advertisement