സിനിമാ ലോകത്ത് പുരുഷന്മാരെ പോലെ തന്നെ സ്ത്രീകളും ഇന്ന് ഫിറ്റ്നസിന്റെ കാര്യത്തിൽ അതീവ ശ്രദ്ധാലുക്കളാണ്. പ്രമുഖ താരങ്ങളുടെ ഇൻസ്റ്റഗ്രാം ഫീഡിൽ നിറയെ വർക്ക്ഔട്ട് വീഡിയോ ആയിരിക്കും. ആരോഗ്യത്തിനും ഫിറ്റ്നസിനും താരങ്ങൾ എത്രത്തോളം പ്രാധാന്യം നൽകുന്നുണ്ടെന്ന് ഇതിൽ നിന്നും മനസ്സിലാക്കാം.
2/ 8
തെന്നിന്ത്യയിൽ ഇന്ന് ഏറ്റവും ഫ്ലക്സിബിൾ ബോഡി ഉള്ള നടി ഏതാണെന്ന് ചോദിച്ചാൽ ഒട്ടും ആലോചിക്കാതെ തന്നെ സായ് പല്ലവി എന്ന മറുപടി ലഭിക്കും. നടിയുടെ ചടുലമായ നൃത്തരംഗങ്ങൾ തന്നെ ഇതിന് തെളിവാണ്.
3/ 8
ശരീരം ഫ്ലെക്സിബിൾ ആക്കിവെക്കാനും ഫിറ്റ്നെസ് നിലനിർത്താനും സായ് പല്ലവി എന്തൊക്കെ വ്യായാമമായിരിക്കും ചെയ്യുന്നത് എന്നറിയാൻ യുവാക്കൾക്ക് താത്പര്യമുണ്ടാകും. എങ്കിൽ അറിഞ്ഞോളൂ,
4/ 8
ഇന്നുവരെ ജിമ്മിൽ പോകാത്ത നടിയാണ് സായ് പല്ലവി. ഫിറ്റ്നെസ് നിലനിർത്താൻ ജിം അല്ലാതെ തന്നെ മാർഗമുണ്ട് സായ് പല്ലവിക്ക്. മറ്റൊന്നുമല്ല, ഡാൻസ് തന്നെ.
5/ 8
ദിവസവും നൃത്തം ചെയ്യുന്ന താരമാണ് പല്ലവി. അതിനാൽ തന്നെ ആരോഗ്യവും ഫിറ്റ്നസും നിലനിർത്താൻ ഡാൻസ് ധാരാളമാണെന്ന് സായ് പല്ലവി പറയുന്നു. ഷൂട്ടിങ്ങിന്റെ ഇടവേളയിൽ സമയം കളയുന്നത് നൃത്തം ചെയ്താണെന്ന് താരം അടുത്തിടെ പറഞ്ഞിരുന്നു.
6/ 8
കൂടാതെ, നിത്യജീവിതത്തിലെ സ്ട്രസ്സ് കുറയ്ക്കാനും നൃത്തം സഹായിക്കുമത്രേ. ബോഡി ഫിറ്റായി നിലനിർത്താൻ ദിവസവും ഡാൻസ് ചെയ്താൽ മതിയെന്നാണ് വിദഗ്ധരും പറയുന്നത്.
7/ 8
വർക്ക് ഔട്ടിനെക്കാൾ മികച്ച ഫലമാണ് നൃത്തത്തിലൂടെ ലഭിക്കുന്നതെന്നും മുപ്പത് മിനുട്ട് നൃത്തം ചെയ്താൽ 400 കലോറി കുറയ്ക്കാമെന്നാണ് വിദഗ്ധർ പറയുന്നത്.
8/ 8
ഇനി ജിമ്മിൽ പോകാൻ മടിക്കുന്നവർ ധൈര്യമായി സായ് പല്ലവിയുടെ വഴി പിന്തുടർന്നോളൂ, ദിവസം മുപ്പത് മിനുട്ട് നേരം നൃത്തം ചെയ്യൂ, സ്ട്രെസ്സ് ഇല്ലാതാക്കാം, ഒപ്പം ഫിറ്റ്നസും നിലനിർത്താം.