Mohanlal | മോഹൻലാൽ വീണ്ടും ഇന്നോവ സ്വന്തമാക്കി; താരത്തിന് ഇന്നോവ പ്രിയമേകാൻ കാരണമെന്ത്?
- Published by:Anuraj GR
- news18-malayalam
Last Updated:
ടയോട്ടയുടെ വാഹനങ്ങളോട് പ്രത്യേക ഇഷ്ടം വെച്ച് പുലർത്തുന്നയാളാണ് മോഹൻലാൽ. നേരത്തെ ടയോട്ടയുടെ ആഡംബര എംപിവി വെല്‍ഫയറും എസ്‍യുവിയായ ലാന്‍ഡ് ക്രൂസറും മോഹന്‍ലാൽ സ്വന്തമാക്കിയിട്ടുണ്ട്
കൊച്ചി: വീണ്ടും ഒരു ടയോട്ട ഇന്നോവ ക്രിസ്റ്റ വാഹനം സ്വന്തമാക്കി നടൻ മോഹൻലാൽ. ഗാര്‍നെറ്റ് റെഡ് നിറത്തിലുള്ള ഇന്നോവ ക്രസ്റ്റയാണ് താരം പുതിയതായി വാങ്ങിയത്. നിലവിൽ വെള്ള നിറത്തിലുള്ള ഇന്നോവ ക്രിസ്റ്റ മോഹൻലാലിന്‍റെ വാഹന ശേഖരത്തിലുണ്ട്. ടയോട്ടയുടെ വാഹനങ്ങളോട് പ്രത്യേക ഇഷ്ടം വെച്ച് പുലർത്തുന്നയാളാണ് മോഹൻലാൽ. നേരത്തെ ടയോട്ടയുടെ ആഡംബര എംപിവി വെല്‍ഫയറും എസ്‍യുവിയായ ലാന്‍ഡ് ക്രൂസറും മോഹന്‍ലാൽ സ്വന്തമാക്കിയിട്ടുണ്ട്. മോഹൻലാൽ പുതിയ ഇന്നോവ സ്വന്തമാക്കുന്ന ചിത്രങ്ങൾ ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞു.
advertisement
ഇന്നോവ ക്രിസ്റ്റയുടെ ഇസഡ് 7 സീറ്റ് ഓട്ടോമാറ്റിക് പതിപ്പാണ് കൊച്ചിയിലെ നിപ്പോണ്‍ ടൊയോട്ടയില്‍ നിന്ന് താരം സ്വന്തമാക്കിയത്. 2.4 ലിറ്റര്‍ എന്‍ജിനുള്ള ഇന്നോവ ക്രിസ്റ്റയ്ക്ക് 150 പിഎസ് കരുത്തും 360 എന്‍എം ടോര്‍ക്കുമുണ്ട്. ഏകദേശം 24.99 ലക്ഷം രൂപയാണ് ഇന്നോവ ക്രിസ്റ്റയുടെ കൊച്ചി എക്സ് ഷോറൂം വില. മോഹൻലാൽ ഫാൻസ് ക്ലബ് എന്ന ഫേസ്ബുക്ക് പേജാണ് താരം പുതിയ കാർ വാങ്ങുന്ന ചിത്രങ്ങൾ പുറത്തുവിട്ടത്.
advertisement
നിർമ്മാതാവ് ആന്‍റണി പെരുമ്പാവൂരിനൊപ്പമെത്തിയാണ് താരം പുതിയ ഇന്നോവ ക്രിസ്റ്റയുടെ താക്കോൽ ഏറ്റുവാങ്ങിയത്. ഏറെ കാലം മോഹൻലാലിന്‍റെ ഡ്രൈവറായിരുന്ന ആന്‍റണി പെരുമ്പാവൂർ തന്നെയാണ് കാറുകൾ സംബന്ധിച്ച് സൂപ്പർ താരത്തിന്‍റെ മുഖ്യ ഉപദേശകൻ. ഹൈദരാബാദിൽ പൃഥ്വിരാജ് സംവിധാനം ചെയ്ത ബ്രോ ഡാഡി ചിത്രീകരണം പൂർത്തിയാക്കി കഴിഞ്ഞ ദിവസമാണ് താരം കൊച്ചിയിൽ തിരിച്ചെത്തിയത്.
advertisement
advertisement
യാത്രാസുഖത്തിന് മുൻതൂക്കം നല്‍കി നിര്‍മിച്ചിരിക്കുന്ന വെല്‍ഫയര്‍ വിവിധ സീറ്റ് കോണ്‍ഫിഗറേഷനുകളില്‍ ലഭ്യമാണ്. ഇലക്‌ട്രിക്കലി അഡ്‌ജെസ്റ്റ് ചെയ്യാവുന്ന സീറ്റുകള്‍, മൂന്ന് സോണ്‍ എസി, 360 ഡിഗ്രി സറൗണ്ട് വ്യൂ ക്യാമറ തുടങ്ങിയ സൗകര്യങ്ങളുണ്ട്. ലിറ്ററിന് 16 കിലോമീറ്റർ മൈലേജാണ് കമ്പനി വെൽഫയറിന് അവകാശപ്പെടുന്നത്.
advertisement
advertisement