ഒല ഇ-സ്‌കൂട്ടര്‍ ബുക്കിങ്ങ് വീണ്ടും ആരംഭിച്ചു; ബുക്ക് ചെയ്ത സ്‌കൂട്ടറുകള്‍ ഈ മാസം മുതല്‍ എത്തിക്കും
- Published by:Karthika M
- news18-malayalam
Last Updated:
എസ് വണ്‍, എസ് വണ്‍ പ്രോ സ്‌കൂട്ടറുകള്‍ ഇപ്പോള്‍ ഓല ആപ്പില്‍ നിന്ന് ബുക്ക് ചെയ്യാം
advertisement
advertisement
advertisement
ഒക്ടോബര്‍ മുതല്‍ വാഹനത്തിന്റെ ഡെലിവറി തുടങ്ങും. പൂജ്യത്തില്‍ നിന്ന്് 40 കിലോമീറ്റര്‍ വേഗത്തിലെത്താന്‍ മൂന്ന് സെക്കന്റ് 60 കിലോമീറ്റര്‍ വേഗത്തിലാക്കാന്‍ അഞ്ചു മാത്രം മതി. ഇന്ത്യന്‍ സ്‌കൂട്ടര്‍ വിപണി ഇന്നുവരെ കാണാത്ത ഫീച്ചറുമായി എത്തുന്ന ഒല വിപണിയില്‍ തരംഗം സൃഷ്ടിക്കും എന്നാണ് കമ്പനി വ്യക്തമാക്കുന്നത്.
advertisement
മൂന്ന് ജിബി റാമുള്ള ഏഴ് ഇഞ്ച് ടച്ച് സ്‌ക്രീന്‍ ഇന്‍ട്രുമെന്റ് ക്ലസ്റ്ററില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. ക്രൂസ് കണ്‍ട്രോള്‍, കീലെസ് എന്‍ട്രി, ഇന്‍ബില്‍ഡ് സ്പീക്കര്, വോയ്‌സ് കണ്‍ട്രോള്‍, പേഴ്‌സണലൈസ് മൂഡ്‌സ് ആന്റ് സൗണ്ട്, റിവേഴ്‌സ് ഗിയര്‍, ഹില്‍ ഹോള്‍ഡ് തുടങ്ങിയ ഫീച്ചറുകള്‍ സ്‌കൂട്ടറില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.