ചിരഞ്ജീവിയും മോഹൻലാലും ആദ്യമായി ഒന്നിക്കുന്നു; ഗാങ്സ്റ്റർ ആക്ഷൻ ചിത്രമെന്ന് സൂചന
- Published by:Rajesh V
- news18-malayalam
Last Updated:
താൽക്കാലികമായി മെഗാ158 എന്ന് പേരിട്ടിരിക്കുന്ന ചിത്രം ഒരു ഗാങ്സ്റ്റർ ആക്ഷൻ ചിത്രമായിരിക്കും എന്നാണ് സൂചന
ചിരഞ്ജീവിയെ നായകനാക്കി ബോബി കൊല്ലി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മോഹൻലാലും പ്രധാന കഥാപാത്രത്തിൽ എത്തുന്നുവെന്ന് റിപ്പോർട്ട്. താൽക്കാലികമായി മെഗാ158 എന്ന് പേരിട്ടിരിക്കുന്ന ചിത്രം ഒരു ഗാങ്സ്റ്റർ ആക്ഷൻ ചിത്രമായിരിക്കും എന്നാണ് സൂചന. ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ലെങ്കിലും, ഈ വാർത്ത തെലുങ്ക്-മലയാളം സിനിമാ പ്രേമികൾക്കിടയിൽ വലിയ ആവേശം സൃഷ്ടിച്ചിട്ടുണ്ട്.
തീവ്രമായ വൈകാരിക പശ്ചാത്തലമുള്ള ഒരു ഗ്യാങ്സ്റ്റർ ആക്ഷൻ ചിത്രമാണിതെന്നാണ് പിങ്ക് വില്ല റിപ്പോർട്ട് ചെയ്യുന്നത്. ചിത്രത്തിൽ മോഹൻലാൽ വളരെ പ്രധാനപ്പെട്ട ഒരു കഥാപാത്രത്തെയാകും അവതരിപ്പിക്കുക. ചിരഞ്ജീവിയും മോഹൻലാലും ആദ്യമായി ഒന്നിച്ചെത്തുന്ന ചിത്രം എന്ന പ്രത്യേകതയും ഈ സിനിമക്കുണ്ട്. 2023ൽ പുറത്തിറങ്ങിയ വാൾട്ടെയർ വീരയ്യ എന്ന ചിത്രത്തിന് ശേഷം സംവിധായകൻ ബോബി കൊല്ലിയും ചിരഞ്ജീവിയും ഒന്നിക്കുന്ന രണ്ടാമത്തെ ചിത്രമാണിത്.
ചിരഞ്ജീവിയിപ്പോൾ 'മന ശങ്കര വര പ്രസാദ് ഗരു' എന്ന തന്‍റെ ഏറ്റവും പുതിയ ചിത്രത്തിന്‍റെ റിലീസ് ഒരുക്കത്തിലാണ്. അനിൽ രവിപുടി സംവിധാനം ചെയ്യുന്ന ചിത്രം ഒരു ആക്ഷൻ കോമഡി എന്റർടെയ്‌നറായിരിക്കുമെന്നാണ് റിപ്പോർട്ട്. ചിത്രത്തിൽ നയൻതാരയാണ് നായിക. 2026 ജനുവരി 12 ന് സംക്രാന്തിയോടനുബന്ധിച്ച് ചിത്രം റിലീസ് ചെയ്യുമെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചു. 2026ൽ തന്റെ ഫാന്റസി ആക്ഷൻ ചിത്രമായ വിശ്വംഭരയും തിയറ്ററിൽ എത്തുമെന്നാണ് താരത്തിന്‍റെ പ്രതികരണം.
advertisement
വൃഷഭയാണ് മോഹൻലാലിന്‍റേതായി പുറത്തിറങ്ങാൻ പേകുന്ന അടുത്ത സിനിമ. കഴിഞ്ഞദിവസം പുറത്തിറങ്ങിയ ചിത്രത്തിന്റെ ട്രെയിലർ തരംഗമായിക്കഴിഞ്ഞു. ഡിസംബർ 25ന് ക്രിസ്മസ് റിലീസായി ചിത്രം തിയേറ്ററുകളിലെത്തും. പുനർജന്മവും പ്രതികാരവും പ്രമേയമാകുന്ന ഈ ചിത്രം ഒരു ബ്രഹ്മാണ്ഡ വിഷ്വൽ വിരുന്നായിരിക്കും വാഗ്ദാനം ചെയ്യുന്നത്.
മാളവിക മോഹനന്റെ പ്രതികരണം
ചിത്രത്തിൽ താനുണ്ടെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ നടി മാളവിക മോഹനൻ നിഷേധിച്ചു. "ചിരഞ്ജീവി സാറിനൊപ്പം സ്ക്രീൻ പങ്കിടാൻ ആഗ്രഹമുണ്ടെങ്കിലും, ഈ പ്രോജക്റ്റിന്റെ ഭാഗമല്ലെന്നും പ്രചരിക്കുന്ന വാർത്തകൾ തെറ്റാണെന്നും" മാളവിക സമൂഹ മാധ്യമത്തിലൂടെ വ്യക്തമാക്കി.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram [Trivandrum],Thiruvananthapuram,Kerala
First Published :
Dec 23, 2025 9:32 PM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
ചിരഞ്ജീവിയും മോഹൻലാലും ആദ്യമായി ഒന്നിക്കുന്നു; ഗാങ്സ്റ്റർ ആക്ഷൻ ചിത്രമെന്ന് സൂചന










