ദുൽഖറിന്റെ വാഹനശേഖരത്തിലേക്ക് ഒരു ആഡംബര അതിഥി കൂടി; 1.7 കോടിയുടെ BMW സെവൻ സീരീസ് സ്വന്തമാക്കി താരം
- Published by:Rajesh V
- news18-malayalam
Last Updated:
ബിഎംഡബ്ല്യുവിന്റെ അത്യാഡംബര സെഡാന്‍ വാഹനമായ സെവന്‍ സീരീസാണ് ദുല്‍ഖര്‍ സ്വന്തമാക്കിയത്
മോളിവുഡിലെ യുവതാരങ്ങളില്‍ ഏറ്റവും മികച്ച വാഹനശേഖരമുള്ളത് ദുല്‍ഖര്‍ സല്‍മാനായിരിക്കും. പെര്‍ഫോമെന്‍സ് കാറുകള്‍, പ്രീമിയം എസ് യു വികള്‍, ആഡംബര കാറുകൾ തുടങ്ങി എല്ലാ ശ്രേണികളിലെ വാഹനങ്ങളുമുള്ള അദ്ദേഹത്തിന്റെ '369' ഗ്യാരേജിലേക്ക് ഏറ്റവും ഒടുവിലായി ജര്‍മന്‍ ആഡംബര വാഹന നിര്‍മാതാക്കളായ ബിഎംഡബ്ല്യുവിന്റെ സെവൻ സീരീസ് വാഹനം എത്തിയിരിക്കുകയാണ്. (image: dq_cars_369/ instagram)
advertisement
ബിഎംഡബ്ല്യുവിന്റെ അത്യാഡംബര സെഡാന്‍ വാഹനമായ സെവന്‍ സീരീസാണ് ദുല്‍ഖര്‍ സ്വന്തമാക്കിയത്. ബിഎംഡബ്ല്യു 740ഐ എംസ്പോര്‍ട്ട് പതിപ്പാണ് ദുല്‍ഖര്‍ സല്‍മാന്‍ സ്വന്തമാക്കിയ മോഡല്‍ എന്നാണ് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്ന ചിത്രങ്ങള്‍ നല്‍കുന്ന സൂചന. 1.7 കോടി രൂപയാണ് ഈ വാഹനത്തിന്റെ എക്സ്ഷോറൂം വില. (image: dq_cars_369/ instagram)
advertisement
advertisement
advertisement
ജനുവരിയിലാണ് ബിഎംഡബ്ല്യു 7 സീരിസിന്റെ പുതിയ മോഡൽ ഇന്ത്യയിൽ എത്തുന്നത്. 3 ലീറ്റർ ഇൻലൈൻ 6 സിലിണ്ടർ പെട്രോൾ എഞ്ചിനുള്ള കാറിന് 381 ബിഎച്ച്പി കരുത്തും 520 എൻഎം ടോർക്കുമുണ്ട്. 48V ഇലക്ട്രിക് മോട്ടറും വാഹനത്തിലുണ്ട്. 18 എച്ച്പിയാണ് മോട്ടറിന്റെ കരുത്ത്. എട്ടു സ്പീഡ് ഓട്ടമാറ്റിക്കാണ് ഗിയർബോക്സ്. വേഗം നൂറുകടക്കാൻ വെറും 5.4 സെക്കന്റ് മാത്രം മതി. ഉയർന്ന വേഗം മണിക്കൂറിൽ 250 കിലോമീറ്റർ. (image: dq_cars_369/ instagram)