വന്ദേഭാരത് ഇനി 14 മിനിറ്റ് കൊണ്ട് വൃത്തിയാകും; ജപ്പാന്‍ മോഡല്‍ ക്ലീനിങ്ങുമായി റെയില്‍വെ

Last Updated:
ഇന്ത്യയിലെ പ്രീമിയം ട്രെയിനുകളുടെ ശുചീകരണ പ്രക്രിയയിലെ മാറ്റത്തെക്കുറിച്ച് ജനുവരിയിൽ കേന്ദ്ര റെയില്‍ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞിരുന്നു.
1/5
 രാജ്യത്തെ സര്‍വീസ് നടത്തുന്ന വന്ദേഭാരത് എക്സ്പ്രസ് ട്രെയിനുകളുടെ ശുചീകരണത്തില്‍ മാറ്റം വരുത്തി റെയില്‍വെ. കേവലം 14 മിനിറ്റ് കൊണ്ട് ട്രെയിന്‍ വൃത്തിയാക്കുന്ന പുതിയ ക്ലിനിങ് രീതിയാണ് ഒക്ടോബര്‍ 1 മുതല്‍ സ്വീകരിക്കുക.

advertisement
2/5
 ജപ്പാനിലെ ബുള്ളറ്റ് ട്രെയിനുകളില്‍ വൃത്തിയാക്കലിന് ഉപയോഗിക്കുന്ന മാതൃകയില്‍ നിന്നാണ് ഇന്ത്യയിലെ ഈ സെമി ഹൈ സ്പീഡ് ട്രെയിനുകള്‍ ശുചീകരിക്കുന്നതിനുള്ള രീതി റെയില്‍വെ സ്വീകരിച്ചിരിക്കുന്നത്.

3/5
 ജപ്പാനിലെ ബുള്ളറ്റ് ട്രെയിന്‍ 7 മിനിറ്റ് കൊണ്ടാണ് വൃത്തിയാക്കുന്നതെങ്കില്‍ 14 മിനിറ്റാണ് വന്ദേഭാരതിന് എടുക്കുന്ന സമയം. ഇതിനായി ഓരോ കോച്ചിലും 4 വീതം ജീവനക്കാരെ നിയോഗിച്ചിട്ടുണ്ട്. ട്രെയിനിന്‍റെ വേഗവും സമയവും പരിഗണിച്ചാണ് പുതിയ രീതി. ഇതിനായി ജീവനക്കാര്‍ക്ക് 1 മാസം നീണ്ട പരിശീലനം നല്‍കിയിരുന്നു.

4/5
 ഡൽഹി കന്റോൺമെന്റ് റെയിൽവേ സ്‌റ്റേഷനിൽ പദ്ധതി ആരംഭിക്കുമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. ഷിർദി, സോലാപൂർ, അഹമ്മദാബാദ്, കാസർഗോഡ്, പുരി, ഗുവാഹത്തി, റാഞ്ചി, ചെന്നൈ തുടങ്ങിയ സ്റ്റേഷനുകളിൽ 29-ലധികം വന്ദേ ഭാരത് ട്രെയിനുകളിൽ ഒരേസമയം ക്ലീനിംഗ് സംവിധാനം ആരംഭിക്കും,

5/5
 ഇന്ത്യയിലെ പ്രീമിയം ട്രെയിനുകളുടെ ശുചീകരണ പ്രക്രിയയിലെ മാറ്റത്തെക്കുറിച്ച് ജനുവരിയിൽ കേന്ദ്ര റെയില്‍ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞിരുന്നു. ഈ പ്രക്രിയ പൂർണ്ണമായും പ്രവർത്തനക്ഷമവും ഫലപ്രദവുമാകുമ്പോൾ,  എല്ലാ ട്രെയിനുകളിലും ഈ  സംവിധാനം സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

'ലൈംഗികതാല്പര്യം കഴിഞ്ഞാൽ രാഷ്ട്രീയഭാവിയെക്കുറിച്ചുളള ആശങ്ക'; രാഹുൽ മാങ്കൂട്ടത്തിന് എതിരായ പരാതികളിൽ സമാനത

  • രാഹുൽ മാങ്കൂട്ടത്തിന് എതിരായ ലൈംഗിക പീഡന പരാതികൾ ഉയരുന്നു.

  • പെൺകുട്ടികളോട് കുസൃതി നിറഞ്ഞ പെരുമാറ്റം, പ്രണയത്തിലൂടെ പീഡനം.

  • രാഷ്ട്രീയ ഭാവിയെക്കുറിച്ചുള്ള ആശങ്ക, വിവാഹം ഒഴിവാക്കാൻ ശ്രമം.

View All
advertisement