Vandebharat | മലപ്പുറത്തേക്ക് പോകാൻ വന്ദേഭാരതിൽ വന്ന് തിരൂരിൽ ഇറങ്ങാം; കണക്ഷൻ ബസുമായി കെഎസ്ആർടിസി
- Published by:Rajesh V
- news18-malayalam
Last Updated:
തിരുവനന്തപുരം -കാസർഗോഡ് വന്ദേ ഭാരതിന് തിരൂരിൽ ട്രെയിനിറങ്ങുന്നവർക്കും കാസർഗോഡിനു വന്ദേഭാരത് ട്രെയിനിൽ പോകേണ്ടവർക്കും, തിരൂരിൽ എത്തി കോട്ടക്കൽ, മലപ്പുറം ഭാഗങ്ങളിലേക്ക് വരേണ്ടവർക്കും, ഉപകാരമാകുന്ന തരത്തിൽ ആണ് പുതിയ സർവീസ് ആരംഭിക്കുന്നത്
advertisement
advertisement
ഇപ്പോഴിതാ, തിരൂർ വഴിയുള്ള രണ്ടാം വന്ദേ ഭാരത് എക്സ്പ്രസിന് കണക്ഷൻ സർവീസായി കെഎസ്ആർടിസി മലപ്പുറം ഡിപ്പോ പുതിയ ബസ് സർവീസ് ആരംഭിക്കുകയാണ്. തിരുവനന്തപുരം -കാസർഗോഡ് വന്ദേ ഭാരതിന് തിരൂരിൽ ട്രെയിനിറങ്ങുന്നവർക്കും കാസർഗോഡിനു വന്ദേഭാരത് ട്രെയിനിൽ പോകേണ്ടവർക്കും, തിരൂരിൽ എത്തി കോട്ടക്കൽ, മലപ്പുറം ഭാഗങ്ങളിലേക്ക് വരേണ്ടവർക്കും, ഉപകാരമാകുന്ന തരത്തിൽ ആണ് പുതിയ സർവീസ് ആരംഭിക്കുന്നത്.
advertisement
വന്ദേഭാരത് എത്തിയ ശേഷം മടങ്ങുന്ന വിധത്തിൽ റെയിൽവേ സ്റ്റേഷനിൽനിന്നു തന്നെയാണ് സർവീസ്. ഈ മാസം മൂന്നിനാണ് ആദ്യ യാത്ര. മഞ്ചേരിയിൽനിന്ന് വൈകിട്ട് 7ന് പുറപ്പെടുന്ന ബസ് രാത്രി 8.40ന് തിരൂർ സ്റ്റേഷനിലെത്തും. 8.52നാണ് വന്ദേഭാരത് തിരൂരിലെത്തുക. തുടർന്ന് 9 മണിക്ക് ബസ് റെയിൽവേ സ്റ്റേഷനിൽനിന്നു പുറപ്പെടും. രാത്രി 10.10ന് മലപ്പുറത്തെത്തും. തിരുവനന്തപുരത്തടക്കം പോയി മടങ്ങുന്നവർക്കും വന്ദേഭാരതിൽ കയറി കാസർഗോഡ് ഭാഗത്തേക്ക് പോകുന്നവർക്കും ഈ ബസ് പ്രയോജനപ്പെടും.
advertisement
advertisement