ഇന്ത്യൻ വിപണിയിൽ എംജി മോട്ടോർസ് (MG Motors) അടുത്തിടെയാണ് തങ്ങളുടെ ഏറ്റവും പുതിയ മോഡലായ ആസ്റ്റർ എസ്‌യുവി (Astor SUV) അവതരിപ്പിച്ചത്. വാഹനത്തിന്റെ ബുക്കിങ്ങിനായി കാത്തിരിക്കുകയായിരുന്നു ആരാധകരെല്ലാം. ഇപ്പോൾ ബുക്കിംഗ് ആരംഭിച്ച് ഏകദേശം 20 മിനിറ്റുകള്‍ പിന്നിട്ടപ്പോള്‍ തന്നെ ഈ വർഷത്തെ സ്റ്റോക്ക് തീർന്നു.
ഗംഭീരമായ എക്സ്റ്റീരിയറുകൾ, ആഡംബര ഇന്റീരിയറുകൾ, ഫ്യൂച്ചറിസ്റ്റിക് സാങ്കേതികവിദ്യ എന്നിവയുള്ള ഒരു പ്രീമിയം മിഡ് സെഗ്മെന്റ് എസ്‌യുവിയാണ് എംജി ആസ്റ്റർ. ബ്ലൂടൂത്ത് സാങ്കേതികവിദ്യയുള്ള ഡിജിറ്റൽ കീ ആസ്റ്റർ നൽകുന്നുണ്ട്. കാർ കീ നഷ്ടപ്പെടുകയോ മറക്കുകയോ ചെയ്താൽ കാർ ലോക്ക് ചെയ്യാനും അൺലോക്ക് ചെയ്യാനും സ്റ്റാർട്ടാക്കാനും ഡിജിറ്റൽ കീ സഹായിക്കും.
"ഉപഭോക്താക്കളിൽ നിന്ന് ഞങ്ങൾക്ക് ലഭിച്ച പ്രതികരണത്തിൽ ഞങ്ങൾ ആവേശഭരിതരാണ്”, എംജി മോട്ടോർ ഇന്ത്യ പ്രസിഡന്റും എംഡിയുമായ രാജീവ് ചാബ പറഞ്ഞു. “എന്നിരുന്നാലും, വ്യവസായം നേരിടുന്ന ആഗോള ചിപ്പ് പ്രതിസന്ധി കണക്കിലെടുക്കുമ്പോൾ, ഈ വർഷം നമുക്ക് പരിമിതമായ എണ്ണം കാറുകൾ മാത്രമേ വിതരണം ചെയ്യാൻ കഴിയൂ. അടുത്ത വർഷം കാര്യങ്ങൾ മെച്ചപ്പെടുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. അദ്ദേഹം പറഞ്ഞു