പ്രാരംഭ പതിപ്പിനാണ് 62.90 ലക്ഷം രൂപ. ഉയര്‍ന്ന പതിപ്പിന് 71.90 ലക്ഷം രൂപയുമാണ് എക്‌സ്‌ഷോറൂം വില. ചെന്നൈയിലെ കമ്പനിയുടെ പ്ലാന്റിലാണ് കാര്‍ പ്രാദേശികമായി നിര്‍മ്മിക്കുന്നത്. പുതിയ 5 സീരീസ് ഒരു പെട്രോളിലും (ബിഎംഡബ്ല്യു 530i M സ്പോര്‍ട്ട്) രണ്ട് ഡീസല്‍ വേരിയന്റുകളിലും (ബിഎംഡബ്ല്യു 530d M സ്പോര്‍ട്ട്, ബിഎംഡബ്ല്യു 520d ലക്ഷ്വറി ലൈന്‍) ലഭ്യമാണ്. 2021 BMW 5 Series. (Photo: Manav Sinha/News18.com)
ക്രോമിലെ കേന്ദ്ര ഘടകത്തോടുകൂടിയ ഒരു പുതിയ സിംഗിള്‍-ഫ്രെയിം ഡിസൈനും ഇതിന് ലഭിക്കുന്നു. പുതിയ ഹെഡ്‌ലൈറ്റുകളില്‍ വലിയ ഗ്രില്‍ ജെല്ലുകള്‍ ഉണ്ട്, ഉയര്‍ന്ന M സ്പോര്‍ട്ട് വേരിയന്റുകളില്‍ ബിഎംഡബ്ല്യുവിന്റെ ലേസര്‍ലൈറ്റ് സാങ്കേതികവിദ്യ അവതരിപ്പിക്കുന്നു. 2021 BMW 5 Series. (Photo: Manav Sinha/News18.com)
18 ഇഞ്ച് അലോയ്കളാണ് ശ്രേണിയിലുടനീളം സ്റ്റാന്‍ഡേര്‍ഡായി ലഭിക്കുന്നത്. ഉപയോക്താക്കള്‍ക്ക് വലിയ ടയറുകള്‍ തെരഞ്ഞെടുക്കുന്നതിനുള്ള ഓപ്ഷന്‍ ഉണ്ട്. ഫൈറ്റോണിക് ബ്ലൂ, ബെര്‍ണിന ഗ്രേ അംബര്‍ എന്നിങ്ങനെ രണ്ട് പുതിയ കളര്‍ ഷേഡുകളും കമ്പനി വാഗ്ദാനം ചെയ്യുന്നു. 2021 BMW 5 Series. (Photo: Manav Sinha/News18.com)
ടോപ്പ്-സ്‌പെക്ക് 5 സീരീസ് M സ്‌പോര്‍ട്ട് വേരിയന്റുകളില്‍ മാട്രിക്‌സ് എല്‍ഇഡി ഹെഡ്‌ലൈറ്റുകള്‍, ലേസര്‍ലൈറ്റ് ടെക്, ആംബിയന്റ് ലൈറ്റിംഗ്, ഫോര്‍-സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, ഫ്രണ്ട് സീറ്റുകള്‍ക്ക് മെമ്മറിയോടുകൂടിയ ഇലക്ട്രിക് അഡ്ജസ്റ്റ്‌മെന്റ് എന്നിവയുമുണ്ട്. 2021 BMW 5 Series. (Photo: Manav Sinha/News18.com)
സുരക്ഷാ ഉപകരണങ്ങളുടെ കാര്യത്തില്, 5 സീരീസ് ഫെയ്സ്ലിഫ്റ്റില് ആറ് എയര്ബാഗുകള്, എബിഎസ് വിത്ത് ബ്രേക്ക് അസിസ്റ്റ്, കോര്ണറിംഗ് ബ്രേക്ക് കണ്‍ട്രോള്‍, ഡൈനാമിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍, ട്രാക്ഷന് കണ്‍ട്രോള്‍, ISOFIX ചൈല്ഡ് സീറ്റ് മൗണ്ടുകള് എന്നിവയും ഉള്പ്പെടുന്നു. 2021 BMW 5 Series. (Photo: Manav Sinha/News18.com)
ഒരു പെട്രോള്‍, രണ്ട് ഡീസല്‍ എന്നിങ്ങനെ മൂന്ന് എഞ്ചിന് ഓപ്ഷനുകള്‍ വാഹനത്തില്‍ ലഭ്യമാണ്. 530i വേരിയന്റുകളിലെ പെട്രോള്‍ എഞ്ചിന് 2.0 ലിറ്റര് ഫോര്‍ സിലിണ്ടര് ടര്ബോചാര്ജ്ഡ് യൂണിറ്റാണ്. ഇത് 252 bhp കരുത്തും 350 Nm torque ഉം ഉത്പാദിപ്പിക്കുന്നു. 2021 BMW 5 Series. (Photo: Manav Sinha/News18.com)
520d-യിലെ ചെറിയ ഡീസല്‍ എഞ്ചിന് 2.0 ലിറ്റര് ഫോര്‍ സിലിണ്ടര് യൂണിറ്റാണ്, ഇത് 190 bhp കരുത്തും 400 Nm torque ഉം സൃഷ്ടിക്കുന്നു. 530d-യിലെ വലിയ ഡീസല്‍ 3.0 ലിറ്റര് ഇന്-ലൈന്‍ ആറ് യൂണിറ്റാണ്. ഇത് 265 bhp കരുത്തും 620 Nm torque ഉം സൃഷ്ടിക്കുന്നു. 2021 BMW 5 Series. (Photo: Manav Sinha/News18.com)