Mercedes-Benz GLC: പുതിയ മേഴ്സിഡസ് ബെൻസ് ജിഎൽസി ഇന്ത്യയിൽ; ബുക്കിങ് തുടങ്ങി

Last Updated:
രണ്ട് വേരിയന്റുകളിലാണ് മേഴ്സിഡസ് ബെൻസ് ജിഎൽസി എത്തിയിരിക്കുന്നത്. 73.5 ലക്ഷം രൂപ മുതലാണ് വില ആരംഭിക്കുന്നത്
1/17
2023 Mercedes Benz GLC
ആഡംബര വാഹന നിർമാതാക്കളായ മേഴ്സിഡസ് പുതിയ ബെൻസ് ജിഎൽസി ഇന്ത്യയിൽ അവതരിപ്പിച്ചു. 2023 മേഴ്സിഡസ് ബെൻസ് ജിഎൽസി ആകർഷകമായ സവിശേഷതകളുമായിട്ടാണ് എത്തുന്നത്. (Photo: Paras Yadav / News18.com)
advertisement
2/17
2023 Mercedes Benz GLC
ജർമൻ ബ്രാൻഡിന്റെ രണ്ടാം തലമുറ ജിഎൽസിയുടെ ബുക്കിങ് ഇതിനോടകം ആരംഭിച്ചിട്ടുണ്ട്. നിലവിൽ വാഹനത്തിന് 1500 ബുക്കിങ്ങുകൾ ലഭിച്ചതായി കമ്പനി അറിയിച്ചു. ഓഗസ്റ്റ് 10 മുതൽ വാഹനത്തിന്റെ ഡെലിവറി തുടങ്ങും. (Photo: Paras Yadav / News18.com)
advertisement
3/17
2023 Mercedes Benz GLC
രണ്ട് വേരിയന്റുകളിലാണ് മേഴ്സിഡസ് ബെൻസ് ജിഎൽസി എത്തിയിരിക്കുന്നത്. 73.5 ലക്ഷം രൂപ മുതലാണ് വില ആരംഭിക്കുന്നത്. മേഴ്സിഡസ് ബെൻസ് ജിഎൽസിയുടെ വിലയും സവിശേഷതകളും വിശദമായി നോക്കാം. (Photo: Paras Yadav / News18.com)
advertisement
4/17
2023 Mercedes Benz GLC
മേഴ്സിഡസ് ബെൻസ് ജിഎൽസി 300 എന്ന വേരിയന്റിന് 73.5 ലക്ഷം രൂപയാണ് എക്സ് ഷോറൂം വില. ജിഎൽസി 220ഡി എന്ന വേരിയന്റിന് 74.5 ലക്ഷം രൂപ. ഈ വാഹനത്തിന്റെ ബുക്കിങ്ങിനായി നൽകേണ്ടത് 1.5 ലക്ഷം രൂപ. (Photo: Paras Yadav / News18.com)
advertisement
5/17
2023 Mercedes Benz GLC
രണ്ടാം തലമുറ മേഴ്സിഡസ് ബെൻസ് ജിഎൽസിയുടെ നീളം 4716 mm ആണ്. പഴയ മോഡലിനെ അപേക്ഷിച്ച് നീളം 60 mm വർധിച്ചു.  (Photo: Paras Yadav / News18.com)
advertisement
6/17
2023 Mercedes Benz GLC
 വാഹനത്തിന്റെ വീൽബേസ് 15 mm വർധിപ്പിച്ച് 2888 mm ആക്കി. വീതിയിൽ മാറ്റമൊന്നുമില്ല. (Photo: Paras Yadav / News18.com)
advertisement
7/17
2023 Mercedes Benz GLC
മേഴ്സിഡസ് ബെൻസ് ജിഎൽസിയുടെ പുതിയ മോഡലിന് 1640 എംഎം ഉയരമാണുള്ളത്. പഴയ മോഡലുമായി താരതമ്യപ്പെടുത്തുമ്പോൾ ഉയരം 4 mm കുറയുകയാണ് ചെയ്തത്. ബൂട്ട് സ്‌പേസ് കപ്പാസിറ്റി 70 ലിറ്റർ വർധിപ്പിച്ച് 620 ലിറ്ററാക്കി  (Photo: Paras Yadav / News18.com)
advertisement
8/17
2023 Mercedes Benz GLC
മെഴ്‌സിഡസ്-ബെൻസ് ജിഎൽസിയിൽ വലിയ മെഴ്‌സിഡസ് ബെൻസ് ലോഗോയുമുണ്ട്. എൽഇഡി ഹെഡ്‌ലാമ്പുകൾ, ക്രോം ഫിനിഷിംഗ് എന്നിവ ഉൾപ്പെടുന്ന റേഡിയേറ്റർ ഗ്രില്ലാണുള്ളത്.  (Photo: Paras Yadav / News18.com)
advertisement
9/17
2023 Mercedes Benz GLC
 19 ഇഞ്ച് ഫൈവ് സ്‌പോക്ക് അലോയ് വീലാണ് മേഴ്സിഡസ് ബെൻസ് ഈ വാഹനത്തിൽ നൽകിയിട്ടുള്ളത്. പിന്നിൽ ത്രീ ഡൈമൻഷണൽ ലുക്കിലുള്ള എൽഇഡി ടെയിൽ ലാമ്പുകളും പവർഡ് ടെയിൽഗേറ്റും ഗാർഡിൽ ക്രോം ഫിനിഷും.  (Photo: Paras Yadav / News18.com)
advertisement
10/17
2023 Mercedes Benz GLC
ആദ്യ തലമുറ ജിഎൽസിയിൽ നിന്നും പുതിയ കാറിനെ വ്യത്യസ്തമാക്കുന്ന പ്രധാന ഘടകം ഇന്റീരിയറാണ്. പുതിയ ജിഎൽസിടിൽ പിൻസ്‌ട്രൈപ്പ് പാറ്റേൺ ഉള്ള ഒരു പുതിയ ഡാഷ്‌ബോർഡാണുള്ളത്. ‌  (Photo: Paras Yadav / News18.com)
advertisement
11/17
2023 Mercedes Benz GLC
മൂന്ന് അപ്ഹോൾസ്റ്ററി കളർ ഓപ്ഷനുകളിൽ വാഹനം ലഭ്യമാണ്. സിയന്ന ബ്രൗൺ, ബ്ലാക്ക്, മക്കിയാറ്റോ ബീജ് എന്നിങ്ങനെയാണ് കളർ ഓപ്ഷനുകൾ.  (Photo: Paras Yadav / News18.com)
advertisement
12/17
2023 Mercedes Benz GLC
360 ഡിഗ്രി ക്യാമറ, 64 നിറങ്ങളുള്ള ആംബിയന്റ് ലൈറ്റിങ്, എയർ പ്യൂരിഫയർ, വലിയ പനോരമിക് സൺറൂഫ്, ഹീറ്റഡ് ഫ്രണ്ട് സീറ്റുകൾ എന്നിവയും സവിശേഷതകളാണ്. (Photo: Paras Yadav / News18.com)
advertisement
13/17
2023 Mercedes Benz GLC
 മേഴ്സിഡസ് ബെൻസ് ജിഎൽസി 300ൽ 2.0 ലിറ്റർ, 4 സിലിണ്ടർ പെട്രോൾ 300 4മാറ്റിക് എഞ്ചിനാണ്. ഈ എഞ്ചിൻ 258 എച്ച്പി പീക്ക് പവറും 400 എൻഎം ടോർക്കും ഉത്പാദിപ്പിക്കുന്നു.  (Photo: Paras Yadav / News18.com)
advertisement
14/17
2023 Mercedes Benz GLC
മൈൽഡ്-ഹൈബ്രിഡ് ഇന്റഗ്രേറ്റഡ് സ്റ്റാർട്ടർ ജനറേറ്റർ ഈ വാഹനത്തിലുണ്ട്. ഇത് 23 എച്ച്പി പവറും 200 എൻഎം ടോർക്കും നൽകുന്നു.  (Photo: Paras Yadav / News18.com)
advertisement
15/17
2023 Mercedes Benz GLC
മേഴ്സിഡസ് ബെൻസ് ജിഎൽസി 220ഡിയിൽ 2.0 ലിറ്റർ, 4 സിലിണ്ടർ ഡീസൽ 4മാറ്റിക് എഞ്ചിനാണുള്ളത്. ഇത് 197 എച്ച്പി പവറും 440 എൻഎം ടോർക്കും നൽകുന്നു.  (Photo: Paras Yadav / News18.com)
advertisement
ബലാത്സം​ഗ കേസ്; ജാമ്യത്തിൽ കഴിയുന്ന സിദ്ദിഖിന് വിദേശത്ത് പോകാൻ അനുമതി
ബലാത്സം​ഗ കേസ്; ജാമ്യത്തിൽ കഴിയുന്ന സിദ്ദിഖിന് വിദേശത്ത് പോകാൻ അനുമതി
  • തിരുവനന്തപുരത്ത് ബലാത്സം​ഗ കേസിൽ ജാമ്യത്തിൽ കഴിയുന്ന സിദ്ദിഖിന് വിദേശത്തേക്ക് പോകാൻ അനുമതി ലഭിച്ചു.

  • യുഎഇ, ഖത്തര്‍ എന്നിവിടങ്ങളിലേക്കു പോകാനാണ് സിദ്ദിഖിന് ഒരു മാസത്തേക്ക് അനുമതി നൽകിയിരിക്കുന്നത്.

  • സിനിമ ചിത്രീകരണങ്ങൾക്കും ചടങ്ങുകൾക്കുമായി വിദേശത്തേക്ക് പോകാനാണ് സിദ്ദിഖ് അനുമതി തേടിയത്.

View All
advertisement