തമിഴ്‌നാട്ടിൽനിന്ന് ഇനി മൂന്ന് മണിക്കൂർകൊണ്ട് കടൽ മാർഗം ശ്രീലങ്കയിലെത്താം; ടിക്കറ്റ് 7670 രൂപ
- Published by:Anuraj GR
- news18-malayalam
Last Updated:
പൂർണമായും ശീതീകരിച്ച ഈ കപ്പലിൽ 150 പേർക്ക് യാത്ര ചെയ്യാനാകും. നാഗപട്ടണത്തുനിന്ന് ശ്രീലങ്കയിലേക്ക് ജി.എസ്.ടി ഉൾപ്പടെ ഒരാൾക്ക് 7670 രൂപയാണ് ടിക്കറ്റ് നിരക്ക്
ചെന്നൈ: ഇന്ത്യയിൽനിന്ന് ശ്രീലങ്കയിലേക്കുള്ള യാത്രാകപ്പൽ സർവീസ് പുനരാരംഭിക്കുന്നു. തമിഴ്നാട്ടിലെ നാഗപട്ടണത്തുനിന്ന് വടക്കൻ ശ്രീലങ്കയിലെ തലസ്ഥാനനഗരമായ ജാഫ്നയിലെ കൻകേശൻതുറയിലേക്കാണ് പുതിയ സർവീസ്. 60 നോട്ടിക്കൽ മൈൽ ദൂരമാണുള്ളത് മൂന്ന് മണിക്കൂറാണ് യാത്രാസമയം. ഈ കപ്പലിലേക്കുള്ള ടിക്കറ്റ് നിരക്ക് 7670 രൂപയായിരിക്കും. സർവീസ് ഇന്നുമുതലാണ് ആരംഭിക്കുന്നത്.
advertisement
advertisement
പൂർണമായും ശീതീകരിച്ച ഈ കപ്പലിൽ 150 പേർക്ക് യാത്ര ചെയ്യാനാകും. നാഗപട്ടണത്തുനിന്ന് ശ്രീലങ്കയിലേക്ക് ജി.എസ്.ടി ഉൾപ്പടെ ഒരാൾക്ക് 7670 രൂപയാണ് ടിക്കറ്റ് നിരക്ക്. പാസ്പോർട്ടും വിസയും നാഗപട്ടണം തുറമുഖത്തെ പാസഞ്ചർ ടെമിനിലിൽ ഹാജരാക്കി ടിക്കറ്റ് ബുക്ക് ചെയ്യാം. ഒരു യാത്രക്കാരന് 40 കിലോ ബാഗേജ് സൌജന്യമായി അനുവദിക്കും.
advertisement
advertisement
advertisement