Toyota Rumion MPV| വരുന്നു ടൊയോട്ടയുടെ 'എർട്ടിഗ'; റൂമിയോൺ ഇന്ത്യൻ വിപണിയിലേക്ക്
- Published by:Rajesh V
- news18-malayalam
Last Updated:
ഫാബ്രിക് സീറ്റുകൾ, ക്രൂയിസ് കൺട്രോൾ, ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, മൾട്ടി-ഫംഗ്ഷൻ സ്റ്റിയറിംഗ് വീൽ തുടങ്ങിയ ഫീച്ചറുകളായിരിക്കും ടൊയോട്ട റൂമിയോണിൽ ഉണ്ടാവുക,.
Toyota Rumion MPV: മാരുതി സുസുക്കിയുടെ (Maruti Suzuki) വാഹന ശ്രേണിയിലെ മികച്ച വില്പന നേടുന്ന എംപിവി (MPV)ആണ് എർട്ടിഗ (ErtigaO. എന്നാൽ അടുത്തിടെ ദക്ഷിണാഫ്രിക്കൻ (South Africa) വിപണിയിൽ എത്തിയ എർട്ടിഗയുടെ പേര് റൂമിയോൺ (Rumion) എന്നാണ്. വിൽക്കുന്നത് ടോയോട്ടയും. എർട്ടിഗ ആൾമാറാട്ടം നടത്തിയതാണ് റൂമിയോൺ. ബലേനോയെ ടൊയോട്ട ഗ്ലാൻസ എന്ന പേരിലും വിറ്റാര ബ്രെസ്സ എസ്‌യുവിയെ ചുരുക്കം ചില മാറ്റങ്ങൾ വരുത്തി ടൊയോട്ട അർബൻ ക്രൂയിസറായി അവതരിപ്പിച്ചില്ലേ? ഇതേ പാത പിന്തുടർന്നാണ് ടൊയോട്ട-സുസുക്കി കൂട്ടുകെട്ട് സൗത്ത് ആഫ്രിക്കയിൽ ടൊയോട്ട റൂമിയോൺ അവതരിപ്പിച്ചത്. (Image source: Toyota)
advertisement
ഇപ്പോഴിതാ ടൊയോട്ട റൂമിയോൺ ഇന്ത്യന്‍ വിപണിയിലേക്കും എത്താന്‍ ഒരുങ്ങുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. വാഹനത്തിന്‍റെ റൂമിയോണ്‍ എന്ന പേര് കമ്പനി ഇന്ത്യയിലും രജിസ്റ്റർ ചെയ്‍തതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. 1.5-ലിറ്റർ ഹൈബ്രിഡ് പെട്രോൾ എഞ്ചിനുള്ള വാഹനമാണ് എർട്ടിഗ. ടൊയോട്ട ബ്രാൻഡിൽ എത്തുമ്പോഴും ഈ ജനപ്രിയ എംപിവിക്ക് കാര്യമായ ഒരു മാറ്റവും ഉണ്ടാകില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍. (Image source: Toyota)
advertisement
ദക്ഷിണാഫ്രിക്കയില്‍ അവതരിപ്പിച്ച റൂമിയോണിന് ഗ്രില്ലിലെ ചെറിയ മാറ്റവും ഒപ്പം എല്ലാ സുസുക്കി ബാഡ്‍ജിംഗിനും പകരം ടൊയോട്ട ബാഡ്‍ജിംഗ് നൽകിയതൊഴിച്ചാൽ എർട്ടിഗയുമായി വലിയ വ്യത്യാസങ്ങളില്ല. ടൊയോട്ട റൂമിയോണിലും ഇന്ത്യയിൽ ഇന്തോനേഷ്യയിലും വിൽക്കുന്ന എർട്ടിഗയെ ചലിപ്പിക്കുന്ന 105 ബിഎച്ച്പി കരുത്തും 138 എൻഎം ടോർക്കും നിർമ്മിക്കുന്ന 1.5 ലിറ്റർ പെട്രോൾ എൻജിൻ തന്നെയാണ് ഉള്ളത്. അഞ്ച് സ്പീഡ് മാനുവൽ അല്ലെങ്കിൽ നാല് സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ആണ് ഗിയർബോക്‌സ് ഓപ്ഷനുകൾ. (Image source: Toyota)
advertisement
advertisement
മാരുതി സുസുക്കി തങ്ങളുടെ ആദ്യ കോംപാക്‌ട് മള്‍ട്ടിപര്‍പ്പസ് വാഹനമായ (എംപിവി) എര്‍ടിഗയെ 2012 ജനുവരിയിലാണ് ആദ്യമായി പുറത്തിറക്കിയത്. തുടര്‍ന്ന് 2018 ഇന്തോനേഷ്യ മോട്ടോര്‍ ഷോയില്‍ ഇന്നോവ ക്രിസ്റ്റയുടെ രൂപഭാവങ്ങളോടെ അവതരിപ്പിച്ച എര്‍ട്ടിഗയുടെ പുതുതലമുറയെ 2018 നവംബറിലാണ് ഇന്ത്യന്‍ വിപണിയിലെത്തിക്കുന്നത്. ഈ മോഡലാണ് നിലവില്‍ വിപണിയിലുള്ളത്. (Image source: Toyota)
advertisement
എംപിവി സെഗ്മെന്റില്‍ സാന്നിധ്യം വീണ്ടും ശക്തമാക്കാന്‍ പുതിയ മോഡല്‍ ജനപ്രിയ ബ്രാന്‍ഡിനെ സഹായിച്ചു. മാരുതിയുടെ ഹാര്‍ടെക്ട് പ്ലാറ്റ്‌ഫോമില്‍ ഒരുങ്ങിയ പുതിയ എര്‍ടിഗ മുന്‍ മോഡലിനേക്കാള്‍ വലിപ്പം കൂടിയതാണ്. ഇതിനനുസരിച്ച് ക്യാബിന്‍ സ്‌പേസും മറ്റ് സൗകര്യങ്ങളും ഈ വാഹനത്തില്‍ കൂടിയിട്ടുണ്ട്. (Image source: Toyota)
advertisement
അതേസമയം ടൊയോട്ട ഇന്ത്യയിൽ റൂമിയോണ്‍ എന്ന പേര് ട്രേഡ്മാർക്ക് ചെയ്‌ത സാഹചര്യത്തിൽ വാഹനം ഉടൻ വിപണിയിൽ എത്തുമെന്നാണ് സൂചന. എന്നാൽ പുറത്തിറക്കില്‍ തീയതി ടൊയോട്ട പ്രഖ്യാപിച്ചിട്ടില്ല. റൂമിയോണിന് മുൻപ് ടൊയോട്ട വിപണിയിലെത്തിക്കുക ബെൽറ്റ എന്ന പേരിൽ സി-സെഗ്മെന്റ് സെഡാൻ ആയിരിക്കും. (Image source: Toyota)
advertisement
അടുത്തിടെ പിൻവലിച്ച യാരിസിന് പകരക്കാരനായി എത്തുന്ന ബെൽറ്റ യഥാർത്ഥത്തിൽ ഒരു പുത്തൻ കാറല്ല. മാരുതി സുസുക്കിയുടെ സിയാസ് സെഡാന്റെ റീബാഡ്ജ്‌ഡ് പതിപ്പാണ്. ലുക്കിൽ സിയാസിന് ഏറെക്കുറെ സമാനമായിരിക്കും ബെൽറ്റ. അതേസമയം ഇരു കാറുകളും തമ്മിൽ വ്യത്യസ്തത തോന്നാൻ ബെൽറ്റയ്ക്ക് പുത്തൻ ഗ്രിൽ, ചെറിയ രീതിയിൽ പരിഷ്കരിച്ച ബമ്പറുകൾ എന്നിവ പ്രതീക്ഷിക്കാം. നിറങ്ങൾ, ഫീച്ചറുകൾ എന്നിവയുടെ കാര്യത്തിലും മാരുതി സുസുക്കി സിയാസും ടൊയോട്ട ബെൽറ്റയും തമ്മിൽ സമാനത പുലർത്തും. (Image source: Toyota)