ഓടിക്കാന്‍ ലൈസസ് വേണ്ട ! 4 വീലുള്ള അത്ഭുതം ഫിയറ്റ് ടോപോലിനോ ഇവി എന്ന് ഇന്ത്യയില്‍?

Last Updated:
ടോപോലിനോയ്ക്ക് 5.5 kWh ലിഥിയം അയൺ ബാറ്ററി പായ്ക്കാണ് ലഭിക്കുന്നത്. ഒന്ന് ചാർജ് ചെയ്‌താൽ 75 കിലോമീറ്റർ വരെ റേഞ്ച് നൽകാനും ടോപോളിനോയ്ക്ക് സാധിക്കും
1/7
 വാഹനപ്രേമികള്‍ക്കിടയില്‍ ഇലക്ട്രിക് വാഹനങ്ങള്‍ക്കുള്ള പ്രീതി കൂടിവരികയാണ്. ഇങ്ങ് കേരളത്തിലും ഇവികളോടുള്ള പ്രിയം വര്‍ധിച്ചിട്ടുണ്ട്. വലിയ വിലയായിരുന്നു ഇത്രയും കാലം ഇവികളോട് മുഖം തിരിക്കാന്‍‌ കാരണമായിരുന്നെങ്കില്‍ ടാറ്റ ടിയാഗോ ഇവിയും എംജി കോമെറ്റ് ഇവിയും നിരത്തുകളിലെത്തിയതോടെ ഈ പ്രശ്നത്തിനും പരിഹാരമായി. 10 ലക്ഷം രൂപയില്‍ താഴെ മാത്രം വിലവരുന്ന ബാറ്ററി കാറുകള്‍‌ ഇന്ന് ലഭ്യമാണ്.

advertisement
2/7
 ഇക്കൂട്ടത്തിലേക്കാണ് പ്രമുഖ വാഹനനിര്‍മ്മാതാക്കളായ ഫിയറ്റ് അവതരിപ്പിച്ച ടോപോലിനോ ഇവിയുടെ കടന്നുവരവ്. വിദേശ വിപണിയില്‍ വലിയ ആകാംഷയും അത്ഭുതവും സൃഷ്ടിച്ച ഈ ഇത്തിരി കുഞ്ഞന്‍ കാറിന്‍‌റെ വിലയും കമ്പനി പുറത്തുവിട്ടു. 7,544 യൂറോ ( ഇന്ത്യന്‍ രൂപ 6.7 ലക്ഷം) മുതല്‍ വാഹനം സ്വന്തമാക്കാം. 2,582 യൂറോയുടെ ഡൗൺ പേയ്‌മെന്റ് അടച്ച് 39 യൂറോയുടെ 48 പ്രതിമാസ തവണകളായി വാങ്ങാനുള്ള അവസരവും കമ്പനി ഒരുക്കിയിട്ടുണ്ട്. 

3/7
 ടോപോലിനോ ഇവിയുടെ ബുക്കിങ് ഇറ്റലിയില്‍ ഇതിനോടകം ആരംഭിച്ച് കഴിഞ്ഞു.2024 ജനുവരിയില്‍ ഡെലിവറി ആരംഭിക്കാന്‍ കഴിയുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ. സിട്രൺ ആമിയെ അടിസ്ഥാനമാക്കിയുള്ള ഫിയറ്റ് ടോപോളിനോയ്ക്ക് 2.53 മീറ്റർ നീളവും 45 കിലോമീറ്റർ പരമാവധി വേഗവുമാണുള്ളത്. ഇന്ത്യയിലെ ഏറ്റവും ചെറിയ ഇലക്‌ട്രിക് പാസഞ്ചർ കാറായ എംജികോമെറ്റിന് 2.97 മീറ്റർ നീളവും 100 കിലോമീറ്റർ വേഗവുമാണുള്ളത്.

4/7
 കാഴ്ചയിലും പെര്‍ഫോമന്‍സിനേക്കാളും ഉപരി ഉപഭോക്താക്കളുടെ പ്രായോഗിക വശത്തിന് പ്രധാന്യം നല്‍കിയാണ് ടോപോലിനോ ഒരുക്കിയിരിക്കുന്നതെന്നാണ് ഫിയറ്റ് പറയുന്നത്. 500e ഇവിക്ക് ശേഷമുള്ള ഫിയറ്റിന്റെ രണ്ടാമത്തെ ഇലക്ട്രിക് കാറായ ടോപോലിനോയ്ക്ക് 5.5 kWh ലിഥിയം അയൺ ബാറ്ററി പായ്ക്കാണ് ലഭിക്കുന്നത്. ഒന്ന് ചാർജ് ചെയ്‌താൽ 75 കിലോമീറ്റർ വരെ റേഞ്ച് നൽകാനും ടോപോളിനോയ്ക്ക് സാധിക്കും. കാഴ്ചയില്‍ കാര്‍ ആണെങ്കിലും  ഹെവി ക്വാഡ്രിസൈക്കിൾ വിഭാഗത്തിലാണ് ഇതിനെ പരിഗണിക്കുന്നത്. 

5/7
 അതിനാല്‍ തന്നെ ഫിയറ്റ് ടോപോലിനോ ഇവി ഓടിക്കാന്‍ ലൈസന്‍സ് വേണ്ട. 14 വയസിന് മുകളില്‍ പ്രായമുള്ള ആര്‍ക്കും ഇത് ഉപയോഗിക്കാം.വിറ്റ ഗ്രീൻ  ഷേഡിലാണ് ഫിയറ്റ് ടോപോളിനോ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. മറ്റ് കളർ ഓപ്ഷനുകളെ കുറിച്ച് കമ്പനി കൂടുതല്‍ വിവരങ്ങളൊന്നും നൽകിയിട്ടില്ല. കൂടാതെ വീലുകൾക്ക് സോളിറ്ററി റെട്രോ വീൽ ഡിസൈൻ നല്‍‌കിയിരിക്കുന്നു.

6/7
 വണ്ടിയുടെ റൂഫിലും രണ്ട് വ്യത്യസ്ത ഓപ്ഷനുകള്‍ ഫിയറ്റ് നല്‍കുന്നു.റിട്രാക്‌ടബിൾ ക്യാൻവാസ് റൂഫോ ക്ലോസ്‌ഡ് ഗ്ലാസ് റൂഫോ ഉപഭോക്താക്കൾക്ക് യഥേഷ്‌ടം സ്വന്തമാക്കാം. കൗതുകകരമായ മറ്റൊരു കാര്യം  ഡോർ, ഡോർലെസ് പതിപ്പുകളിലും വാഹനം സ്വന്തമാക്കാനാവും. ക്രോം ഇഫക്റ്റ് മിററുകൾ, യുഎസ്ബി ഫാൻ, ബ്ലൂടൂത്ത് സ്പീക്കർ, സീറ്റ് കവറുകൾ എന്നിങ്ങനെ നിരവധി ഓപ്ഷണൽ ആക്‌സസറികളും കുഞ്ഞൻ ഇലക്‌ട്രിക് വാഹനത്തിനൊപ്പം കമ്പനി വാഗ്‌ദാനം ചെയ്യുന്നു.

7/7
 മികച്ച ബുക്കിങ് ലഭിച്ചതോടെ ഇറ്റലിയില്‍ മാത്രമായി ടോപോലിനോയെ ഒതുക്കാന്‍ ഫിയറ്റ് ശ്രമിച്ചേക്കില്ല. അടുത്ത വര്‍ഷം ഫ്രാന്‍സ്, ജര്‍മ്മനി തുടങ്ങിയ രാജ്യങ്ങളിലും കമ്പനി വാഹനം അവതരിപ്പിക്കും. നിലവില്‍ വിദേശ വിപണിയില്‍‌ സജീവമായ ഫിയറ്റ് ഇന്ത്യയിലേക്ക് ചുവടുറപ്പിക്കാന്‍ ശ്രമിച്ചാല്‍ സ്വാഭാവികമായും ടോപോലിനോയെ വരും കാലത്ത് ഇന്ത്യന്‍ നിരത്തുകളില്‍ പ്രതീക്ഷിക്കാം. 

ബലാത്സം​ഗ കേസ്; ജാമ്യത്തിൽ കഴിയുന്ന സിദ്ദിഖിന് വിദേശത്ത് പോകാൻ അനുമതി

  • തിരുവനന്തപുരത്ത് ബലാത്സം​ഗ കേസിൽ ജാമ്യത്തിൽ കഴിയുന്ന സിദ്ദിഖിന് വിദേശത്തേക്ക് പോകാൻ അനുമതി ലഭിച്ചു.

  • യുഎഇ, ഖത്തര്‍ എന്നിവിടങ്ങളിലേക്കു പോകാനാണ് സിദ്ദിഖിന് ഒരു മാസത്തേക്ക് അനുമതി നൽകിയിരിക്കുന്നത്.

  • സിനിമ ചിത്രീകരണങ്ങൾക്കും ചടങ്ങുകൾക്കുമായി വിദേശത്തേക്ക് പോകാനാണ് സിദ്ദിഖ് അനുമതി തേടിയത്.

View All
advertisement