Petrol Diesel Price| ഇന്ധനവില പതിമൂന്നാം ദിവസവും വർധിച്ചു; തിരുവനന്തപുരത്ത് പെട്രോളിന് 92.46 രൂപ

Last Updated:
ഈ മാസം ഡീസലിന് 4 രൂപ 30 പൈസയും പെട്രോളിന് 3 രൂപ 87 പൈസയുമാണ് കൂടിയത്.
1/7
 തിരുവനന്തപുരം: ഇന്ധനവിലയില്‍ ഏറ്റവും വലിയ പ്രതിദിന വര്‍ധന വരുത്തി എണ്ണ കമ്പനികള്‍. തുടർച്ചയായ പതിമൂന്നാം ദിവസമാണ് വില വർധിക്കുന്നത്. പെട്രോളിനും ഡീസലിനും 39 പൈസ വീതമാണ് ഇന്ന് കൂട്ടിയത്. സമീപകാലത്തെ ഏറ്റവും വലിയ വര്‍ധനയാണിത്. ഇതോടെ തിരുവനന്തപുരത്ത് ഡീസലിന് 87 രൂപ കടന്ന് 87 രൂപ ഒരു പൈസയായി. പെട്രോള്‍ 92 രൂപ 46 പൈസയാണ് തിരുവനന്തപുരത്ത് വില. കൊച്ചിയില്‍ ഡീസലിന് 85 രൂപ 40 പൈസയും പെട്രോളിന് 90 രൂപ 74 പൈസയുമായി. ഈ മാസം ഡീസലിന് 4 രൂപ 30 പൈസയും പെട്രോളിന് 3 രൂപ 87 പൈസയുമാണ് കൂടിയത്.

advertisement
2/7
 വെള്ളിയാഴ്ച പെട്രോള്‍ ലിറ്ററിന് 31 പൈസയും ഡീസലിന് 35 പൈസയുമാണ് വര്‍ധിച്ചത്. ചൊവ്വാഴ്ച പെട്രോളിന് 34 പൈസയും ഡീസലിന് 33 പൈസയും വര്‍ധിച്ചിരുന്നു. ഫെബ്രുവരി 9 മുതല്‍ 20 വരെയുള്ള പത്ത് ദിവസംകൊണ്ട് ഒരു ലിറ്റര്‍ ഡീസലിന് 4 രൂപ 30 പൈസയും പെട്രോളിന് 3 രൂപ 87 പൈസയുമാണ് വര്‍ധിച്ചത്.

3/7
Petrol price, 100 rs, Disel Price, Fuel price, പെട്രോൾ വില, ഇന്ധന വില, ഡീസൽ വില
ബുധനാഴ്ച രാജ്യത്ത് ആദ്യമായി പെട്രോൾ വില നൂറുകടന്നിരുന്നു. രാജസ്ഥാനിലെ ഗംഗാനഗറിൽ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ പമ്പുകളിൽ അന്ന് പെട്രോൾ വില 100.13 രൂപയിലെത്തിയിരുന്നു. രാജ്യത്തെ ഉയർന്ന ഡീസൽ വില ഒഡീഷയിലെ മൽക്കാൻഗിരിയിൽ അന്നേദിവസം രേഖപ്പെടുത്തി. ലിറ്ററിന് 91.62 രൂപയായിരുന്നു ബുധനാഴ്ചത്തെ നിരക്ക്.
advertisement
4/7
Petrol price, 100 rs, Disel Price, Fuel price, പെട്രോൾ വില, ഇന്ധന വില, ഡീസൽ വില
നവംബർ 19 മുതലാണ് എണ്ണ വിതരണ കമ്പനികൾ പെട്രോളിന്റെയും ഡീസലിന്റെയും വില വർധിപ്പിക്കാൻ തുടങ്ങിയത്. അതിന് മുമ്പ് രണ്ട് മാസത്തോളം ഇന്ധന വില മാറ്റമില്ലാതെ തുടരുകയായിരുന്നു. 2018 ല്‍ പെട്രോള്‍, ഡീസല്‍ വില കുതിച്ച് കയറിയതോടെ സര്‍ക്കാര്‍ ചില ഇടപെടലുകൾ നടത്തിയിരുന്നു. പെട്രോളിന്റേയും ഡീസലിന്റേയും എക്‌സൈസ് തീരുവ ലിറ്ററിന് ഒന്നര രൂപ വീതം കുറയ്ക്കുകയായിരുന്നു 2018ലെ വില വർധന സമയത്ത് ചെയ്തത്. ഇതു കൂടാതെ സര്‍ക്കാര്‍ എണ്ണക്കമ്പനികള്‍ ലിറ്ററിന് ഒരു രൂപ കുറയ്ക്കുകയും ചെയ്തു.
advertisement
5/7
 കഴിഞ്ഞ വ‍ർഷം ഒക്ടോബറിന് ശേഷം ക്രൂഡ് ഓയിൽ വില 50 ശതമാനത്തിലധികം ഉയ‍ർന്നിട്ടുണ്ട്. 2020 ജനുവരിയിൽ ബാരലിന് 63.7 ഡോളറായിരുന്ന ക്രൂഡ് ഓയിൽ വില ഒക്ടോബറിൽ 40.2 ഡോളറിലെത്തി. മറ്റ് രാജ്യങ്ങളിൽ ഇന്ധന വില കൊറോണ വൈറസിന് മുമ്പുള്ള വിലയിൽ എത്തിയെങ്കിലും ഇന്ത്യയിൽ ഇന്ധന വില കുത്തനെ ഉയ‍ർന്നു കൊണ്ടിരിക്കുകയാണ്. 2021 ജനുവരിയിൽ ഇന്ധന വില റെക്കോ‍‍ർ‍ഡ് ഉയരത്തിലെത്തി. 2020 ഏപ്രിലിൽ ക്രൂഡ് ഓയിൽ വില കുത്തനെ ഇടിഞ്ഞു. കൊവിഡ് മഹാമാരിയെ തുട‍ർന്നുള്ള ലോക്ക്ഡൗണിനെ തുട‍ർന്നാണ് വില കുത്തനെ ഇടിഞ്ഞത്. എന്നാൽ വാക്സിൻ വിതരണം ആരംഭിച്ചതോടെ വില ബാരലിന് 40 ഡോളറിൽ നിന്ന് 63.49 ഡോളറിലേയ്ക്ക് ഉയ‍ർന്നു. ഇതേ സമയം പ്രധാന എണ്ണ ഉത്പാദന രാജ്യമായ സൗദി അറേബ്യ എണ്ണയുടെ ഉത്പാദനം 1 മില്യൺ ബാരൽ കുറച്ച് 8.125 ബാരലായി ചുരുക്കി.

6/7
 ഇതിനിടെ വരുമാനം വ‍ർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി കേന്ദ്ര, സംസ്ഥാന സ‍‍ർക്കാരുകൾ ഇന്ധനത്തിൻ മേലുള്ള നികുതി വ‍ർദ്ധിപ്പിച്ചു. ഇതും ഇന്ധന വില ഉയരാൻ കാരണമായി. ഡൽഹിയിൽ കേന്ദ്ര സംസ്ഥാന സ‍ർക്കാരുകൾ പെട്രോളിന്റെ നികുതി 180 ശതമാനം വർദ്ധിപ്പിച്ചു. ഡീസലിന്റെ നികുതി 141 ശതമാനം വ‍ർദ്ധിച്ചു. ഗ്രാമപ്രദേശങ്ങളിൽ മൺസൂൺ കാലത്ത് നിരവധി ക‍ർഷകരെയും ഇന്ധന വില വ‍‍ർദ്ധനവ് ബാധിക്കും. ജലസേചനത്തിനും മറ്റും ഡീസൽ മോട്ടോറുകൾ ഉപയോഗിക്കുന്നത് ക‍ർഷക‍രുടെ ചെലവ് വ‍ർദ്ധിപ്പിക്കും.

7/7
Petrol price, Disel Price, Fuel price, പെട്രോൾ വില, ഇന്ധന വില, ഡീസൽ വില
ഇന്ധനവില ഉയരുന്നതിനെച്ചൊല്ലിയുള്ള ആശങ്കകൾക്കിടയിൽ മേഘാലയ മുഖ്യമന്ത്രി കോൺറാഡ് സാങ്മ സംസ്ഥാനത്തെ ഇന്ധന വില ലിറ്ററിന് 7 രൂപ കുറച്ചു. ഇന്ധനവിലയിലെ നിരന്തരമായ വർധനവിനെ തുട‍ർന്ന് ഇന്ധനത്തിൻ മേലുള്ള നികുതി ഉടൻ വെട്ടിക്കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷം വിമർശനമുയ‍ർത്തുന്നുണ്ട്. കേരളത്തിലും ഇന്ധന വില സർവകാല റെക്കോർഡിലാണ്. ഒരു ലിറ്റർ പെട്രോളിന്റെ വില 92 രൂപ കടന്നു. ഡീസലിന് 87 രൂപ കടന്നു. എൽ പി ജി സിലിണ്ടറിന്റെ വിലയും ഈ ആഴ്ച ഡൽഹിയിൽ 50 രൂപ വർദ്ധിപ്പിച്ചിരുന്നു.
advertisement
Monthly Horoscope October 2025 | കരിയര്‍ പുരോഗതിയും സാമൂഹിക ബന്ധങ്ങളില്‍ വളര്‍ച്ചയും ഉണ്ടാകും ; സ്വപ്നങ്ങൾ യാഥാർത്ഥ്യമാകും : മാസഫലം അറിയാം
കരിയര്‍ പുരോഗതിയും സാമൂഹിക ബന്ധങ്ങളില്‍ വളര്‍ച്ചയും ഉണ്ടാകും ; സ്വപ്നങ്ങൾ യാഥാർത്ഥ്യമാകും : മാസഫലം അറിയാം
  • മിഥുനം രാശിക്കാര്‍ക്ക് കരിയര്‍ പുരോഗതിയും സാമൂഹിക ബന്ധങ്ങളില്‍ വളര്‍ച്ചയും കാണാന്‍ കഴിയും.

  • ഇടവം രാശിക്കാര്‍ക്ക് സാമ്പത്തിക കാര്യങ്ങളില്‍ പുരോഗതിയും പ്രണയത്തില്‍ ഐക്യവും കാണാനാകും.

  • കുംഭം രാശിക്കാര്‍ ആത്മീയമായും സാമൂഹികമായും വളരും. മൊത്തത്തിലുള്ള ക്ഷേമം ശ്രദ്ധിക്കുക.

View All
advertisement