Gold Price Update | ബജറ്റിന് പിന്നാലെ സ്വർണം വീണു; വില ഒറ്റയടിക്ക് 2000 രൂപ കുറഞ്ഞു

Last Updated:
ബജറ്റിന് തൊട്ടു പിന്നാലെ സ്വർണ്ണവിലയിൽ പവന് 2000 രൂപയുടെ ഇടിവ്
1/5
 ബജറ്റിന് പിന്നാലെ കൂപ്പുകുത്തി സ്വർണ്ണവില. സംസ്ഥാനത്ത് സ്വർണവിലയിൽ ഒറ്റയടിക്ക് ഒരു പവന് കുറഞ്ഞത് 2000 രൂപ. ഇതോടെ ഗ്രാമിന് 6,495 രൂപയിലും പവന് 51,960 രൂപയിലെത്തി. കേന്ദ്ര ബജറ്റിൽ സ്വർണം, വെള്ളി എന്നിവയുടെ ഇറക്കുമതി ചുങ്കം കുറച്ച പ്രഖ്യാപനം വന്നതോടെയാണ് സംസ്ഥനത്ത് സ്വർണവില കുത്തനെ താഴേക്കു കുതിച്ചത്.

advertisement
2/5
 ബജറ്റിൽ സ്വർണത്തിന്റെ അടിസ്ഥാന ഇറക്കുമതി തീരുവ 10 ശതമാനത്തിൽ നിന്നും 6 ശതമാനമാക്കി ധനമന്ത്രി കുറച്ചു. സ്വർണാഭരണ വ്യാപാര മേഖലയിൽ മണിക്കൂറുകൾക്കുള്ളിൽ ഇത് പ്രതിഫലിച്ചിരിക്കുകയാണ്. ബജറ്റ് അവതരണത്തിന് ശേഷം ഒരു മണിക്കൂറിനുള്ളിൽ തന്നെ പവന് 2000 രൂപയുടെ ഇടിവാണ് ഉണ്ടായത്. രാവിലെ പവന് 200 രൂപ കുറഞ്ഞ് 53960 ലേക്ക് എത്തിയ സ്വണ്ണവിലയാണ് ഇപ്പോൾ ബജറ്റ് പ്രഖ്യാപത്തിന് പിന്നാലെ ഒറ്റയടിക്ക് 2000 രൂപ കുറഞ്ഞത്.

3/5
 ജൂലൈ മാസത്തിലെ ഇതുവരെയുള്ള നിരക്കുകൾ നോക്കാം. ജൂലൈ 1- 53,000, ജൂലൈ 2- 53080, ജൂലൈ 3- 53080, ജൂലൈ 4- 53600, ജൂലൈ 5- 53600, ജൂലൈ 6- 54,120, ജൂലൈ 7- 54,120, ജൂലൈ 8- 53960, ജൂലൈ 9- 53680, ജൂലൈ 10- 53680, ജൂലൈ 11- 53,840, ജൂലൈ 12- 54080, ജൂലൈ 13- 54080, ജൂലൈ 14- 54080, ജൂലൈ 15- 54,000, ജൂലൈ 16- 54280, ജൂലൈ 17- 55,000, ജൂലൈ 18- 54,880, ജൂലൈ 19- 54520, ജൂലൈ 20- 54,240, ജൂലൈ 21- 54240, ജൂലൈ 22- 54,160.

4/5
 ജൂലൈ 17 നായിരുന്നു ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലേക്ക് ഇനിനുമുമ്പ് സ്വർണ്ണവില എത്തിയത്. 55,000 രൂപ. ജൂൺ ഏഴിനാണ് കഴിഞ്ഞ മാസത്തെ ഏറ്റവും കൂടിയ നിരക്ക് രേഖപ്പെടുത്തിയത്. ഗ്രാമിന് 6,760 രൂപയും പവന് 54,080 രൂപയുമാണ് അന്ന് രേഖപ്പെടുത്തിയത്.

5/5
 സ്വർണ്ണവിലയിൽ റെക്കോർഡ് തീർത്ത മാസമാണ് മെയ്. 55,120 രൂപയായിരുന്നു മെയ് 20ന് വിപണിയിലെ നിരക്ക്. തുടര്‍ന്ന് നാലുദിവസത്തിനിടെ പവന് രണ്ടായിരം രൂപ കുറഞ്ഞ ശേഷം കൂടിയും കുറഞ്ഞുമാണ് സംസ്ഥാനത്ത് സ്വർണ വില മുന്നേറിയത്.

കാസർഗോഡ് 19കാരിയെ തട്ടിക്കൊണ്ടുപോയെന്ന കേസിൽ മന്ത്രവാദിയായ ഉസ്താദ് പിടിയിൽ

  • 19കാരിയെ തട്ടിക്കൊണ്ടുപോയയെന്ന കേസിൽ മന്ത്രവാദിയായ ഉസ്താദ് അബ്ദുൽ റഷീദ് പിടിയിൽ.

  • പെൺകുട്ടിയെ കർണാടകയിലെ വിരാജ് പേട്ടയിൽ നിന്ന് ഹോസ്ദുർഗ് പോലീസ് കണ്ടെത്തി.

  • പെൺകുട്ടിയെ മഹിളാ മന്ദിരത്തിലേക്ക് മാറ്റി, ഉസ്താദിനെതിരെ കൂടുതൽ പരാതികൾ.

View All
advertisement