സർക്കാർ ജോലിയും ബാങ്ക് ഉദ്യോഗവും വിട്ട് മലയാള സിനിമയിലേക്ക്; ഹിറ്റുകൾക്ക് മേലെ ഹിറ്റുകൾ സൃഷ്‌ടിച്ച പ്രതിഭ

Last Updated:
മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, സംസ്കൃതം ഭാഷകളിലായി 2500ലധികം ഗാനങ്ങൾ എം.ജി. ശ്രീകുമാർ ആലപിച്ചു. ഇടയ്ക്ക് എസ്. കുമാർ എന്ന പേരിൽ അദ്ദേഹം സംഗീത സംവിധായകനായും തിളങ്ങി
1/6
ഒരു വീട്ടിൽ എല്ലാവരും സംഗീതജ്ഞരായതിനാൽ, മക്കളിൽ ഒരാൾ, പ്രത്യേകിച്ചും കൂട്ടത്തിൽ ഏറ്റവും ഇളയ ആൾ, സർക്കാർ ഉദ്യോഗത്തിനു പോകട്ടെ എന്ന് ഒരു കുടുംബം തീരുമാനിച്ചാൽ കുറ്റം പറയാനാവില്ല. തന്റെ ജ്യേഷ്‌ഠനെക്കാൾ 18 വയസ് കുറവുള്ള അനുജനായാണ് ആ പ്രതിഭയുടെ ജനനം. ഒരു സഹോദരനും സഹോദരിയും ചേരുന്ന കുടുംബം. ഇളയമകൻ കൗമാര പ്രായത്തിലേക്ക് കടക്കുമ്പോഴേക്കും, പിതാവിനെ നഷ്‌ടമായി. പിന്നീടങ്ങോട്ട്, തന്നെക്കാൾ വളരെയേറെ പ്രായവ്യത്യാസമുള്ള ജ്യേഷ്‌ഠന്റെ ശിക്ഷണത്തിലായി അനുജന്റെ സംഗീത പഠനം. അച്ഛൻ കാലുകൾ കൊണ്ട് നിയന്ത്രിച്ചിരുന്ന ഹാർമോണിയം വായിച്ചിരുന്ന കലാകാരനായിരുന്നു. സുഖലോലുപമായി ജീവിക്കാനുള്ള ജോലികൾ ഉപേക്ഷിക്കാൻ ധൈര്യം കട്ടി അദ്ദേഹം സിനിമയിൽ വന്നുവെങ്കിലും, ആ തീരുമാനം തെറ്റിയില്ല
ഒരു വീട്ടിൽ എല്ലാവരും സംഗീതജ്ഞരായതിനാൽ, മക്കളിൽ ഒരാൾ, പ്രത്യേകിച്ചും കൂട്ടത്തിൽ ഏറ്റവും ഇളയ ആൾ, സർക്കാർ ഉദ്യോഗത്തിനു പോകട്ടെ എന്ന് ഒരു കുടുംബം തീരുമാനിച്ചാൽ കുറ്റം പറയാനാവില്ല. തന്റെ ജ്യേഷ്‌ഠനെക്കാൾ 18 വയസ് കുറവുള്ള അനുജനായാണ് ആ പ്രതിഭയുടെ ജനനം. ഒരു സഹോദരനും സഹോദരിയും ചേരുന്ന കുടുംബം. ഇളയമകൻ കൗമാര പ്രായത്തിലേക്ക് കടക്കുമ്പോഴേക്കും, പിതാവിനെ നഷ്‌ടമായി. പിന്നീടങ്ങോട്ട്, തന്നെക്കാൾ വളരെയേറെ പ്രായവ്യത്യാസമുള്ള ജ്യേഷ്‌ഠന്റെ ശിക്ഷണത്തിലായി അനുജന്റെ സംഗീത പഠനം. അച്ഛൻ കാലുകൾ കൊണ്ട് നിയന്ത്രിച്ചിരുന്ന ഹാർമോണിയം വായിച്ചിരുന്ന കലാകാരനായിരുന്നു. സുഖലോലുപമായി ജീവിക്കാനുള്ള ജോലികൾ ഉപേക്ഷിക്കാൻ ധൈര്യം കാട്ടി അദ്ദേഹം സിനിമയിൽ വന്നുവെങ്കിലും, ആ തീരുമാനം തെറ്റിയില്ല
advertisement
2/6
മലബാർ ഗോപാലൻ നായർക്കും കമലാക്ഷി അമ്മയ്ക്കും പിറന്ന ഇളയമകനായ എം.ജി. ശ്രീകുമാർ സഹോദരൻ എം.ജി. രാധാകൃഷ്ണനിൽ നിന്നും ശാസ്ത്രീയ സംഗീതം വശമാക്കിയിരുന്നു. സൗഹൃദങ്ങൾക്ക് വലിയ വില നൽകിയിരുന്ന എം.ജി. ശ്രീകുമാറിന് ആ കൂട്ടായ്മ സിനിമയിലേക്കുള്ള വാതിൽ തുറന്നു നൽകി. ഒരു സിനിമ ചെയ്യാൻ മദ്രാസിൽ പോയ അവർ രവീന്ദ്രൻ മാഷേ കണ്ടുമുട്ടി. 1981ൽ വെള്ളികൊലുസും കിലുക്കി... എന്ന ഗാനം പാടി ശ്രീകുമാർ മലയാള ചലച്ചിത്ര പിന്നണിഗായകനായി (തുടർന്ന് വായിക്കുക)

3/6
കേരള കൺസ്ട്രക്ഷൻ കോർപറേഷനിൽ എം.ജി. ശ്രീകുമാറിന് തുടക്കത്തിൽ ജോലി ലഭിച്ചിരുന്നു. അവിടെ നിന്നും നേരെ ലിബിയയിൽ ഡെപ്യുട്ടേഷൻ. ശേഷം നാട്ടിലേക്ക്. നാട്ടിലെത്തി ബാങ്ക് ടെസ്റ്റ് എഴുതി എസ്.ബി.ടിയിൽ ജോലിക്ക് കയറി. മനസ്സിൽ സംഗീതവും സിനിമയുമായിരുന്ന ശ്രീകുമാറിന് ആ സിനിമാ ജീവിതം തുറന്നു നൽകിയത് വമ്പൻ അവസരങ്ങൾ. 'കൂലി'യിൽ തുടങ്ങിയ ശ്രീകുമാർ ശ്രദ്ധേയനാവുന്നത് മോഹൻലാൽ, പ്രിയദർശൻ കൂട്ടായ്മയുടെ 'ചിത്രം' എന്ന സിനിമയിലൂടെ

4/6
'ചിത്രം' എന്ന സിനിമയിലെ പാട്ടുകൾ എല്ലാം പാടിയത് ശ്രീകുമാർ. ഇതിലെ ദൂരേകിഴക്കുദിക്കിൻ..., പാഠം പൂത്ത കാലം... സ്വാമിനാഥ പരിപാല... പോലത്തെ ഗാനങ്ങൾ ഇപ്പോഴും സൂപ്പർ ഹിറ്റാണ്. മോഹൻലാലിന് ഏറ്റവും അനുയോജ്യമായ സിനിമ പിന്നണി ഗായകന്റെ ശബ്ദമായി മാറി എം.ജി. ശ്രീകുമാർ. സ്വാമിനാഥ പരിപാല... എന്ന ഗാനരംഗത്തിൽ മറ്റൊരു നടനും ഇത്രകണ്ട് ലിപ് സിങ്ക് ചെയ്തു പാടാൻ പറ്റില്ല എന്ന് ശ്രീകുമാർ തന്നെ പറഞ്ഞിട്ടുണ്ട്. അവനൊരു പണി കൊടുക്കുന്നുണ്ട് എന്ന് പറഞ്ഞ് നിർത്താതെ സ്വരസ്ഥാനങ്ങൾ പാടുന്ന മോഹൻലാലിൻറെ മുഖത്തേക്ക് ക്യാമറ തിരിച്ചു പിടിച്ചു പ്രിയദർശൻ. താൻ തന്നെ പാടുന്ന ഫീൽ നൽകി ശ്രീകുമാർ പാടിയ സ്വരങ്ങൾക്ക് മോഹൻലാൽ സ്‌ക്രീനിൽ ജീവനേകി
'ചിത്രം' എന്ന സിനിമയിലെ പാട്ടുകൾ എല്ലാം പാടിയത് ശ്രീകുമാർ. ഇതിലെ ദൂരേകിഴക്കുദിക്കിൻ..., പാഠം പൂത്ത കാലം... സ്വാമിനാഥ പരിപാല... ഗാനങ്ങൾ ഇപ്പോഴും സൂപ്പർ ഹിറ്റാണ്. മോഹൻലാലിന് ഏറ്റവും അനുയോജ്യമായ സിനിമ പിന്നണി ഗായകന്റെ ശബ്ദമായി മാറി എം.ജി. ശ്രീകുമാർ. സ്വാമിനാഥ പരിപാല... എന്ന ഗാനരംഗത്തിൽ മറ്റൊരു നടനും ഇത്രകണ്ട് ലിപ് സിങ്ക് ചെയ്തു പാടാൻ പറ്റില്ല എന്ന് ശ്രീകുമാർ തന്നെ പറഞ്ഞിട്ടുണ്ട്. 'അവനൊരു പണി കൊടുക്കുന്നുണ്ട്' എന്ന് പറഞ്ഞ് നിർത്താതെ സ്വരസ്ഥാനങ്ങൾ പാടുന്ന മോഹൻലാലിൻറെ മുഖത്തേക്ക് ക്യാമറ തിരിച്ചു പിടിച്ചു പ്രിയദർശൻ. താൻ തന്നെ പാടുന്ന ഫീൽ നൽകി ശ്രീകുമാർ പാടിയ സ്വരങ്ങൾക്ക് മോഹൻലാൽ സ്‌ക്രീനിൽ ജീവനേകി
advertisement
5/6
അങ്ങനെയൊരിക്കെ ജോൺസൻ മാഷിന്റെ സംഗീതത്തിൽ എം.ജി. ശ്രീകുമാറിന് ഒരു ഗാനം വരുന്നു. ആ പാട്ട് വളരെ മികച്ചതാക്കാൻ അവർ രണ്ടുപേരും നന്നായി ശ്രമിച്ചു. മൂന്നു ടേക്ക് വരെ പോയപ്പോൾ ജോൺസൻ മാഷിന് തൃപ്തിയായി. ഗായകൻ ശ്രീകുമാറിന് അത്രയും പോരാ എന്ന തോന്നലുമുണ്ടായി. ഒന്നൂകൂടി പാടാം എന്ന് പറഞ്ഞ് പാടിയ മായാമയൂരം... എന്ന ഗാനം അദ്ദേഹത്തിന് സംസ്ഥാന പുരസ്‌കാരം കൊണ്ടുവന്നു. മറ്റൊരു സിനിമയിൽ അഞ്ചു പാട്ടുകൾ പാടാൻ അവസരം വന്നുവെങ്കിലും, ആകെ ഒരു ഗാനം മാത്രം ശ്രീകുമാർ പാടി. ഹിസ് ഹൈനസ് അബ്ദുല്ലയിലെ നാദരൂപിണീ... എന്ന ഗാനത്തിന് ദേശീയ പുരസ്കാരം തേടിയെത്തി. സംഗീതത്തിൽ ഗവേഷകനായ ദിവാകൃഷ്ണ വിജയകുമാർ ആണ് ഈ വിവരങ്ങൾ പ്രേക്ഷകരുടെ മുന്നിൽ അവതരിപ്പിച്ചത്

6/6
മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, സംസ്കൃതം ഭാഷകളിലായി 2500ലധികം ഗാനങ്ങൾ എം.ജി. ശ്രീകുമാർ ആലപിച്ചു. ഇടയ്ക്ക് എസ്. കുമാർ എന്ന പേരിൽ അദ്ദേഹം സംഗീത സംവിധായകനായും തിളങ്ങി
മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, സംസ്കൃതം ഭാഷകളിലായി 2500ലധികം ഗാനങ്ങൾ എം.ജി. ശ്രീകുമാർ ആലപിച്ചു. ഇടയ്ക്ക് എസ്. കുമാർ എന്ന പേരിൽ അദ്ദേഹം സംഗീത സംവിധായകനായും തിളങ്ങി
advertisement
ഇന്ത്യയിലേക്ക് വരാൻ തയ്യാറല്ലെങ്കിൽ ടി20 ലോകകപ്പ് നഷ്ടമാകും; ബംഗ്ളാദേശിന് ICC അന്ത്യശാസനം
ഇന്ത്യയിലേക്ക് വരാൻ തയ്യാറല്ലെങ്കിൽ ടി20 ലോകകപ്പ് നഷ്ടമാകും; ബംഗ്ളാദേശിന് ICC അന്ത്യശാസനം
  • ബംഗ്ലാദേശ് ഇന്ത്യയിലേക്ക് വരാൻ സമ്മതിക്കില്ലെങ്കിൽ സ്കോട്ട്‌ലൻഡ് ടൂർണമെന്റിൽ പങ്കെടുക്കും

  • ഐസിസി സുരക്ഷാ ഭീഷണി ഇല്ലെന്ന് വ്യക്തമാക്കി, ബിസിബിയുടെ ശ്രീലങ്കയിലേക്ക് മാറ്റം ആവശ്യം തള്ളി

  • ഫെബ്രുവരി 7-ന് കൊൽക്കത്ത, മുംബൈയിലായാണ് ബംഗ്ലാദേശിന്റെ മത്സരങ്ങൾ നിശ്ചയിച്ചിരിക്കുന്നത്

View All
advertisement