ഇതരസംസ്ഥാന ലോട്ടറി കേരളത്തിൽ വിൽക്കാമെന്ന് ഹൈക്കോടതി; നിയമഭേദഗതി റദ്ദാക്കി
- Published by:Rajesh V
- news18-malayalam
Last Updated:
മറ്റ് സംസ്ഥാനങ്ങളുടെ ലോട്ടറികൾ വിൽക്കുന്നത് വിലക്കാൻ സംസ്ഥാനങ്ങൾക്ക് അധികാരമുണ്ട്. അതിന് സംസ്ഥാനം ലോട്ടറി ഫ്രീ സോൺ ആയിരിക്കണമെന്നും ഉത്തരവിൽ പറയുന്നു.
advertisement
advertisement
advertisement
കേന്ദ്രത്തിന്റെ നിർദേശങ്ങൾ പാലിക്കാതെയാണ് നാഗാലാൻഡ് ലോട്ടറികൾ വിൽക്കുന്നതെന്ന പരാതി കേരള സർക്കാരിനുണ്ടെങ്കിൽ നടപടിയാവശ്യപ്പെട്ട് കേന്ദ്രസർക്കാരിനെ സമീപിക്കാം. 2005ലെ കേരള പേപ്പർ ലോട്ടറീസ് നിയന്ത്രണ നിയമത്തിൽ കൊണ്ടുവന്ന ഭേദഗതിയാണ് ഹർജിക്കാർ ചോദ്യംചെയ്തത്. 2018 മുതലാണ് ഈ ഭേദഗതി നിലവിൽവന്നത്. ഇതിലൂടെ അന്യസംസ്ഥാന ലോട്ടറികളുടെ വിൽപ്പന സർക്കാർ നിയന്ത്രിക്കുകയായിരുന്നു.
advertisement
1998ലെ കേന്ദ്ര നിയമപ്രകാരം ലോട്ടറിയുടെ കാര്യത്തിൽ നിയമം നിർമിക്കാൻ സംസ്ഥാന സർക്കാരിന് അധികാരമുണ്ട്. ഈ നിയമപ്രകാരം ലോട്ടറി നടത്താനും പ്രചരിപ്പിക്കാനും സംസ്ഥാനങ്ങൾക്ക് കഴിയും. പാർലമെന്റ് എല്ലാ സംസ്ഥാനങ്ങൾക്കും നൽകുന്നതാണ് ഈ അധികാരം. അതിൽ മറ്റൊരു സംസ്ഥാനത്തിന് ഇടപെടാനാകില്ല. അത് മറ്റൊരു സംസ്ഥാനത്തിന്റെ അധികാരത്തിൽ ഇടപെടുന്നതിന് തുല്യമാണെന്നും കോടതി വ്യക്തമാക്കി


