advertisement

നെതന്യാഹു എവിടെ! ആറ് വിരലുള്ള എഐ വീഡിയോ! അഭ്യൂഹങ്ങൾക്ക് പിന്നിലെ വാസ്തവം എന്ത്?

Last Updated:

ഫെബ്രുവരി 28-ന് ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയി കൊല്ലപ്പെട്ടതിനെത്തുടർന്ന് ആരംഭിച്ച സംഘർഷം പശ്ചിമേഷ്യയിൽ അതീവ രൂക്ഷമായി തുടരുകയാണ്

News18
News18
തെൽ അവീവ്: സോഷ്യൽ മീഡിയയിൽ ചർച്ചയായി ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പങ്കുവെച്ച പുതിയ വീഡിയോ. ഇറാനുമായുള്ള യുദ്ധം 16-ാം ദിവസത്തിലേക്ക് കടക്കവെ നെതന്യാഹു ഔദ്യോഗികമായി പങ്കുവെച്ച വീഡിയോയിൽ അദ്ദേഹത്തിന്റെ കൈയ്യിൽ ആറ് വിരലുകൾ ഉണ്ടെന്ന തരത്തിലുള്ള സ്ക്രീൻഷോട്ടുകളാണ് വ്യാപകമായി പ്രചരിക്കുന്നത്. ഇതോടെ പ്രധാനമന്ത്രി ജീവനോടെയുണ്ടോ എന്നതുൾപ്പെടെയുള്ള ചോദ്യങ്ങളും ശക്തമാണ്.
മാർച്ച് 13 വെള്ളിയാഴ്ച എക്സ് പ്ലാറ്റ്‌ഫോമിൽ പങ്കുവെച്ച വീഡിയോ ആണ് സംഭവങ്ങൾക്ക് തുടക്കം കുറിച്ചത്. നെതന്യാഹു സംസാരിക്കുന്നതിനിടെ കൈകൾ ചലിപ്പിക്കുമ്പോൾ വലതു കൈയ്യിൽ ആറ് വിരലുകൾ കാണാൻ സാധിക്കും. എഐ വീഡിയോകളിൽ സാധാരണയായി കാണാറുള്ള വിരലുകളിലെ പിശകാണിതെന്നതരത്തിൽ ദശലക്ഷക്കണക്കിന് ആളുകളാണ് ഈ വീഡിയോ കണ്ടത്. പ്രമുഖ അമേരിക്കൻ കമന്റേറ്റർ കാൻഡിസ് ഓവൻസ് ഉൾപ്പെടെയുള്ളവർ 'നെതന്യാഹു എവിടെ?' എന്ന ചോദ്യവുമായി രംഗത്തെത്തി. നെതന്യാഹു മരണപ്പെട്ടുവെന്നും എഐ ഉപയോഗിച്ച് നിർമ്മിച്ച വ്യാജ വീഡിയോകളാണ് പുറത്തുവിടുന്നതെന്നുമുള്ള അഭ്യൂഹങ്ങൾ ഇതോടെ ശക്തമായി.
advertisement
സത്യാവസ്ഥ എന്ത്?
വൈറൽ പ്രചാരണങ്ങൾ ശക്തമായതോടെ വസ്തുതാന്വേഷണ വിഭാഗങ്ങൾ വിശദീകരണവുമായി രംഗത്തെത്തി. നെതന്യാഹുവിന്റെ കൈയ്യിൽ ആറ് വിരലുകൾ ഉണ്ടെന്നത് വെറുമൊരു കാഴ്ചാഭ്രമം മാത്രമാണെന്ന് എക്സിന്റെ എഐ ചാറ്റ്ബോട്ടായ 'ഗ്രോക്ക്' വ്യക്തമാക്കി. പ്രസംഗത്തിനിടെ അദ്ദേഹം കൈ ചൂണ്ടിയ ആംഗ്യവും വീഡിയോയിലെ ആംഗിളും ചേർന്നുണ്ടായ അവ്യക്തതയാണ് വിരലുകൾ കൂടുതലായി തോന്നാൻ കാരണമായത്.
advertisement
അതേസമയം, നെതന്യാഹു മരണപ്പെട്ടുവെന്ന ഇറാനിയൻ മാധ്യമങ്ങളുടെയും സോഷ്യൽ മീഡിയ പോസ്റ്റുകളുടെയും അവകാശവാദം പൂർണ്ണമായും തെറ്റാണെന്ന് സ്നോപ്സ് , ടൈംസ് ഓഫ് ഇസ്രായേൽ തുടങ്ങിയ മാധ്യമങ്ങളും സ്ഥിരീകരിച്ചു. ഫെബ്രുവരി 28-ന് ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയി കൊല്ലപ്പെട്ടതിനെത്തുടർന്ന് ആരംഭിച്ച സംഘർഷം പശ്ചിമേഷ്യയിൽ അതീവ രൂക്ഷമായി തുടരുകയാണ്. യുദ്ധ സാഹചര്യങ്ങളിൽ പ്രചരിക്കുന്ന വ്യാജ വാർത്തകൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/World/
നെതന്യാഹു എവിടെ! ആറ് വിരലുള്ള എഐ വീഡിയോ! അഭ്യൂഹങ്ങൾക്ക് പിന്നിലെ വാസ്തവം എന്ത്?
Next Article
advertisement
സംസ്ഥാനത്ത് ആരോഗ്യ ഇൻഷുറൻസ് ഇല്ലാത്തവർക്കും ഇനി സൗജന്യ ചികിത്സ
സംസ്ഥാനത്ത് ആരോഗ്യ ഇൻഷുറൻസ് ഇല്ലാത്തവർക്കും ഇനി സൗജന്യ ചികിത്സ
  • കേരളത്തില്‍ ഇന്‍ഷുറന്‍സ് ഇല്ലാത്തവര്‍ക്കും സൗജന്യ ചികിത്സ ഉറപ്പാക്കുന്ന പദ്ധതി സര്‍ക്കാര്‍ അംഗീകരിച്ചു

  • കാസ്പ്, കാരുണ്യ ബെനവലന്റ് ഫണ്ട്, മെഡിസെപ്പ് ഉള്‍പ്പെടാത്ത മിസ്സിംഗ് മിഡില്‍ വിഭാഗത്തിനും പരിരക്ഷ ലഭിക്കും

  • കേരളം രാജ്യത്ത് ഏറ്റവും കൂടുതല്‍ സൗജന്യ ചികിത്സ നല്‍കുന്ന സംസ്ഥാനമായി 8425 കോടി രൂപയുടെ സേവനം നല്‍കി

View All
advertisement