Petrol-Diesel Price| സംസ്ഥാനത്ത് പെട്രോൾ- ഡീസൽ വില വീണ്ടും വർധിച്ചു; തിരുവനന്തപുരത്ത് പെട്രോൾ വില 90.61രൂപയായി
- Published by:Rajesh V
- news18-malayalam
Last Updated:
ഈ മാസം എട്ടാമത്തെ തവണയാണ് ഇന്ധനവില വർധിക്കുന്നത്.
advertisement
സംസ്ഥാനത്ത് ഫെബ്രുവരി 12ാം തീയതിയാണ് ആദ്യമായി പെട്രോള്‍ വില 90 രൂപ കടന്നത്. രാജ്യാന്തര വിപണിയില്‍ ക്രൂഡ് വില 60 ഡോളറിന് മുകളില്‍ തുടരുകയാണ്. കോവിഡ് വാക്സിന്‍ വിതരണം തുടങ്ങിയതോടെ ആഗോള സമ്പദ്‍വ്യവസ്ഥ തിരിച്ചുവരുമെന്ന പ്രതീക്ഷയിലാണ് ഇത്. 83 ദിവസത്തെ ഇടവേളയ്ക്കു ശേഷം കഴിഞ്ഞ ജൂൺ 6നാണ് ഇന്ത്യയില്‍ എണ്ണക്കമ്പനികൾ ഇന്ധനവില വർധിപ്പിച്ചു തുടങ്ങിയത്. ജൂണ്‍ 25നാണ് പെട്രോള്‍ വില ലീറ്ററിന് 80 രൂപ കടന്നത്.
advertisement
ഇന്ധനവില എണ്ണ കമ്പനികൾ ഒരു രൂപ വർധിപ്പിക്കുമ്പോൾ സംസ്ഥാന സർക്കാരിന് 33 പൈസയാണ് ലഭിക്കുന്നത്. ഇന്ധനവില നിശ്ചയിക്കുന്നത് അന്താരാഷ്ട്ര വിപണിയിലെ വില, ഇറക്കുമതിയുടെ ഇൻഷുറൻസ് തുക, ഇറക്കുമതി ചെലവ്, കേന്ദ്രം ചുമത്തുന്ന എക്സൈസ് തീരുവ, വിപണന ചെലവ്, ഡീലർ കമ്മീഷൻ ഇവയെല്ലാം ചേർന്നാണ്. ആഗോളതലത്തിൽ എണ്ണവിലയിൽ കുറവ് സംഭവിച്ചാലും രാജ്യത്ത് കുറയാറില്ല. എണ്ണവില കുറയ്ക്കാതെ എക്സൈസ് തീരുവ വർദ്ധിപ്പിക്കുകയാണ് കേന്ദ്ര നിലപാട്. ഇതാണ് ജനങ്ങളുടെ ദുരിതം വർദ്ധിപ്പിക്കുന്നതിന് കാരണമാകുന്നത്. രാജ്യത്ത് വിലക്കയറ്റത്തിന് ഇതാണ് പ്രധാനകാരണമാകുന്നത്.
advertisement
advertisement
അതേസമയം, രാജ്യത്തെ ഇന്ധന വില വ൪ധനവിനെ ന്യായീകരിച്ച് പെട്രോളിയം മന്ത്രി ധ൪മ്മേന്ദ്ര പ്രധാൻ രംഗത്ത് വന്നു. കഴിഞ്ഞ 320 ദിവസങ്ങളിൽ 60 ദിവസം മാത്രമാണ് പെട്രോൾ വില കൂടിയതെന്നു൦ ഇറക്കുമതിയല്ലാതെ മറ്റ് മാ൪ഗമില്ലാത്തതിനാൽ വിലകൂട്ടുന്നത് അനിവാര്യമാണെന്നുമാണ് വാദം. കോവിഡ് കാലത്ത് രാജ്യത്തെ സാമ്പത്തിക മേഖല മുന്നോട്ട് പോകാൻ മറ്റ് മാ൪ഗങ്ങളില്ലെന്നു൦ മന്ത്രി വ്യക്തമാക്കി.
advertisement
ഇന്ധന വില സെഞ്ചുറി അടിക്കുമോ എന്ന ആശങ്കയിലാണ് പൊതുജന൦. അവശ്യസാധനങ്ങളുടെ വിലയിലു൦ ഇത് പ്രതിഫലിച്ചു തുടങ്ങി. എന്നാൽ ഇന്ധന വില വ൪ധനവിൽ വിട്ട് വീഴ്ചക്കില്ലെന്ന് വ്യക്തമാക്കുകയാണ് കേന്ദ്ര൦. കോവിഡ് കാലത്ത് പെട്രോളിയത്തിന്റെ ഉത്പാദനവും വിൽപ്പനയും കുറഞ്ഞിരുന്നു. ഇപ്പോൾ വിൽപ്പന പഴയപടിയായി. എന്നാൽ സ്വന്തം താല്പര്യങ്ങൾ മാത്രം നോക്കുന്ന എണ്ണ ഉത്പാദക രാജ്യങ്ങൾ ആവശ്യത്തിന് അനുസരിച്ച് ഉത്പാദനം കൂട്ടുന്നില്ല. ഇതാണ് ഉയർന്ന വില ഈടാക്കുന്നതിന് പ്രധാന കാരണമെന്നാണ് മന്ത്രിയുടെ ന്യായീകരണം. കേന്ദ്ര സ൦സ്ഥാന സർക്കാരുകളുടെ വരുമാനത്തിൽ കോവിഡ് വലിയ ചോ൪ച്ചയുണ്ടാക്കി. വികസന ആവശ്യങ്ങൾക്ക് ഇന്ധന വില യിലെ നികുതി വരുമാനം അത്യാവശ്യമാണെന്നും കേന്ദ്ര മന്ത്രി പറയുന്നു.


