SBI | എടിഎമ്മിൽനിന്ന് പണം പിൻവലിക്കാൻ ഒടിപി; പുതിയ മാർഗനിർദേശവുമായി എസ്ബിഐ
- Published by:Anuraj GR
- news18-malayalam
Last Updated:
പുതിയ സേവനം ഉപയോഗിക്കാൻ എല്ലാ അക്കൌണ്ട് ഉടമകളും മൊബൈൽ നമ്പറുകൾ രജിസ്റ്റർ ചെയ്യാനോ അപ്‌ഡേറ്റ് ചെയ്യാനോ എസ്ബിഐ നിർദേശിക്കുന്നു
ന്യൂഡൽഹി: ഒടിപി ഉപയോഗിച്ച് എടിഎം കാർഡുകളുള്ള ഉപയോക്താക്കൾ പണം പിൻവലിക്കുന്നതിനുള്ള പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്‌ബിഐ) പ്രഖ്യാപിച്ചു. ഒടിപി അടിസ്ഥാനമാക്കി എടിഎമ്മുകളിൽ നിന്ന് പണം പിൻവലിക്കാനുള്ള സമയം ദീർഘിപ്പിച്ചു. സെപ്റ്റംബർ 18 മുതൽ 10,000 രൂപയും അതിന് മുകളിലുള്ളതുമായ ഇടപാടുകൾക്കായി ലഭിക്കുന്ന ഒടിപി ദിവസം മുഴുവൻ ഉപയോഗിക്കാം.
advertisement
advertisement
“ഒരുതവണ ലഭിക്കുന്ന ഒടിപി ദിവസം മുഴുവൻ ഉപയോഗിക്കാമെന്നതിനാൽ എടിഎം വഴി പണം പിൻവലിക്കുന്നത് ഉപഭോക്താക്കൾക്ക് കൂടുതൽ സുരക്ഷിതത്വം നൽകും,” ബാങ്കിന്റെ മാനേജിംഗ് ഡയറക്ടർ (റീട്ടെയിൽ, ഡിജിറ്റൽ ബാങ്കിംഗ്) സിഎസ് സെറ്റി പറഞ്ഞു. ദിവസം മുഴുവൻ ഈ സൗകര്യം നടപ്പിലാക്കുന്നത് എസ്‌ബിഐ ഡെബിറ്റ് കാർഡ് ഉടമകളെ തട്ടിപ്പുകാർ, അനധികൃതമായി പിൻവലിക്കൽ, കാർഡ് സ്കിമ്മിംഗ്, കാർഡ് ക്ലോണിംഗ് തുടങ്ങിയ തട്ടിപ്പുകളിൽനിന്ന് സംരക്ഷിക്കുമെന്നും അവർ പറഞ്ഞു.
advertisement
പുതിയ സേവനം ഉപയോഗിക്കാൻ എല്ലാ അക്കൌണ്ട് ഉടമകളും മൊബൈൽ നമ്പറുകൾ രജിസ്റ്റർ ചെയ്യാനോ അപ്‌ഡേറ്റ് ചെയ്യാനോ എസ്ബിഐ നിർദേശിക്കുന്നു. നാഷണൽ ഫിനാൻഷ്യൽ സ്വിച്ചിലെ (എൻഎഫ്‌എസ്) എസ്‌ബിഐ ഇതര എടിഎമ്മുകളിൽ ഈ പ്രവർത്തനം വികസിപ്പിച്ചിട്ടില്ലാത്തതിനാൽ ഒടിപി അടിസ്ഥാനമാക്കിയുള്ള പണം പിൻവലിക്കൽ സൗകര്യം എസ്‌ബിഐ എടിഎമ്മുകളിൽ മാത്രമേ ലഭ്യമാകൂ.
advertisement
advertisement