iPhone 17 | ഐഫോൺ 17 ലോഞ്ചിനായി കാത്തിരിക്കാനുള്ള അഞ്ച് കാരണങ്ങൾ
- Published by:Nandu Krishnan
- news18-malayalam
Last Updated:
ഒട്ടനവധി പുത്തൻ ഫീച്ചറുകളുമായാണ് ആപ്പിൾ പുതിയ മോഡൽ വിപണിയിലെത്തുന്നത്
അടുത്ത ആഴ്ച ആദ്യം ഐഫോൺ 17 പുറത്തിറങ്ങും. ആപ്പിളിന്റെ ദശലക്ഷക്കണക്കിന് ആരാധകർ ലോഞ്ചിനായുള്ള കൗണ്ട്ഡൗൺ ആരംഭിച്ചു കഴിഞ്ഞു. ഒട്ടനവധി പുത്തൻ ഫീച്ചറുകളുമായാണ് ആപ്പിൾ പുതിയ മോഡൽ വിപണിയിലെത്തുന്നത്. ആപ്പിൾ ഷാസിക്ക് ടൈറ്റാനിയത്തിന് പകരം അലുമിനിയം ഉപയോഗിക്കുമെന്ന് സൂചനയുള്ളതിനാൽ ഐഫോൺ 17 പ്രോ ഡിസൈൻ അതിന്റെ മുൻഗാമികളേക്കാൾ കൂടുതൽ ഈടുനിൽക്കുന്നതായിരിക്കും. ഐഫോൺ 17 പ്രോ സീരീസിന്റെ പിൻഭാഗത്ത് അലുമിനിയത്തിന്റെയും ഗ്ലാസ് മെറ്റീരിയലിന്റെയും മിശ്രിതം കാണാൻ കഴിയും, ഇത് മോഡലുകൾക്ക് കുടുതൽ സ്റ്റൈലും ഫിനിഷും നൽകുന്നു.
advertisement
advertisement
advertisement
advertisement