തെരഞ്ഞെടുപ്പും ലോകകപ്പും മുതൽ അവഞ്ചേഴ്സും ബിഗിലും വരെ; 2019-ൽ കൂടുതൽ ഉപയോഗിച്ച ഹാഷ് ടാഗുകൾ
Last Updated:
രണ്ടാം സ്ഥാനത്ത് ചന്ദ്രയാൻ രണ്ടിന്റെ വിക്ഷേപണവുമായി ബന്ധപ്പെട്ട #chandrayaan2 എന്ന ഹാഷ് ടാഗ്. ഇന്ത്യ സെമി വരെയെത്തിയ ലോകകപ്പ് ക്രിക്കറ്റും നമ്മുടെ ഇടയിൽ സജീവ ചർച്ചയായി. #cwc19 എന്ന ഹാഷ് ടാഗാണ് ട്വീറ്റുകളിൽ ഏറ്റവും കൂടുതൽ ഉപയോഗിക്കപ്പെട്ടതിൽ മൂന്നാമത്. റിപ്പോർട്ട്- അനൂപ്. എ
വിടപറയുകയാണ് 2019. ഇന്ത്യ ഈ വർഷം ഏറ്റവുമധികം സംസാരിച്ചത് ലോക്സഭ തെരഞ്ഞെടുപ്പിനെപ്പറ്റി തന്നെയാകും. മോദിയുടെ രണ്ടാം വരവ് കണ്ട തെരഞ്ഞെടുപ്പ് തന്നെയാണ് ഏതായാലും ട്വിറ്ററിൽ ഏറ്റവും കൂടുതൽ ചർച്ചയായത്. #loksabhaelections2019 എന്ന ഹാഷ് ടാഗാണ് ഈ വർഷം ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഉപയോഗിക്കപ്പെട്ടത്. രണ്ടാം സ്ഥാനത്ത് ചന്ദ്രയാൻ രണ്ടിന്റെ വിക്ഷേപണവുമായി ബന്ധപ്പെട്ട #chandrayaan2 എന്ന ഹാഷ് ടാഗ്. ഇന്ത്യ സെമി വരെയെത്തിയ ലോകകപ്പ് ക്രിക്കറ്റും നമ്മുടെ ഇടയിൽ സജീവ ചർച്ചയായി. #cwc19 എന്ന ഹാഷ് ടാഗാണ് ട്വീറ്റുകളിൽ ഏറ്റവും കൂടുതൽ ഉപയോഗിക്കപ്പെട്ടതിൽ മൂന്നാമത്. നാലാം സ്ഥാനത്ത് പുൽവാമ ഭീകരാക്രമണവും (#pulwama) അഞ്ചാമത് കശ്മീരിന്റെ പ്രത്യേക പദവിയുമായി ബന്ധപ്പെട്ട #article370 എന്ന ഹാഷ് ടാഗും.
advertisement
advertisement
advertisement
നേതാക്കളിൽ മോദിയും സ്മൃതി ഇറാനിയും- രാഷ്ട്രീയ നേതാക്കളിൽ ട്വിറ്ററിൽ ഏറ്റവുമധികം മെൻഷൻ ചെയ്യപ്പെട്ടത് പ്രതീക്ഷിച്ചതുപോലെ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ. പുരുഷ നേതാക്കളിൽ രണ്ടാം സ്ഥാനത്ത് രാഹുൽ ഗാന്ധി. ആഭ്യന്തര മന്ത്രി അമിത് ഷാ മൂന്നാമതും ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാൾ നാലാം സ്ഥാനത്തുമെത്തി. ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ ഓപ്പണറും ഇപ്പോൾ ബിജെപി എംപിയുമായ ഗൗതം ഗംഭീർ പട്ടികയിൽ ഒൻപതാമതുണ്ട്.
advertisement