നിങ്ങളുടെ സ്മാർട്ട് ഫോൺ ഇടയ്ക്കിടെ ഹാങ്ങ് ആവാറുണ്ടോ? നിമിഷങ്ങൾക്കുള്ളിൽ ശരിയാകാൻ ഈ രീതി പരീക്ഷിക്കൂ!
- Published by:Sarika N
- news18-malayalam
Last Updated:
ഫോൺ ഹാങ്ങ് ആവുന്നത് കുറയ്ക്കാൻ ഈ രീതികൾ പരീക്ഷിക്കൂ
advertisement
advertisement
ഫോൺ റീസ്റ്റാർട്ട് ചെയ്യുക: ആദ്യത്തെ പരിഹാരം നിങ്ങളുടെ ഫോൺ റീസ്റ്റാർട്ട് ചെയ്യുക എന്നതാണ്. ആൻഡ്രോയിഡിൽ, പവർ ബട്ടണും വോളിയം ഡൗൺ ബട്ടണും ഒരേസമയം 10 മുതൽ 15 സെക്കൻഡ് വരെ അമർത്തിപ്പിടിക്കുക. ഐഫോണിൽ, വോളിയം അപ്പ്, വോളിയം ഡൗൺ ബട്ടണുകൾ ഒരുമിച്ച് അമർത്തിപ്പിടിക്കുക, ശേഷം പവർ ബട്ടൺ അമർത്തിപ്പിടിക്കുക. ഇത് ഫോണിന്റെ മെമ്മറി ക്ലിയർ ചെയ്യുകയും പ്രവർത്തനം കൂടുതൽ വേഗത്തിലാക്കുകയും ചെയ്യും.
advertisement
advertisement
സേഫ് മോഡിലേക്ക് ബൂട്ട് ചെയ്യുക: ഒരു മൂന്നാം കക്ഷി ആപ്പാണ് പ്രശ്‌നത്തിന് കാരണമെന്ന് നിങ്ങൾ സംശയിക്കുന്നുവെങ്കിൽ, ഫോൺ സേഫ് മോഡിലേക്ക് ബൂട്ട് ചെയ്യുക. ഈ മോഡിൽ, ഫോൺ സിസ്റ്റം ആപ്പുകൾ മാത്രമേ പ്രവർത്തിക്കുകയുള്ളു. സേഫ് മോഡിൽ സ്‌ക്രീൻ ശരിയായി പ്രവർത്തിക്കുന്നുണ്ടെങ്കിൽ, അടുത്തിടെ ഡൗൺലോഡ് ചെയ്‌ത ആപ്പുകൾ അൺഇൻസ്റ്റാൾ ചെയ്യുക.
advertisement
ഫാക്ടറി റീസെറ്റ് ചെയ്യുന്നതിന് മുമ്പ് ഡാറ്റ ബാക്കപ്പ് ചെയ്യുക: മുകളിൽ പറഞ്ഞ രീതികളൊന്നും പ്രവർത്തിക്കുന്നില്ലെങ്കിൽ, ഫാക്ടറി റീസെറ്റ് ആണ് അവസാന ആശ്രയം. ഇത് ഫോണിലെ എല്ലാ ക്രമീകരണങ്ങളും ആപ്പുകളും മായ്ക്കും. ആദ്യം എല്ലാ പ്രധാനപ്പെട്ട ഡാറ്റയും ബാക്കപ്പ് ചെയ്യുക. തുടർന്ന് ക്രമീകരണങ്ങൾ > സിസ്റ്റം > റീസെറ്റ് > ഫാക്ടറി റീസെറ്റ് എന്നതിലേക്ക് പോകുക.
advertisement