Oppo K12 Plus : കിടിലൻ ബാറ്ററിപവറും അമ്പരിപ്പിക്കും കാമറയും ; ഓപ്പോ കെ12 പ്ലസ് പുറത്തിറങ്ങി
- Published by:Sarika N
- news18-malayalam
Last Updated:
സ്നാപ്‌ഡ്രാഗണ്‍ 7 ജെനറേഷന്‍ 3 ചിപ്സെറ്റില്‍ വരുന്ന ഫോണ്‍ 12 ജിബി വരെ റാമും 512 ജിബി വരെ സ്റ്റോറേജും വാഗ്ദാനം ചെയ്യുന്നു
മികച്ച ബാറ്ററി കപ്പാസിറ്റിയോടെ ഒപ്പോ കെ12 പ്ലസ് (Oppo K12 Plus) ചൈനയില്‍ പുറത്തിറങ്ങി. സ്നാപ്‌ഡ്രാഗണ്‍ 7 ജെനറേഷന്‍ 3 ചിപ്സെറ്റില്‍ വരുന്ന ഫോണ്‍ 12 ജിബി വരെ റാമും 512 ജിബി വരെ സ്റ്റോറേജും വാഗ്ദാനം ചെയ്യുന്നു. ആന്‍ഡ്രോയ്‌ഡ് അടിസ്ഥാനത്തിലുള്ള കളര്‍ഒഎസ് 14നില്‍ വരുന്ന ഒപ്പോ കെ12 പ്ലസ് 6,400 എംഎഎച്ചിന്‍റെ മികച്ച ബാറ്ററിയാണ് ഓഫര്‍ ചെയ്യുന്നത്. 80 വാട്ട്‌സിന്‍റെ ഫാസ്റ്റ് ചാര്‍ജറും ഇതില്‍ ഉള്‍പ്പെടുന്നു.
advertisement
advertisement
advertisement
ഒപ്പോ കെ12 പ്ലസില്‍ 5ജി, 4ജി ലൈറ്റ്, വൈ-ഫൈ 6, ബ്ലൂടൂത്ത് 5.3, ജിപിഎസ്, എന്‍എഫ്‌സി, പ്രോക്‌സിമിറ്റി സെന്‍സര്‍, ആംബ്യന്‍റ് ലൈറ്റ് സെന്‍സര്‍, ഗൈറോസ്കോപ്പ്, ആക്‌സെലെറോമീറ്റര്‍, ഇ-കൊംപസ് എന്നിവ ഉള്‍പ്പെടുന്നു. ഇന്‍-ഡിസ്‌പ്ലെ ഫിംഗര്‍പ്രിന്‍റ് സ്‌കാനറാണ് മറ്റൊരു സവിശേഷത. സുരക്ഷയ്ക്കുള്ള ഐപി54 റേറ്റിംഗോടെയാണ് ഫോണ്‍ വിപണിയിലേക്ക് വരുന്നത്. ഫോണിന്‍റെ ഭാരം 192 ഗ്രാം.
advertisement